'ചുണ്ട് പൊട്ടിയത് കാണിച്ചതാണ്, എല്ലാം കണ്ടാസ്വദിച്ചിട്ട് അവനത് പുറത്തുവിട്ടു'; പൊട്ടിത്തെറിച്ച് രേണു

ഇതൊക്കെ ആണോ നിന്റെ ഒക്കെ പരിപാടി. നാണമില്ലാത്തവരെ

Renu Sudhi
Renu Sudhi
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :12 മേയ് 2026, 5:46 pm IST

ഇന്‍സ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷന്‍ വിഡിയോ ലീക്കായതിന് പിന്നാലെ പ്രതികരണവുമായി രേണു സുധി. താന്‍ ലൈവ് പോയതിന്റെ വിഡിയോയാണ് ലീക്കായതെന്ന രീതിയില്‍ പ്രചരിപ്പിക്കുന്നതെന്നാണ് രേണു പറയുന്നത്. പ്രചരിക്കുന്ന വിഡിയോ താന്‍ ആര്‍ക്കും വ്യക്തിപരമായി അയച്ചു കൊടുത്തതല്ലെന്നും രേണു സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു.

'രേണു സുധിയുടെ വീഡിയോ ലീക്കായെന്ന് പറഞ്ഞ് ഒരുത്തന്‍ ഇട്ടിട്ടുണ്ട്. ഇവനൊക്കെ സബ്‌സ്‌ക്രിപ്ഷനകത്ത് കയറിയിരുന്ന് ആസ്വദിച്ചിട്ടാണ് വീഡിയോ എടുത്ത് പുറത്തുവിടുന്നത്. അതൊരു ലൈവ് വീഡിയോ ആണ്. സബ്ബിനകത്ത് ലൈവ് പോയതാണ്. അല്ലാതെ ആര്‍ക്കും പേഴ്‌സണലി വീഡിയോ കൊടുത്തതോ ചാറ്റ് ചെയ്തതോ അല്ല'' താരം പറയുന്നു.

''ആരും തെറ്റിദ്ധരിക്കരുത്. ഞാനിന്നലേ ഉച്ചയ്ക്ക് ലൈവ് പോയതാണ്. ആ വീഡിയോ ആണ് ആസ്വദിച്ചിട്ട് സ്‌ക്രീന്‍ ഷോട്ട് എടുത്ത് പുറത്ത് വിട്ടത്. ഇതെടുത്ത് പുറത്തുവിട്ടത് ആരായാലും ഇതൊക്കെ ആണോ നിന്റെ ഒക്കെ പരിപാടി. നാണമില്ലാത്തവരെ. എന്റെ ചുണ്ട് നിങ്ങള്‍ നോക്ക്. കുറച്ച് ദിവസമായി കാലാവസ്ഥയുടെ പ്രശ്‌നം കാരണം പൊട്ടിയിരിക്കുകയാണ്. അതാണ് ഞാന്‍ ലൈവില്‍ വന്ന് കാണിച്ച് തന്നത്'' രേണു പറയുന്നു.

ഞാന്‍ ഇനിയും ലൈവ് പോകും. ആരേയും പേടിച്ച് എനിക്ക് ലൈവ് പോകാതിരിക്കാന്‍ പറ്റില്ല. നീ സ്‌ക്രീന്‍ ഷോട്ട് എടുത്ത് പുറത്തുവിടെടാ എന്നും രേണു തുറന്നടിക്കുന്നുണ്ട്. സബ് ഉള്ള എത്രയോ പേര്‍ എന്തൊക്കെയോ കാണിക്കുന്നു. അതൊന്നും നിനക്കൊക്കെ കുഴപ്പമില്ലേ. കണ്ട് ആസ്വദിച്ചിട്ട് എടുത്ത് പുറത്തിട്ടിരിക്കുന്നു എന്നും രേണു പറയുന്നുണ്ട്.

പ്രതികരണത്തിന് പിന്നാലെ രേണുവിനെ എതിര്‍ത്തും അനുകൂലിച്ചും ആളുകളെത്തുന്നുണ്ട്. രണ്ടായിരത്തോളം പേരാണ് രേണുവിന്റെ സബ്‌സ്‌ക്രൈബേഴ്‌സായുള്ളത്. ഒരു മാസം നാല് ലക്ഷം രൂപയാണ് വരുമാനം. 180 രൂപയാണ് രേണു സബ്‌സ്‌ക്രിപ്ഷന്‍ ഫീയായി വാങ്ങുന്നത്.

News Now

Summary

Renu Sudhi gives clarification about leaked subscribtion video.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics