
'അമ്പലത്തിന് മുകളിൽ അല്ലേ, ചെരുപ്പിടാൻ പറ്റില്ലല്ലോ, പൊരിഞ്ഞ വെയിലും! എനിക്ക് നിൽക്കാൻ പോലും പറ്റുന്നില്ല; ഭയ ഭക്തിയോടെയാണ് ദേവിയായി അഭിനയിച്ചത്'
ആ കിരീടവും വസ്ത്രവുമൊക്കെ ധരിച്ച് നിൽക്കാൻ ഭയങ്കര പാടായിരുന്നു.

തമിഴ് സിനിമാ ഇൻഡസ്ട്രിയിൽ നിന്നൊരുപാട് ഭക്തി സിനിമകളുണ്ടായിട്ടുണ്ട്. കൂടുതലും അമ്മൻ (ദേവി), മുരുകൻ, ശിവൻ എന്നിവരെ ആസ്പദമാക്കിയുള്ളവയാണ്. ഒന്നിലധികം സിനിമയിൽ ദേവിയായി എത്തിയ നടിമാരിലൊരാളാണ് റോജ. കൊമേഴ്സ്യൽ സിനിമകളുടെ ഭാഗമായി നിന്നപ്പോൾ തന്നെയായിരുന്നു ഭക്തി സിനിമകളിലും നടി അഭിനയിച്ചത്.
ഇപ്പോഴിതാ ദേവിയായി അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവയ്ക്കുകയാണ് റോജ. ഭയ ഭക്തിയോടെയാണ് താൻ ഭക്തി സിനിമകളിൽ അഭിനയിച്ചിരുന്നത് എന്നാണ് റോജ പറയുന്നത്. സിനിമ വികടന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു റോജ. "രാമ നാരായണൻ സാറിന്റെ പടത്തിലാണ് ഞാൻ ആദ്യമായി ദേവിയായി അഭിനയിക്കുന്നത്. ആ പടത്തിൽ അമ്പലത്തിന് മുകളിൽ നിന്നുകൊണ്ടുള്ള ഒരു പാട്ട് സീനുണ്ടായിരുന്നു.
ചെരുപ്പിടാൻ പറ്റില്ലല്ലോ, അമ്പലത്തിന്റെ മുകളിൽ അല്ലേ. നല്ല പൊരിഞ്ഞ വെയിലും. എനിക്ക് നിൽക്കാൻ പോലും പറ്റുന്നില്ല. ഭയങ്കര ബുദ്ധിമുട്ടായിരുന്നു. ആ കിരീടവും വസ്ത്രവുമൊക്കെ ധരിച്ച് നിൽക്കാൻ ഭയങ്കര പാടായിരുന്നു. ഇത്തരം സിനിമകളിൽ ദേവിയായി അഭിനയിക്കുമ്പോൾ നമ്മുടെ ഉള്ളിൽ ആ ദേവിയുള്ള പോലെ ഒരു ഹെവി ഫീലിങ് തോന്നും. ആ സമയത്ത് എനിക്ക് എല്ലാം പേടിയായിരുന്നു.
ഞാൻ ഭയങ്കര ഭക്തിയായിരുന്നു. നോൺ വെജ് ഒന്നും കഴിക്കില്ലായിരുന്നു. മഞ്ഞൾ വെള്ളമൊക്കെ കുടിച്ച് ഭയ ഭക്തിയോടെയാണ് ഞാൻ അഭിനയിച്ചത്. 'പൊട്ടു അമ്മൻ' ചെയ്യുമ്പോൾ അതിൽ നിന്ന് കുറച്ച് വ്യത്യാസം നിങ്ങൾക്ക് കാണാനാകും. ഓരോ സിനിമയും എനിക്ക് വ്യത്യസ്തമാണ്".- റോജ പറഞ്ഞു.
2001 ൽ പുറത്തിറങ്ങിയ 'കോട്ടൈ മാരിയമ്മൻ', 2000 ത്തിൽ പുറത്തിറങ്ങിയ 'പൊട്ടു അമ്മൻ' എന്നീ ചിത്രങ്ങളിലാണ് റോജ ദേവിയായി അഭിനയിച്ചത്. രണ്ട് ചിത്രങ്ങളിലും റോജയ്ക്ക് ഏറെ പ്രശംസകളും ലഭിച്ചിരുന്നു. അതേസമയം അൻപേ ഡയാനയാണ് റോജയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ജൂലൈ 17 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Roja opens up about her devotional roles.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'വിജയ്യോടുള്ള സ്നേഹം കൊണ്ടാണ് എല്ലാവരും വോട്ട് ചെയ്തത്, ടിവികെ ആദ്യം തമിഴ്നാട്ടിൽ വേരുറപ്പിക്കട്ടെ; എന്നിട്ടല്ലേ മറ്റു സംസ്ഥാനങ്ങൾ'

'എംജിആറിനോടും ജയലളിതയോടുമുള്ള ഇഷ്ടം ആളുകൾക്കിപ്പോൾ വിജയ്യോടുമുണ്ട്; അദ്ദേഹത്തിന്റെ കഴിവ് തെളിയിക്കാനുള്ള സമയമാണിത്'



