'കോഫി കുടിച്ചു കഴിയുമ്പോഴാണ് അത് മരണപ്പെട്ട ഞാൻ ആയിരുന്നുവെന്ന് മനസിലാവുക'; 'ലെന ആ വഴിക്ക് എങ്ങാനും വന്നോ' എന്ന് സജിതയോട് ആരാധകർ

ഞാൻ എന്നും രാവിലെ എഴുന്നേറ്റു വരുമ്പോൾ ഒരാൾ ഉമ്മറത്തെ സോഫയിൽ ഇരിക്കുന്നുണ്ടാവും.

Lenaa, Sajitha Madathil
Lenaa, Sajitha Madathilഫെയ്സ്ബുക്ക്, വിഡിയോ സ്ക്രീൻഷോട്ട്
Edited by :Hima Prakash
Last Updated :7 ഓഗസ്റ്റ് 2026, 1:30 pm IST

ആത്മാവിനെ താൻ കണ്ടിട്ടുണ്ടെന്ന് നടി ലെന കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പല തരത്തിലുള്ള ചർച്ചകളും ട്രോളുകളുമൊക്കെ ഉയർന്നു. ഒന്ന് രണ്ട് വട്ടം താൻ ആത്മാക്കളെ കണ്ടിട്ടുണ്ടെന്നായിരുന്നു ലെനയുടെ തുറന്നുപറച്ചിൽ. ഇപ്പോഴിതാ നടി സജിത മഠത്തിൽ പങ്കുവച്ച ഒരു കുറിപ്പും സൈബറിടങ്ങളിൽ ശ്രദ്ധ നേടുകയാണ്.

"ഞാൻ ഒരു സത്യം പറയട്ടെ... ഞാൻ എന്നും രാവിലെ എഴുന്നേറ്റു വരുമ്പോൾ ഒരാൾ ഉമ്മറത്തെ സോഫയിൽ ഇരിക്കുന്നുണ്ടാവും. അവൾ എന്നെ നോക്കി ചിരിക്കും. പിന്നെ കോഫി ഉണ്ടാക്കി കൊണ്ടു വന്നു മുൻപിൽ വെക്കും. കൃത്യം രണ്ടു പാർലെ ബിസ്ക്കറ്റ് കൈയിൽ തരും. പിന്നെ അടുക്കളഭാഗത്തേക്ക്‌ അപ്രത്യക്ഷയാവും.

കോഫി കുടിച്ചു കഴിയുമ്പോൾ ആണ് അത് മരണപ്പെട്ട ഞാൻ ആയിരുന്നു എന്ന് മനസിലാവുക."- എന്നാണ് സജിത തന്റെ ഫോട്ടോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്. വിത്ത് ട്രെൻഡ് (withtrend) എന്ന ഹാഷ്ടാ​ഗിനൊപ്പമായിരുന്നു സജിതയുടെ കുറിപ്പ്. നടി ലെന ആത്മാക്കളെ കണ്ടെന്ന വാദത്തെ സജിത കളിയാക്കിയതാണോ എന്നാണ് സോഷ്യൽ മീഡിയയുടെ ചോദ്യം.

എന്നാൽ ഒറ്റപ്പെടലിനെ കുറിച്ചാണ് സജിത പറയുന്നതെന്നും ചിലർ പറയുന്നുണ്ട്. 'ലെന എങ്ങാനും ആ വഴിക്ക് വന്നുവോ', 'ഈ രോഗത്തിന് "ലെന"യോക്സി പാരഡോക്സി എന്നാണ് പേര്', 'ലെനയ്ക്ക് മാർക്കറ്റ് അറിയാം', 'ആരെയോ കുത്തി സംസാരിക്കുന്ന പോലെ ഉണ്ടല്ലോ' എന്നൊക്കെയാണ് പോസ്റ്റിന് താഴെ നിറയുന്ന കമന്റുകൾ. "ഞാന്‍ ഒന്ന് രണ്ട് വട്ടം കണ്ടിട്ടുണ്ട്.

ഒരിക്കല്‍ സുഹൃത്തിന്റെ വീട്ടില്‍ നില്‍ക്കുമ്പോള്‍ ഉറക്കത്തില്‍ നിന്നും എണീറ്റപ്പോള്‍ പൊക്കമുള്ള ഒരാള്‍ ജീന്‍സും ജുബ്ബയും തോളില്‍ ഒരു സഞ്ചിയുമായി നടന്നങ്ങ് പോയി. ഞാന്‍ ഞെട്ടി, ഉറങ്ങുന്ന റൂമില്‍ നിന്നും ഒരാള്‍ നടന്നു പോയോ! നോക്കിയപ്പോള്‍ അപ്പുറത്ത് പോകാന്‍ വഴിയൊന്നുമില്ല, ജനലാണ്. അതേക്കുറിച്ച് ചോദിച്ചപ്പോള്‍ സുഹൃത്ത് ആളുടെ പേര് പറഞ്ഞിട്ട് അദ്ദേഹം ആണെന്ന് പറഞ്ഞു.

അദ്ദേഹം മരിച്ചു പോയിട്ട് കുറച്ചായി, പക്ഷേ ഇവിടെ ഇടയ്‌ക്കൊക്കെ വരാറുണ്ടെന്ന് പറഞ്ഞു. അങ്ങനെ കുറച്ചുനാള്‍ എനിക്ക് കാണാനുള്ള സിദ്ധി തുറന്ന് കിട്ടിയിരുന്നു. പക്ഷേ ഞാന്‍ തന്നെ അടച്ചു പൂട്ടി".- എന്നാണ് ലെന ഒരു പോഡ്കാസ്റ്റിൽ ആത്മാക്കളെ കണ്ടതിനെക്കുറിച്ച് സംസാരിച്ചത്.

News Now

Summary

Sajitha Madathil latest facebook post goes viral on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates