കറുപ്പിൽ ​ഗ്ലാമറസായി സാധിക വേണു​ഗോപാൽ; വൈറലായി ഫോട്ടോഷൂട്ട്

സാരിയിലും ​മോഡേൺ വസ്ത്രങ്ങളിലുമാണ് സാധിക എത്തുന്നത്

Last Updated :20 January 2024, 8:33 am IST

​

സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള താരമാണ് സാധിക വേണു​ഗോപാൽ. ശക്തമായ നിലപാടുകളിലൂടെയും വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളിലൂടെയും സാധിക കയ്യടി നേടാറുണ്ട്. ഇപ്പോൾ ഹിറ്റാവുന്നത് സാധികയുടെ ​ഗ്ലാമറസ് ഫോട്ടോഷൂട്ടാണ്. 

Story image

സാരിയിലും ​മോഡേൺ വസ്ത്രങ്ങളിലുമാണ് സാധിക എത്തുന്നത്. ഫ്ലോറൽ പ്രിന്റിങ്ങോടു കൂടിയ ബ്ലാക്ക് സാരിയിൽ അതിസുന്ദരിയാണ് താരം. കൂടാതെ ബ്ലാക്ക് സ്ലീവ് ലസ്സിലും തിളങ്ങി നിൽക്കുകയാണ് സാധിക. ദിലീപ് ഡി.കെ. ആണ് ചിത്രങ്ങൾ പകർത്തിയത്. എച്ച് ആൻഡ് എമ്മിൽ നിന്നാണ് വസ്ത്രങ്ങൾ. റീ ടച്ച് ആൻഡ് കളർ ഗ്രേഡിങ്: മനു മുളന്തുരുത്തി. 

മികച്ച പ്രതികരണമാണ് ചിത്രങ്ങൾക്ക് ലഭിക്കുന്നത്. താരത്തെ പുകഴ്ത്തിക്കൊണ്ട് നിരവധി ആരാധകരാണ് കമന്റ് ചെയ്യുന്നത്. കൂടാതെ സൂപ്പർ ബൈക്കിൽ ഇരുന്നുകൊണ്ടുള്ള സാധികയുടെ ചിത്രങ്ങളും ആരാധക ശ്രദ്ധ നേടിയിരുന്നു. ഓർക്കുട്ട് ഒരു ഓർമക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക വേണുഗോപാൽ സിനിമാഭിനയം തുടങ്ങുന്നത്. "കലികാലം", "എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും" തുടങ്ങിയ ചിത്രങ്ങൾക്കൊപ്പം ടെലിവിഷൻ രം​ഗത്തും ശക്തമായ സാന്നിധ്യമാണ് സാധിക. 

Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now