ഇന്‍സ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് താരം സഹോദരനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തത്

​റിയ ചക്രബർത്തിയും സഹോദരനും/ ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:48 am IST

News Now

രക്ഷാ ബന്ധന്‍ ആഘോഷിക്കുകയാണ് ബോളിവുഡ് സിനിമാ ലോകം. നിരവധി താരങ്ങളാണ് തങ്ങളുടെ സഹോദരനും സഹോദരിക്കുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. നടി റിയ ചക്രബര്‍ത്തിയും തന്റെ സഹോദരന്‍ ഷോവിക് ചക്രബര്‍ത്തിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് താരം സഹോദരനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തത്. 

സഹോദരനെ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ചിത്രമാണ് റിയ പങ്കുവെച്ചത്. ചിത്രത്തില്‍ ഷോവിക്കിന്റെ മുഖം വ്യക്തമല്ല. വെള്ള കുര്‍ത്തിയും മഞ്ഞ ദുപ്പട്ടയും അണിഞ്ഞ് ട്രഡീഷണല്‍ ലുക്കിലാണ് റിയ. കറുത്ത കുര്‍ത്തിയാണ് ഷോവിക്കിന്റെ  വേഷം. ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിന് ശേഷം ആദ്യമായാണ് റിയ സഹോദരനൊപ്പമുള്ള ചിത്രം പങ്കുവയ്ക്കുന്നത്. 

Story image

സുശാന്തിന്റെ മരണത്തിനു ശേഷം റിയയും ഷോവിക്കും വിവാദത്തിലായിരുന്നു. മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് ഇരുവരും ജയിലിലും കിടന്നു. ഒരു മാസക്കാലമാണ് റിയ ജയിലിലായത്. അറസ്റ്റു ചെയ്ത് മൂന്നു മാസത്തിന് ശേഷമാണ് ഷോവിക്കിന് ജാമ്യം ലഭിക്കുന്നത്. റിയയുടെ പിറന്നാളിന് ഇന്‍സ്റ്റഗ്രാമില്‍ സഹോദരിക്കൊപ്പമുള്ള ചിത്രം ഷോവിക് പങ്കുവെച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates