മമ്മൂട്ടി സാര്‍ തോളത്ത് കയ്യിട്ടപ്പോള്‍ ഞാന്‍ വിറങ്ങലിച്ചുപോയി; ചിത്രവുമായി റോഷന്‍ മാത്യു

വില്ലന്‍ വേഷം മികച്ച അഭിപ്രായം നേടിയതോടെയാണ് മലയാള സിനിമയിലേക്ക് വഴി തുറന്നത്

ചിത്രം: ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:49 am IST
Edited by :migrator

മലയാളത്തിലെ മികച്ച യുവനടന്മാരില്‍ ഒരാളാണ് റോഷന്‍ മാത്യു. ഇപ്പോള്‍ തമിഴും കടന്ന് ബോളിവുഡില്‍ എത്തി നില്‍ക്കുകയാണ് താരം. മമ്മൂട്ടി നായകനായി എത്തിയ പുതിയ നിയമത്തിലൂടെയാണ് റോഷന്‍ മാത്യു സിനിമയിലേക്ക് എത്തുന്നത്. വില്ലന്‍ വേഷം മികച്ച അഭിപ്രായം നേടിയതോടെയാണ് മലയാള സിനിമയിലേക്ക് വഴി തുറന്നത്. ഇപ്പോള്‍ മമ്മൂട്ടിയുമായുള്ള സിനിമാ അനുഭവത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് റോഷന്‍ മാത്യു.

2015 ഓഗസ്റ്റിലാണ് ഞാന്‍ ആദ്യമായി ഫീച്ചര്‍ഫിലിമില്‍ വര്‍ക്ക് ചെയ്യുന്നത്. ഒരു ഷോട്ടിനു വേണ്ടി മമ്മൂട്ടി സാര്‍ എന്റെ തോളത്ത് കയ്യിട്ടപ്പോള്‍ ഞാന്‍ വിറങ്ങലിച്ചുപോയത് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. അതുകഴിഞ്ഞും കുറച്ചു നേരം കൂടി അദ്ദേഹം എന്റെ തോളത്ത് കയ്യിട്ട് നിന്നു. ശാന്തനായും ഒന്നും സംഭവിക്കാത്തതുപോലെയിരിക്കാനായി ഞാന്‍ വളരെ അധികം ശ്രമിച്ചു. ഈ സിനിമയും ഈ ഇതിഹാസത്തിനൊപ്പമുള്ള അനുഭവവും എന്നും ഓര്‍മിക്കും. - റോഷന്‍ മാത്യു കുറിച്ചു. 

മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ചിത്രത്തിനൊപ്പമായിരുന്നു താരത്തിന്റെ പോസ്റ്റ്.എകെ സാജന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നയന്‍താരയാണ് നായികയായി എത്തിയത്. റോഷന്‍ മാത്യുവിന്റേതായി നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now