
ആസ്തി 10,000 കോടി; ബോളിവുഡിലെ ഏറ്റവും സമ്പന്ന കുടുംബങ്ങള്‍
ബോളിവുഡിലെ പ്രമുഖ നിര്‍മാതാക്കളായ ടി സീരീസിന്റെ ഉടമസ്ഥരായ കുമാര്‍ ഫാമിലിയാണ് പണക്കൊഴിപ്പില്‍ ആദ്യ സ്ഥാനത്തുള്ളത്

ബോളിവുഡ് അടക്കി വാഴുന്ന ചില കുടുംബങ്ങളുണ്ട്. ബച്ചന് കുടുംബം, കപൂര്‍ കുടുംബം, ചോപ്ര കുടുംബം എന്നിവയെല്ലാം ഇതില്‍ ചിലതാണ്. കൂട്ടത്തില്‍ ഏറ്റവും ആസ്തിയുള്ള കുടുംബം ഏതാണെന്ന് നിങ്ങള്‍ക്ക് അറിയാമോ? ബോളിവുഡിലെ പ്രമുഖ നിര്‍മാതാക്കളായ ടി സീരീസിന്റെ ഉടമസ്ഥരായ കുമാര്‍ ഫാമിലിയാണ് പണക്കൊഴിപ്പില്‍ ആദ്യ സ്ഥാനത്തുള്ളത്. 10,000 കോടിയാണ് ഇവരുടെ ആസ്തി. ബോളിവുഡിലെ ഏറ്റവും സമ്പന്നരെ പരിചയപ്പെടാം.
1കുമാര്‍ ഫാമിലി

ഭൂഷന് കുമാര്‍
ഫെയ്സ്ബുക്ക്
ഭൂഷന് കുമാറിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ടി സീരീസ്. അദ്ദേഹത്തിന്റെ സഹോദരന് കൃഷന് കുമാറാണ് പങ്കാളി. ഹുറുന്‍ ഇന്ത്യ റിച്ച് ലിസ്റ്റ് പ്രകാരം കുമാര്‍ ഫാമിലിയുടെ ആസ്തി 10,000 കോടിയില്‍ അധികമാണ്. 1983ല്‍ അന്തരിച്ച ഗുല്‍ഷന്‍ കുമാറാണ് ടി സീരീസ് സ്ഥാപിച്ചത്. ഖയാമത് സേ ഖയാമത് തക്, ആഷിഖി തുടങ്ങിയ സിനിമകളിലൂടെയാണ് ശ്രദ്ധനേടിയത്. ബോളിവുഡില്‍ വിജയമായി മാറിയ ഭൂല്‍ ഭുലയ്യ 2, തൂ ജൂതി മേന്‍ മക്കര്‍ എന്നിവയാണ് അവസാനം ടി സീരീസ് നിര്‍മിച്ചത്.
2ചോപ്ര ഫാമിലി

യഷ് ചോപ്രയും കുടുംബവും
ഫയല്‍ ചിത്രം
യഷ് രാജ് ഫിലിംസിന്റെ ഉടമകളായ ചോപ്ര കുടുംബമാണ് സമ്പത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്. 8000 കോടിയാണ് ഇവരുടെ ആസ്തി. ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് സംവിധായകരും നിര്‍മാതാക്കളുമായ യഷ് ചോപ്ര 1970ലാണ് നിര്‍മാണ കമ്പനി സ്ഥാപിക്കുന്നത്. നിലവില്‍ ആദിത്യ ചോപ്രയാണ് കമ്പനിയുടെ ഉടമ. നടി റാണി മുഖര്‍ജിയാണ് ആദിത്യ ചോപ്രയുടെ ഭാര്യ.
3ബച്ചന് ഫാമിലി

ബച്ചന് ഫാമിലി
ഫെയ്സ്ബുക്ക്
ബോളിവുഡിലെ ശക്തമായ സാന്നിധ്യമാണ് ബച്ചന് ഫാമിലി. അമിതാഭ് ബച്ചന്റേയും കുടുംബത്തിന്റേയും അസ്തി 4500 കോടിയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അമിതാഭ് ബച്ചന് മകന് അഭിഷേക് ബച്ചന് മരുകള്‍ ഐശ്വര്യ ബച്ചന് എന്നിവര്‍ ചേര്‍ന്നതാണ് ബച്ചന് കുടുംബം.
4കപൂര്‍ ഫാമിലി

കപൂര്‍ ഫാമിലി
ബോളിവുഡില്‍ നിരവധി സൂപ്പര്‍താരങ്ങളെ സമ്മാനിച്ച കുടുംബമാണ് കപൂര്‍ ഫാമിലി. നാല് തലമുറകളായി കപൂര്‍ ഫാമിലി സിനിമയില്‍ സജീവമാണ്. പൃഥ്വിരാജ് കപൂറാണ് ഈ കുടുംബത്തിലെ ആദ്യ അംഗം. 1929ലാണ് അദ്ദേഹം സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഇപ്പോള്‍ രണ്‍ബീര്‍ കപൂറിലും ആലിയ ഭട്ടിലും എത്തി നില്‍ക്കുകയാണ് കപൂര്‍ കുടുംബത്തിന്റെ വളര്‍ച്ച. 2000 കോടിയാണ് കപൂര്‍ കുടുംബത്തിന്റെ ആസ്തി എന്നാണ് വിലയിരുത്തപ്പെടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും


