'നന്മമരമാകാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകരിക്കാനാവില്ല; ആസിഫ് അലിക്ക് മാനുഷികതയേക്കാള്‍ വലുതല്ല ആള്‍ക്കൂട്ടാരവങ്ങള്‍'

പ്രതികരിച്ചു മിടുക്കനാകുന്നതിനേക്കാള്‍ എന്ത് സൗന്ദര്യമുണ്ടായിരുന്നു കൈ കൊണ്ട് തികച്ചും നൈസര്‍ഗ്ഗികമായി വന്ന ആ തടഞ്ഞു നിര്‍ത്തലില്‍.

Asif Ali
Asif Ali
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :20 സെപ്റ്റംബർ 2026, 12:39 pm IST

വേദിയില്‍ വച്ച് യുവാവിനോട് അനാവശ്യ ചോദ്യം ചോദിച്ച അവതാരകയെ തടഞ്ഞ ആസിഫ് അലിയ്ക്ക് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ. നറുക്കെടുപ്പിലൂടെ വിജയിയെ കണ്ടെത്തി ഐഫോണ്‍ സമ്മാനമായി നല്‍കാനെത്തിയതായിരുന്നു ആസിഫ്. വിജയിച്ച യുവാവിനോട് കയ്യിലുള്ള ഫോണ്‍ കാണിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു മീര അനില്‍. ഉടനെ ആസിഫ് അലി ഇടപെടുകയും മീരയെ തടയുകയും ചെയ്തു.

സംഭവത്തില്‍ ആസിഫിനെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ. പിന്നാലെയാണ് ശാരദക്കുട്ടിയും പ്രതികരണമായെത്തിയത്. ആസിഫിനോടുള്ള എന്റെ പരിധികളില്ലാത്ത സ്‌നേഹവും വാത്സല്യവും കൂടുകയാണെന്നാണ് ശാരദക്കുട്ടി പറയുന്നത്. ആ വാക്കുകളിലേക്ക്:

ആസിഫ് അലിയെ നടനെന്ന നിലയില്‍ വലിയ ഇഷ്ടമാണ്. സഹജീവികളോട് സഹജസ്‌നേഹവും കരുതലുമുള്ള വൃക്തി എന്ന നിലയില്‍ അതിലേറെ സ്‌നേഹവും ബഹുമാനവുമുണ്ട്. പുതിയ ഫോണ്‍ സമ്മാനമായി കിട്ടിയ പയ്യനോട് പഴയ ഫോണ്‍ ഒന്നു കാണിക്കൂ എന്നു പറഞ്ഞ അവതാരകയെ സൗമ്യമായി തടഞ്ഞ് പുതിയ ഫോണ്‍ വേഗം തന്നെ സമ്മാനിച്ചാശ്ലേഷിച്ച ചടങ്ങാണ് ഏറ്റവും ഒടുവിലത്തെ ഉദാഹരണം.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

അവതാരകമാര്‍ക്ക് കയ്യടിയാണ് ലക്ഷ്യമെങ്കില്‍ ആസിഫ് അലിക്ക് മാനുഷികതയേക്കാള്‍ വലുതല്ല ആള്‍ക്കൂട്ടാരവങ്ങള്‍. പണ്ട് പൊതു സദസ്സില്‍ രമേശ് നാരായണനില്‍ നിന്ന് നേരിട്ട ഒരപമാനം ആസിഫ് അര്‍ഹിക്കുന്ന ഒന്നായിരുന്നില്ലെന്ന് നമുക്കെല്ലാമറിയാമായിരുന്നെങ്കിലും രമേശ് നാരായണനേക്കാള്‍ ഫാന്‍ ബേസുള്ള ആസിഫ് അന്ന് കാണിച്ച സമചിത്തതയും പാകതയും ഇന്നും ഓര്‍മ്മയുണ്ട്.

ഇതൊന്നും ബോധപൂര്‍വ്വം നന്മമരമാകാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകരിക്കാനുമാവില്ല. അയാളിലെ നൈസര്‍ഗ്ഗികതയാണ് അയാളുടെ പെരുമാറ്റങ്ങളിലെ ആകര്‍ഷണീയത. ഒരു ഇന്‍സള്‍ട്ട് ഉണ്ടായിട്ട് പ്രതികരിച്ചു മിടുക്കനാകുന്നതിനേക്കാള്‍ എന്ത് സൗന്ദര്യമുണ്ടായിരുന്നു കൈ കൊണ്ട് തികച്ചും നൈസര്‍ഗ്ഗികമായി വന്ന ആ തടഞ്ഞു നിര്‍ത്തലില്‍. മനുഷ്യന്റെ കരങ്ങള്‍ ചിലപ്പോള്‍ ദൈവത്തിന്റെ കരങ്ങളാകുന്നതിങ്ങനെയാണ്. ആസിഫിനോടുള്ള എന്റെ പരിധികളില്ലാത്ത സ്‌നേഹവും വാത്സല്യവും വീണ്ടും അടയാളപ്പെടുത്തട്ടെ.

News Now

Summary

Saradakutty priases Asif Ali for schooling anchor for asking unwanted question to an young man.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics