
പേരും പോസ്റ്ററും വരെ ഈച്ച കോപ്പി, എത്ര കിട്ടിയാലും ബോളിവുഡ് പഠിക്കില്ല; ആമിറിന്റെ മകന്റെ പുതിയ ചിത്രത്തിന് ട്രോള്‍ പൂരം!
സായ് പല്ലവിയുടെ ബോളിവുഡ് അരങ്ങേറ്റം

സായ് പല്ലവിയുടെ ബോളിവുഡ് അരങ്ങേറ്റത്തിന് കളമൊരുങ്ങുകയാണ്. ഏക് ദിന് എന്ന ചിത്രത്തിലൂടെയാണ് സായ് പല്ലവിയുടെ ബോളിവുഡ് അരങ്ങേറ്റം. ആമിര്‍ ഖാന്റെ മകന് ജുനൈദ് ഖാന് ആണ് ചിത്രത്തിലെ നായകന്. ജുനൈദിന്റെ രണ്ടാമത്തെ തിയേറ്റര്‍ റിലീസാണ് ഏക് ദിന്. കഴിഞ്ഞ ദിവസമാണ് ഈ സിനിമയുടെ പോസ്റ്റര്‍ പുറത്തിറങ്ങിയത്. പിന്നാലെ ചിത്രത്തിന്റെ ട്രെയ്ലറും പുറത്തിറങ്ങിയിരിക്കുകയാണ്.
WHAT TO READ NEXT

വാൾട്ടർ മമ്മൂട്ടി ആണോ ? ആകാംക്ഷ നിറച്ച് 'ചത്താ പച്ച' ട്രെയ്ലർ
പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ് ഏക് ദിന്. ചിത്രത്തിന് ലഭിക്കുന്നതിലധികവും വിമര്‍ശനങ്ങളാണ്. 2016ല്‍ പുറത്തിറങ്ങിയ തായ് ചിത്രമായ വണ്‍ ഡേയുടെ ഹിന്ദി റീമേക്കാണ് ഏക് ദിന്. എന്നാല്‍ റീമേക്ക് ചെയ്യുക മാത്രമല്ല, സിനിമയുടെ പേരും പോസ്റ്ററും വരെ ഒറിജിനലിന്റെ കോപ്പിയാണെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം.
വണ്‍ ഡേ എന്നതിന്റെ ഹിന്ദി തര്‍ജ്ജമയാണ് ഏക് ദിന്. ഒരു ദിവസം എന്നാണ് ഈ വാക്കിന് അര്‍ത്ഥം. വണ്‍ ഡേയുടെ പോസ്റ്ററിലുള്ളത് പോലെ തന്നെയുള്ള വേഷം ധരിച്ചു കൊണ്ട്, മഞ്ഞിലൂടെ ഐസ് ക്രീം കഴിച്ചു കൊണ്ട് നടന്നു വരുന്ന നായകനും നായികയുമാണ് ഏക് ദിനിന്റെ പോസ്റ്ററിലുള്ളത്. ഇങ്ങനെ പേരും പോസ്റ്ററും വരെ കോപ്പിയടിച്ചിരിക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നത്.
റീമേക്കാണെങ്കില്‍ പോലും എന്തെങ്കിലും മാറ്റം വരുത്താറുണ്ട് ആമിര്‍ ഖാന് തന്റെ സിനിമകളില്‍. എന്നാല്‍ മകന്റെ സിനിമ ഒറിജിനലിന്റെ ഈച്ച കോപ്പിയാണെന്നും പേരും പോസ്റ്ററും പോലും പുതിയതൊന്ന് ആലോചിക്കാന്‍ അണിയറ പ്രവര്‍ത്തകരെക്കൊണ്ട് സാധിച്ചില്ലെന്നും അത്രയും അലസമായിട്ടാണ് അവര്‍ സിനിമയെ സമീപിച്ചിരിക്കുന്നതെന്നും വിമര്‍ശകര്‍ പറയുന്നു. പണ്ടേ കോപ്പിയടിയുടെ പേരില്‍ വിമര്‍ശനം നേരിടുന്നവരാണ് ബോളിവുഡ്. എത്ര കിട്ടിയാലും തങ്ങള്‍ പഠിക്കില്ലെന്ന് ബോളിവുഡ് ഒരിക്കല്‍ കൂടി തെളിയിച്ചുവെന്നും സോഷ്യല്‍ മീഡിയ പറയുന്നു.
സുനില്‍ പാണ്ഡെ സംവിധാനം ചെയ്യുന്ന സിനിമ മെയ് ഒന്നിനാണ് തിയേറ്ററുകളിലെത്തുക. ആമിര്‍ ഖാന് പ്രൊഡക്ഷന്‍സാണ് സിനിമയുടെ നിര്‍മാണം. മലയാളികളിലടക്കം വലിയ ആരാധകരുള്ള തായ് ചിത്രമാണ് വണ്‍ ഡേ. റൊമാന്റിക് ജോണറില്‍ പുതുമയുള്ള കഥ പറച്ചില് കൊണ്ടു വന്ന ചിത്രത്തിന് വലിയ ആരാധകവൃന്ദമുണ്ട്. അതുപോലൊരു സിനിമ റീമേക്ക് ചെയ്യുമ്പോള്‍ ഈച്ച കോപ്പിയടിച്ചാല്‍ വിജയിക്കില്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

Summary
Sai Pallavi and Junaid Khan starrer Ek Din gets trolled for copying even the poster and name of thai film one day. Aamir Production new movie is being criticised for lack of originality.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'എനിക്ക് ട്രാന്‍സ്ജെന്‍ഡറായി അഭിനയിക്കണം'; ദൊറോത്തിയ്ക്കെതിരെ വെറുപ്പ് പുകയുമ്പോള്‍ വൈറലായി രജനിയുടെ ആഗ്രഹം

ശ്രീ ശങ്കറിന് വെള്ളി; അമിത് ഷായ്ക്കെതിരായ പോസ്റ്റ് പിന്‍വലിച്ച് മന്ത്രി; കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കണം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

