'ഹിന്ദി പോലും അറിയാതെയാണോ സീതയാകുന്നത്?'; സായ് പല്ലവിയ്ക്ക് സൈബര്‍ ആക്രമണം

സായ് പല്ലവിയെ പിന്തുണച്ചും ആരാധകരെത്തുന്നുണ്ട്

Sai Pallavi
Sai Pallavi
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :28 ഏപ്രിൽ 2026, 3:14 pm IST

ഹിന്ദി അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ് തെന്നിന്ത്യയുടെ സ്വന്തം സായ് പല്ലവി. തെന്നിന്ത്യന്‍ സിനിമയിലെ ജനപ്രീയ നടിയാണ് സായ് പല്ലവി. ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങള്‍ കൊണ്ടെന്നത് പോലെ ഓഫ് സ്‌ക്രീനിലെ വ്യക്തിത്വത്തിലൂടേയും സായ് പല്ലവി ആരാധകരെ നേടിയിട്ടുണ്ട്. ഏക് ദിന്‍ എന്ന ചിത്രത്തിലൂടെയാണ് സായ് പല്ലവി ഹിന്ദിയിലേക്ക് ചുവടുവെക്കുന്നത്.

മെയ് 1 ന് ഏക് ദിന്‍ തിയേറ്ററുകളിലെത്തും. ഇതിന്റെ മുന്നോടിയായി കഴിഞ്ഞ ദിവസം മുംബൈയില്‍ പ്രത്യേക പരിപാടി നടത്തിയിരുന്നു. സായ് പല്ലവിയും ചിത്രത്തിലെ നായകനായ ജുനൈദ് ഖാനും ആമിര്‍ ഖാനുമെല്ലാം പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഈ പരിപാടിയില്‍ നിന്നുള്ള സായ് പല്ലവിയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

പരിപാടിയില്‍ സംസാരിക്കവെ സായ് പല്ലവി ഹിന്ദിയിലാണ് കാണികളേയും മാധ്യമങ്ങളേയും അഭിസംബോധന ചെയ്തത്. തനിക്ക് ഹിന്ദി നന്നായി സംസാരിക്കാന്‍ അറിയില്ലെന്നും സായ് പല്ലവി പറയുന്നുണ്ട്. മുറി ഹിന്ദിയിലാണെങ്കിലും സംസാരിച്ച് കാണികളുടെ കയ്യടി നേടാന്‍ സായ് പല്ലവിയ്ക്ക് സാധിച്ചു. എന്നാല്‍ ഈ വിഡിയോ വൈറലായതോടെ കടുത്ത സൈബര്‍ ആക്രണമാണ് സായ് പല്ലവി നേരിടുന്നത്.

ഹിന്ദി സംസാരിക്കാന്‍ പോലും അറിയാത്ത നടിയാണ് സീതയാകുന്നതെന്നാണ് ചിലരുടെ ചോദ്യം. രണ്‍ബീര്‍ കപൂര്‍ രാമനാകുന്ന രാമായണയില്‍ സീതയാകുന്നത് സായ് പല്ലവിയാണ്. നേരത്തേയും സായ് പല്ലവിയുടെ കാസ്റ്റിങിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗത്തില്‍ നിന്നും കടുത്ത അധിക്ഷേപങ്ങളും സായ് പല്ലവിയ്ക്ക് നേരിടേണ്ടി വന്നിരുന്നു.

''സായ് പല്ലവിയ്ക്ക് ബേസിക് ഹിന്ദി പോലും അറിയില്ല, ഇവള്‍ക്കെങ്ങളനെ സീതയാകാനാകും?, സീതയാകാന്‍ സായ് പല്ലവിയെ കാസ്റ്റ് ചെയ്യുമ്പോള്‍ എന്തായിരുന്നു നിതേഷ് തിവാരി ചിന്തിച്ചിരുന്നത്? രാമായണയില്‍ ഇവള്‍ക്ക് ആരെങ്കിലും ഡബ്ബ് ചെയ്യുന്നുണ്ടാകും, അല്ലാതെ വിശ്വസിക്കാനാകുന്നില്ല'' എന്നെല്ലാമാണ് സോഷ്യല്‍ മീഡിയ പറയുന്നത്. സീതയായി സായ് പല്ലവിയെ അംഗീകരിക്കാനാകില്ലെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

അതേസമയം സായ് പല്ലവിയെ പിന്തുണച്ചും ആരാധകരെത്തുന്നുണ്ട്. കത്രീന കൈഫും ജാക്വിലിളിനുമെല്ലാം ഹിന്ദി അറിഞ്ഞിട്ടാണോ അഭിനയിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ഇത് ആദ്യമായിട്ടാണോ സംഭവിക്കുന്നത്? അഭിനയിക്കാന്‍ അറിഞ്ഞാല്‍ ഭാഷ അറിയണമെന്നില്ല, സിനിമ വന്നിട്ടു പോരെ വിമര്‍ശിക്കുന്നത് എന്നെല്ലാമാണ് താരത്തെ അനുകൂലിച്ചെത്തുന്നവര്‍ ചോദിക്കുന്നത്.

News Now

Summary

Sai Pallavi gets trolled for her bad hindi. social media asks how can she play Sita?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics