
'ഒന്ന് പെറ്റ പെണ്ണിനെപ്പോലെയുണ്ട്'; ആദ്യമായി സാരിയുടുത്തപ്പോള്‍ കേട്ടത്; ഇന്നും മറക്കാത്ത ട്രോമയെന്ന് രശ്മി ബോബന്
എനിക്ക് 45 വയസായി. പക്ഷെ പതിനേഴാം വയസില്‍ കേട്ട കാര്യം ഞാന്‍ മറന്നിട്ടില്ല

ബോഡി ഷെയ്മിങ്ങിനെതിരെ നടി രശ്മി ബോബന്. സിനിമയിലും സീരിയലിലുമെല്ലാം സ്വന്തമായൊരു ഇടം കണ്ടെത്തിയിട്ടുള്ള നടിയാണ് രശ്മി ബോബന്. ഒരാളുടെ ശരീരത്തെക്കുറിച്ച് നെഗറ്റീവായി പറയുന്നത് എത്രകാലം തന്നെ അവരുടെ മനസില്‍ മായാതെയുണ്ടാകുമെന്നാണ് രശ്മി പറയുന്നത്.
തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയ്മിങ് അനുഭവം വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴും ഓര്‍ത്തിരിക്കുന്നുണ്ടെന്നും രശ്മി ബോബന് പറയുന്നു. െൈമല്‍ സ്റ്റോണ്‍ മേക്കേഴ്സിന് നല്കിയ അഭിമുഖത്തിലാണ് രശ്മി ബോബന് മനസ് തുറന്നത്.
''ആദ്യമായി സാരിയുടുത്ത് വന്നപ്പോള്‍ കുടുംബത്തിലെ ഒരാള്‍ പറഞ്ഞത് അയ്യോ ഒന്ന് പെറ്റ പെണ്ണിനെപ്പോലെ ഉണ്ടെന്ന്. അപ്പോള്‍ നമ്മുടെ ആത്മവിശ്വാസം ഇല്ലാതാവുകയാണ്. നമ്മള് പറയുന്ന ചെറിയ വാക്കുകള്‍ മറ്റുള്ളവരില്‍ ജീവിതകാലം മുഴുവന്‍ ഉണ്ടാകുന്ന ആഘാതത്തെക്കുറിച്ച് നമുക്ക് അറിയില്ല. ഇപ്പോള്‍ എന്റെ കാര്യം തന്നെ എടുക്കാം. എനിക്ക് 45 വയസായി. പക്ഷെ പതിനേഴാം വയസില്‍ കേട്ട കാര്യം ഞാന്‍ മറന്നിട്ടില്ല'' രശ്മി പറയുന്നു.
''എത്രയോ ആളുകള്‍ പോസിറ്റിവായി സംസാരിച്ചു. അതൊന്നും എന്റെ ഓര്‍മയില്‍ ഇല്ല. ആ നെഗറ്റീവ് ആണ് എന്റെ മെമ്മറിയില്‍ ഉള്ളത്. അതുകൊണ്ട് നമ്മള് സംസാരിക്കുമ്പോള്‍ നല്ലത് പറയാന്‍ പറ്റിയില്ലെങ്കിലും മോശം പറയാതിരിക്കുക. അത് ആളുകളില്‍ ട്രോമയാണുണ്ടാക്കുന്നത്'' എന്നും രശ്മി പറയുന്നു.
നിരവധി സിനിമകളിലും സീരിയലുകളിലും രശ്മി അഭിനയിച്ചിട്ടുണ്ട്. മനസിനക്കരെ, അച്ചുവിന്റെ അമ്മ, ബാബ കല്യാണി, റെഡ് ചില്ലീസ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച നിവിന്‍ പോലി ചിത്രം സര്‍വ്വം മായയിലാണ് ഒടുവിലായി ബിഗ് സ്ക്രീനിലെത്തിയത്.
News Now
യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

'വയ്യ, ക്രിക്കറ്റ് മടുത്തു'... 500 വിക്കറ്റുള്ള ഇംഗ്ലീഷ് പേസർ വിരമിച്ചു!

ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

Summary
Reshmi Boban slams bodyshaming. Recalls a traumatic episode from her teenage. She still remember that comment.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'വാനപ്രസ്ഥത്തിലെ ആ സീന്‍ എനിക്ക് ഇന്നും അത്ഭുതമാണ്'; എത്ര ശ്രമിച്ചാലും റീക്രിയേറ്റ് ചെയ്യാനാകില്ലെന്ന് സെറിന്‍ ഷിഹാബ്

റിയല്‍ എസ്റ്റേറ്റിലേക്ക് പോയ ചാക്കോച്ചനും ദുഃഖിച്ചിരുന്ന മീര ജാസ്മിനും റീ എന്‍ട്രിയ്ക്ക് കാരണമായത് എന്റെ സിനിമകള്‍: ഉര്‍വശി
