'സുധിച്ചേട്ടന്‍ തന്നത് കടങ്ങളും കഷ്ടപ്പാടും, പിന്നെ രണ്ട് മക്കളേയും; സബ്‌സ്‌ക്രിപ്ഷന്‍ നിര്‍ത്തില്ല'; കിച്ചുവിന് രേണുവിന്റെ മറുപടി

ഇന്നേവരെ കിച്ചുവിനെ തല്ലിയിട്ടില്ല.

Kichu Sudhi, Renu Sudhi
Kichu Sudhi, Renu Sudhi
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :4 ഏപ്രിൽ 2026, 1:59 pm IST

കൊല്ലം സുധിയുടെ മകന്‍ കിച്ചുവുമായി തനിക്ക് പിണക്കമില്ലെന്ന് രേണു സുധി. കിച്ചുവിനെ ആരെല്ലോ ചേര്‍ന്ന് തെറ്റിദ്ധരിപ്പിച്ചതാണെന്നും രേണു സുധി പറയുന്നു. എയര്‍പോര്‍ട്ടില്‍ വച്ച് യൂട്യൂബേഴ്‌സിനോട് സംസാരിക്കവെയായിരുന്നു രേണുവിന്റെ പ്രതികരണം. ആ വാക്കുകളിലേക്ക്:

കിച്ചുവിന്റെ വിവാദത്തില്‍ എനിക്ക് പറയാനുള്ളത്. കുറച്ച് കടങ്ങളും കുറേ കഷ്ടപ്പാടും രണ്ട് മക്കളേയും തന്ന ശേഷമാണ് സുധി ചേട്ടന്‍ മരണമടയുന്നത്. ഒരു സ്വത്തും തന്നിട്ടില്ല. എന്നെക്കൊണ്ട് കഴിയുന്ന പോലെ രണ്ട് മക്കളേയും നല്ല പോലെ നോക്കിയിട്ടുണ്ട്. കിച്ചുവിന് 22 വയസായി. പ്രായപൂര്‍ത്തിയായ മകനാണ്. അവന്‍ സ്വന്തമായി സമ്പാദിക്കാറായി. അവന്‍ പറയുന്നത് അവന്റെ അഭിപ്രായങ്ങളും കാര്യങ്ങളുമാണ്. എനിക്കതില്‍ വിയോജിപ്പോ ആരോടും പിണക്കങ്ങളുമില്ല. ഇതിന്റെ പുറകില്‍ ആരൊക്കെ കളിച്ചുവെന്നും മാനുപ്പുലേറ്റ് ചെയ്തുവെന്നും അറിയാം.

എല്ലാവരും റീച്ചിന് വേണ്ടിയാണ് ചെയ്യുന്നത്. തോന്നിക്കാണും റീച്ച് കിട്ടുമെന്ന്. 24-ാം തിയ്യതി വരെ ചേര്‍ത്തു പിടിച്ച് നിന്നിട്ട് പിന്നെ എന്താണ് തോന്നിയതെന്ന് അറിയില്ല. ഞാന്‍ എന്നെക്കൊണ്ട് പറ്റുന്നത് പോലെ നോക്കിയിട്ടുണ്ട്. പ്രായപൂര്‍ത്തിയായ കുട്ടിയാണ്. ഇനി അവന്‍ അവന്റേതായ കാര്യങ്ങള്‍ നോക്കട്ടെ എനിക്ക് എന്തായാലും ജീവിക്കണം. റിതപ്പന് ആറ് വയസേയുള്ളൂ. അവന് വേണ്ടി എനിക്ക് ജീവിച്ചേ പറ്റൂ.

22 വയസായ യുവാവല്ലേ അവന്‍. അവന് സ്വന്തമായ ആരോപണങ്ങളും അഭിപ്രായങ്ങളും ഉണ്ടാകും. അവന്‍ പറയട്ടെ. രണ്ട് മക്കളും സുധിച്ചേട്ടന്റെ രക്തത്തില്‍ പിറന്നവരാണ്. എനിക്ക് തള്ളിപ്പറയാനാകില്ല. ഞാന്‍ എവിടേയും പോയി ഒന്നും പറഞ്ഞിട്ടില്ല. എനിക്കെന്നും മക്കള്‍ തന്നെയാണ്. അവന്റെ വീട്ടില്‍ ഞാന്‍ എങ്ങനെയാണ് കയറ്റില്ലെന്ന് പറയുക. ആരെങ്കിലും സ്വാധീനിച്ചിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും അവന്‍ അവന്റെ അഭിപ്രായം പറഞ്ഞു. ഞാനതിലൊന്നും പറയുന്നില്ല. എനിക്ക് ജീവിച്ചേ പറ്റുള്ളൂ.

കിച്ചു സ്വന്തമായി സമ്പാദിക്കുന്നുണ്ട്. അവനെ ചേര്‍ത്തു പിടിക്കാനുണ്ടെന്ന് പറഞ്ഞ് കുറേപ്പേര്‍ രംഗത്ത് വരുന്നുമുണ്ട്. 18 വയസല്ലല്ലോ 22 വയസല്ലേ. യുവാവായില്ലേ. അവരുടെ അക്കൗണ്ട് നമ്പര്‍ ഇട്ടിട്ട് ഒന്നും കൊടുത്തില്ലെന്ന് പറയുമ്പോള്‍ വിഷമം വരില്ലേ. ഞാനും മനുഷ്യനല്ലേ? ഞാന്‍ ആരേയും വഴക്കു പറഞ്ഞിട്ടില്ല. തല്ലിയിട്ടുമില്ല. സ്‌കൂളില്‍ പോകാതെ സുധിച്ചേട്ടന്റെ കൂടെ ഷൂട്ടിന് പോകുന്നതിനാണ് വഴക്ക് പറഞ്ഞത്. അതും സുധിച്ചേട്ടനോടാണ്. ഇന്നേവരെ കിച്ചുവിനെ തല്ലിയിട്ടില്ല.

സുധിച്ചേട്ടന്‍ മരിച്ച ദിവസം ഞാന്‍ പച്ച വെള്ളം ഇറക്കിയിട്ടില്ല. മൃതദേഹം കൊണ്ടുവരാനും പോയിട്ടില്ല. ആരാണ് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ഭക്ഷണം കഴിച്ചതെന്ന് കിച്ചുവിനോട് ചോദിക്കണം. ആ സമയത്ത് എന്റെ പപ്പയും ആശുപത്രിയിലായിരുന്നു. ആ ബില്ലിന്റെ കാര്യവും അറിയില്ല. വിവാദങ്ങള്‍ക്ക് ശേഷം കിച്ചു വിളിച്ചിട്ടില്ല. അതിന് മുമ്പ് മിക്ക ദിവസവും വിളിച്ചിരുന്നതാണ്. പ്രഹസനം കാണിക്കാനല്ല അവനെ വിളിച്ചിരുന്നത്. പിന്നെ സബ്‌സ്‌ക്രിപ്ഷന്‍ നിര്‍ത്താന്‍ പോകുന്നില്ല. പണം വരുന്ന വഴി ആരെങ്കിലും വേണ്ടെന്ന് വെക്കുമോ?

News Now

Summary

Renu Sudhi gives reply to Kichu Sudhi. Says she never scolded him.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates