ഹൈദരബാദിലെ ഫിലിം സിറ്റിയിൽ നിന്നുള്ള ഒരു ചിത്രം റെബ കഴിഞ്ഞ ദിവസം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരുന്നു.

Coolie
ശ്രുതി ഹാസന് പിന്നാലെ കൂലിയിൽ റെബയും ?Source by : ഇൻസ്റ്റ​ഗ്രാം
Last Updated :7 July 2024, 12:17 pm IST

News Now

ലോകേഷ് കനകരാജും രജനികാന്തും ഒരുമിച്ച് ചിത്രം വരുന്നുവെന്ന വാർത്തയെത്തിയപ്പോൾ മുതൽ സിനിമ പ്രേക്ഷകർ ആവേശത്തിലാണ്. രണ്ടു പേരും ഒന്നിച്ചെത്തുമ്പോൾ തന്നെ ഒരു മാജിക് ബി​ഗ് സ്ക്രീനിൽ പ്രതീക്ഷിക്കാമെന്നു തന്നെയാണ് പൊതുവേയുള്ള വിലയിരുത്തലുകൾ. നിലവിൽ കൂലിയുടെ ചിത്രീകരണം ഹൈദരാബാദിൽ പുരോഗമിക്കുകയാണ്.

കൂലിയിലെ മറ്റു താരങ്ങളെയും അണിയറപ്രവർത്തകരെയും കുറിച്ച് ഇതുവരെ ഔദ്യോ​ഗിക സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല. കൂലിയുടെ ചിത്രീകരണത്തിൻ്റെ ആദ്യ ദിവസം തന്നെ സെറ്റിലെത്തിയ വിവരം നടി ശ്രുതി ഹാസൻ ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചിരുന്നു. ശ്രുതിയും തലൈവർക്കൊപ്പമുണ്ടാകുമെന്ന് പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തു. അതേസമയം നടി റെബ ജോണും ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്നാണ് ഏറ്റവു പുതിയ വിവരം.

ഹൈദരബാദിലെ ഫിലിം സിറ്റിയിൽ നിന്നുള്ള ഒരു ചിത്രം റെബ കഴിഞ്ഞ ദിവസം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരുന്നു. 'വളരെ വളരെ സ്പെഷ്യലായ ഒരു ചിത്രത്തിന് വേണ്ടിയുള്ള ഷൂട്ടിങ്. നിങ്ങളുടെ സ്നേഹവും ആശംസകളും എനിക്ക് നേരൂ'- എന്നാണ് റെബ ചിത്രം പങ്കുവച്ച് കുറിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിജയ്‌യുടെ ബി​ഗിലിലും റെബ ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു. മലയാളം, തെലുങ്ക്, കന്നഡ സിനിമകളിലും സജീവമാണ് റെബ. ഈ മാസം അഞ്ചിനാണ് കൂലിയുടെ ചിത്രീകരണം തുടങ്ങിയത്. ഒരു ബോളിവുഡ് താരവും കൂലിയുടെ ഭാഗമാകുമെന്ന് പറയപ്പെടുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates