
'സുധി നിയമപരമായി വിവാഹം കഴിച്ചിട്ടുണ്ടോ? നഷ്ടപരിഹാരത്തുക കിട്ടുമോ?'; മറുപടിയുമായി രേണു സുധി
'ചേട്ടന് പോയിക്കഴിഞ്ഞപ്പോഴാണല്ലോ ഇങ്ങനൊന്ന് കിട്ടുന്നതെന്നത് വിഷമമാണ്'

നടന് കൊല്ലം സുധിയുടെ കുടുംബത്തിന് മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ നഷ്ടപരിഹാരം വിധിച്ചത് വലിയ വാര്‍ത്തയായിരുന്നു. 1.77 കോടി രൂപയാണ് നഷ്ടപരിഹാരമായി വിധിച്ചത്. ഈ തുക സുധിയുടെ ഭാര്യയ്ക്കും അമ്മയ്ക്കും മക്കള്‍ക്കുമായാണ് ലഭിക്കുക. ഈ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തയ്ക്കെതിരെ സുധിയുടെ ഭാര്യ രേണു സുധി രംഗത്തെത്തിയിരിക്കുകയാണ്.
സുധിയുമായുള്ള തന്റെ വിവാഹം നിയമപരമല്ലെന്ന ആരോപണത്തിനാണ് രേണു മറുപടി നല്‍കുന്നത്. മെയ്ന്‍സ്ട്രീം വണ്ണിന് നല്കിയ അഭിമുഖത്തിലാണ് രേണുവിന്റെ പ്രതികരണം. കൊല്ലം സുധി നിയമപരമായി തന്നെയാണ് തന്നെ വിവാഹം കഴിച്ചതെന്നും സംശയമുള്ളവര്‍ക്ക് പരിശോധിക്കാമെന്നും അവര്‍ പറയുന്നു.
സംശയമുള്ളവര്‍ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിലെ തെങ്ങണയിലെ സബ് രജിസ്ട്രാര്‍ ഓഫീസില്‍ പോയാല്‍ മതി. 2017 മെയ് 7-ാം തിയ്യതി രജിസ്റ്റര്‍ ചെയ്തതിന്റെ തെളിവുണ്ട്. ചുമ്മാ ഒന്നും ആര്‍ക്കും തെളിവുണ്ടാക്കാന്‍ പറ്റില്ല. കള്ള സര്‍ട്ടിഫിക്കറ്റുണ്ടാക്കി കോടതിയെ പറ്റിക്കാന്‍ കഴിയില്ല. സുധി നിയമപരമായി കല്യാണം കഴിച്ച ഭാര്യയാണ് ഞാനെന്നും അവര്‍ പറയുന്നു. നഷ്ടപരിഹാരത്തെക്കുറിച്ചുള്ള വാര്‍ത്തയെക്കുറിച്ചും രേണു സംസാരിക്കുന്നുണ്ട്.
''അങ്ങനൊരു വാര്‍ത്ത കേട്ടപ്പോള്‍ എനിക്ക് വിഷമമാണ് തോന്നിയത്. ആ തുക സുധിച്ചേട്ടന്റെ മരണശേഷമുള്ളതാണല്ലോ. അത് എന്തായാലും കേള്‍ക്കുമ്പോള്‍ വിഷമമാണ്. ചേട്ടന് പോയിക്കഴിഞ്ഞപ്പോഴാണല്ലോ ഇങ്ങനൊന്ന് കിട്ടുന്നതെന്നത് വിഷമമാണ്. ചികിത്സ നടക്കുന്ന സമയമാണ്. ഈ സമയത്ത് അത് കിട്ടിയത് ആശ്വാസമായെന്ന് പറയാം. മുന്നോട്ട് സര്‍ജറിയും മറ്റുമുണ്ട്'' രേണു പറയുന്നു.
നാല് പേര്‍ക്കായിട്ടാണ് കിട്ടുന്നത്. എന്നാണ് കിട്ടുന്നതെന്ന് അറിയില്ല. സുധിച്ചേട്ടന്റെ കരുതലായിട്ടാണ് ഇതിനെ കാണുന്നത്. ഏട്ടന് മരിച്ചിട്ട് നാലാമത്തെ വര്‍ഷമാണ്. ഈ സമയത്താണ് എനിക്ക് കാന്‍സര്‍ വരുന്നത്. ആ സമയത്ത് ഇത് കിട്ടിയത് വളരെയധികം ആശ്വാസവും ഒരു കരുതലുമാണെന്നും രേണു പറയുന്നു. കീമോ എല്ലാം കഴിഞ്ഞു. ഇനി സര്‍ജറിയുണ്ട്. പാത്തോളജി റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും തുടര്‍ ചികിത്സയെന്നും രേണു പറയുന്നു.
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
Renu Sudhi replies to rumours her not being the legal wife of Kollam Sudhi.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





