ഹൃത്വിക് റോഷന്റെ കുടുംബത്തിനൊപ്പം അവധി ആഘോഷിച്ച് സബ, സ്പെഷ്യലായി കേരള സദ്യയും; ചിത്രങ്ങൾ

താരത്തിന്റെ രണ്ട് ആൺമക്കളേയും ബന്ധുക്കളേയും സബയ്ക്കൊപ്പം ചിത്രത്തിൽ കാണാം

ചിത്രം; ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:58 am IST
Edited by :migrator

ബോളിവുഡ് താരം ഹൃത്വിക് റോഷനും നടിയും ​ഗായികയുമായ സബ ആസാദും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളായി. ഇരുവരേയും ഒന്നിച്ച് പല സ്ഥലങ്ങളിലും കണ്ടതോടെയാണ് അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയത്. ഇരുവരും ഇതേക്കുറിച്ച് പ്രതികരണങ്ങളൊന്നും ഇതുവരെ നടത്തിയിട്ടില്ല. എന്നാൽ ഇപ്പോൾ അഭ്യൂഹങ്ങൾക്ക് ശക്തികൂട്ടിക്കൊണ്ട് ഹൃ‌ത്വിക് ‌റോഷന്റെ കുടുംബ ഫോട്ടോ വൈറലാവുകയാണ്. 

കൂടെ ഹൃത്വിക്കിന്റെ മക്കളും 

ഹൃത്വിക്കിനും കുടുംബത്തിനൊപ്പം അവധി ആഘോഷിക്കുന്ന സബയാണ് ചിത്രത്തിലുള്ളത്. ഹൃത്വികിന്റെ പിതൃസഹോദരന്‍ രാജേഷ് റോഷനാണ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. താരത്തിന്റെ രണ്ട് ആൺമക്കളേയും ബന്ധുക്കളേയും സബയ്ക്കൊപ്പം ചിത്രത്തിൽ കാണാം. കേരള സദി കഴിച്ചായിരുന്നു ഇവർ അവധി ദിനം ആഘോഷമാക്കിയത്. സന്തോഷം എല്ലായ്‌പ്പോഴുമുണ്ട്, പ്രത്യേകിച്ച് ഞായറാഴ്ചകളില്‍ ഉച്ചഭക്ഷണത്തിന്- എന്ന കുറിപ്പിലാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഏറ്റവും മികച്ച ഞായറാഴ്ച എന്നാണ് സബ പോസ്റ്റിന് മറുപടിയായി കുറിച്ചത്. 

ആരാണ് സബ ആസാദ്?

സബയ്ക്കൊപ്പം ഡിന്നർ ഡേറ്റ് കഴിഞ്ഞ് ഇറങ്ങുന്ന ഹൃത്വിക് റോഷൻ പാപ്പരാസികളുടെ കണ്ണിൽ പതിഞ്ഞതോടെയാണ് ഇരുവരുടെ ബന്ധം പുറത്തറിയുന്നത്. കുറച്ചുനാളായി ഇവർ പ്രണയത്തിലാണ് എന്ന് പിന്നീട് റിപ്പോർട്ടുകൾ വന്നു. 2000ലാണ് ഹൃത്വിക് റോഷനും സൂസ്സന്നെ ഖാനും വിവാഹിതരാവുന്നത്. 2014ല്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. 2008ല്‍ ദില്‍ കബഡ്ഡി എന്ന ചിത്രത്തിലൂടെയാണ് സബ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. 2021ല്‍ പുറത്തിറങ്ങിയ ഫീല്‍സ് ലൈക് ഇഷ്‌ക് ആയിരുന്നു താരം അവസാനം അഭിനയിച്ച സിനിമ. ഇതിനോടകം അഞ്ച് സിനിമകളിലാണ് സബ അഭിനയിച്ചിട്ടുണ്ട്. അറിയപ്പെടുന്ന ഗായികയും ലിറിസിസ്റ്റുമാണ് സബ. ഇവര്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ എണ്‍പതിനായിരത്തില്‍ അധികം ഫോളോവേഴ്‌സുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now