
ആര്‍ആര്‍ആര്‍ ഏഴിന് തീയേറ്ററുകളില്‍ എത്തില്ല; റിലീസ് മാറ്റി
ഒമൈക്രോണ്‍ വകഭേദമടക്കം രാജ്യത്ത് കോവിഡ് ഭീഷണി വര്‍ധിക്കുകയും പലയിടത്തും തിയേറ്ററുകള്‍ അടയ്ക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് നടപടി
എസ്എസ് രാജമൗലിയുടെ ബിഗ് ബജറ്റ് ചിത്രം 'ആര്‍ആര്‍ആര്‍' റിലീസ് മാറ്റി. ജനുവരി ഏഴിനാണ് ചിത്രത്തിന്റെ തീയേറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരുന്നത്. ഒമൈക്രോണ്‍ വകഭേദമടക്കം രാജ്യത്ത് കോവിഡ് ഭീഷണി വര്‍ധിക്കുകയും പലയിടത്തും തിയേറ്ററുകള്‍ അടയ്ക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് നടപടി. പുതിയ റിലീസ് തിയതി അറിയിച്ചിട്ടില്ല.
ഇത് രണ്ടാമത്തെ തവണയാണ് ചിത്രത്തിന്റെ റിലീസ് മാറ്റുന്നത്. ഒക്ടോബര്‍ 13നാണ് പ്രദര്‍ശനത്തിനെത്തുമെന്ന് ആദ്യം അറിയിച്ചിരുന്നത്. കോവിഡ് ഭീതി മാറാതിരുന്നതിനാല്‍, റിലീസ് ജനുവരിയിലേക്ക് മാറ്റി. പ്രൊമോഷന്‍ പരിപാടികളുമായി സംവിധായകനും താരങ്ങളും കേരളത്തിലടക്കം പര്യടനം നടത്തുന്നതിനിടെയാണ് റിലീസ് തീയതി മാറ്റിയത് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.
ബാഹുബലി സീരീസിന് ശേഷം രാജമൗലി സംവിധാനം ചെയ്ത ചിത്രത്തില്‍, രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍, അജയ് ദേവ്ഗണ്‍, ആലിയ ബട്ട് തുടങ്ങിയവരാണ് പ്രധാന വേഷങ്ങള്‍ അഭിനയിച്ചിരിക്കുന്നത്. അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്.
Keeping the best interests of all the involved parties in mind, we are forced to postpone our film. Our sincere thanks to all the fans and audience for their unconditional love. #RRRPostponed #RRRMovie pic.twitter.com/JlYsgNwpUO
â RRR Movie (@RRRMovie) January 1, 2022
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



