'പാര്‍ട്ടിയ്ക്കിടെ ആ നടിയെ പരസ്യമായി ചുംബിച്ചു; വിട്ടു പോയിട്ടുണ്ടെങ്കില്‍ അത് തന്റെ കഴിവുകേട്'; ഫിറോസിനെതിരെ വീണ്ടും സജ്‌ന

തന്റെ ബോംബല്ലെടോ ഇന്ന് പൊട്ടിയിരിക്കുന്നത്? മകന് വേണ്ടി ക്ഷമിച്ച് ക്ഷമിച്ച് അങ്ങേയറ്റം എത്തിയപ്പോഴാണ് എനിക്ക് ഇതെല്ലാം പറയേണ്ടി വന്നത്.

Sajna Noor, Firoz Khan
Sajna Noor, Firoz Khan
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :30 ഏപ്രിൽ 2026, 11:29 am IST

മുന്‍ ഭര്‍ത്താവ് ഫിറോസ് ഖാനെതിരെ വീണ്ടും ആരോപണവുമായി ബിഗ് ബോസ് താരവും നടിയുമായ സജ്‌ന നൂര്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നൊരു റിയാലിറ്റി ഷോയുടെ പാര്‍ട്ടിയ്ക്കിടെ ഫിറോസ് ഖാന്‍ നടിയെ പരസ്യമായി ചുംബിക്കുന്നത് കണ്ടുവെന്നാണ് സജ്‌ന പറയുന്നത്. ഫിറോസ് ഖാന് പരസ്ത്രീ ബന്ധങ്ങളുണ്ടായിരുന്നുവെന്നും അശ്ലീല ചാറ്റ് കണ്ട് തകര്‍ന്ന താന്‍ ഞരമ്പ് മുറിച്ചുവെന്നും നേരത്തെ സജ്‌ന പറഞ്ഞിരുന്നു. പിന്നാലെയാണ് താരം പുതിയ വെളിപ്പെടുത്തലുമായെത്തിയത്. ആ വാക്കുകളിലേക്ക്:

വിഡിയോ എടുത്തു കഴിഞ്ഞപ്പോഴാണ് വിട്ടുപോയ ആ സംഭവം ഓര്‍മ വന്നത്. ഒന്നോ രണ്ടോ കാര്യങ്ങള്‍ ആണെങ്കില്‍ നമുക്ക് ഓര്‍ത്തുവെക്കാം. ഇതിപ്പോള്‍ ഒത്തിരി ഉള്ളതുകൊണ്ട് പലതും മറന്നുപോയി. ഏഴെട്ട് വര്‍ഷം മുമ്പ് നടന്ന ആ സംഭവം ഇപ്പോള്‍ ഒരു ട്രോള്‍ വിഡിയോ കണ്ടപ്പോള്‍ ഓര്‍മ വന്നു. ചിലപ്പോള്‍ അതൊരു യാദൃശ്ചികതയാകാം. പുള്ളിക്കാരിയെ ഞാനൊരു സിനിമയില്‍ മാത്രമേ കണ്ടിട്ടുള്ളൂ.

ബഷീര്‍ ബഷി, മൃദുല, ജിഷിന്‍ ചേട്ടന്‍, പ്രമോദേട്ടന്‍ അങ്ങനെ കുറേ ആര്‍ട്ടിസ്റ്റുകളുള്ള പരിപാടിക്കിടെയാണ് സംഭവം. ഷൂട്ടെല്ലാം കഴിഞ്ഞ് നൈറ്റ് പാര്‍ട്ടിയുണ്ടായിരുന്നു. എല്ലാവരുമുണ്ടായിരുന്നു. ആ അടിച്ചുപൊളിയുടെ ഇടയ്ക്ക് ഒരു സംഭവമുണ്ടായി. അയാള്‍ ഇത് കള്ളമാണെന്ന് പറയും. കാരണം തെളിവായി കാണിക്കാന്‍ ഈ മുറിവുകളൊക്കയോ ഉള്ളൂ.

ഞങ്ങളെല്ലാവരും തമാശയൊക്കെ പറഞ്ഞിരിക്കുകയാണ്. ഡ്രിങ്‌സ് കുടിക്കുന്നവര്‍ ഡ്രിങ്ക്‌സും കുടിക്കുന്നുണ്ട്. ആ സമയത്താണ് സംഭവം. തമാശയൊക്കെ പറഞ്ഞ് ഇരിക്കുമ്പോള്‍ ജിഷിന്‍ ചേട്ടനും മറ്റുചിലരും എന്നെ സ്റ്റക്ക് ആയിട്ട് നോക്കുകയാണ്. ഇതെന്താണെന്ന് ഞാന്‍ വിചാരിച്ചു. നോക്കിയപ്പോള്‍ കണ്ണാടിയിലൂടെ ബാത്ത് റൂം കാണാന്‍ പറ്റുന്നുണ്ടായിരുന്നു. അവിടെ ആ പുള്ളിക്കാരിയും ഫിറോസ് ഖാനും സിഗരറ്റ് വലിക്കുന്നു, ഫ്രഞ്ച് കിസ് ചെയ്യുന്നു. ഇതാണ് ഞാന്‍ കാണുന്നത്.

കണ്ടിട്ട് ഞാന്‍ സ്റ്റക്ക് ആയി നിന്നുപോയി. അവരെല്ലാം എന്നെ നോക്കുന്നുണ്ട്. ഒരു നിമിഷം ബ്ലാങ്ക് ആയി പോയെങ്കിലും പെട്ടെന്ന് ഞാന്‍ അവിടെ ചെന്ന് ബഹളമുണ്ടാക്കി. കരച്ചിലും ബഹളവുമായി. അവിടെ നിന്നും ഇറങ്ങി പോന്നു. മൃദുലയുടെ കൂടെ റൂമിലാണ് ആ രാത്രി കിടന്നത്. രാവിലെ ഇതുപോലെ കാല് പിടിച്ച് മാപ്പ് പറയലും മറ്റും നടന്നു. പറ്റിപ്പോയതാണെന്ന് പറഞ്ഞു. എഴെട്ട് വര്‍ഷം മുമ്പാണ് ആ സംഭവം. ജിഷിന്‍ ചേട്ടനും പ്രമോദേട്ടനുമൊക്കെ ഫിറോസിനെ പേടിച്ച് പറയുമോ എന്നറിയില്ല.

ആ പെണ്‍കുട്ടിയെ പിന്നീട് ഒരു സിനിമയില്‍ കണ്ടു. ഇപ്പോള്‍ വിഡിയോകള്‍ നോക്കുന്നതിനിടെ ആ കുട്ടിയുടെ വിഡിയോ കൃത്യം എന്റെ മുന്നില്‍ വന്നു. അപ്പോഴാണ് മറന്നുപോയ ഈ പ്രധാനപ്പെട്ട കാര്യം വീണ്ടും ഓര്‍മ വന്നത്. ഇതുപോലെ ഒത്തിരി കാര്യങ്ങള്‍ ഞാന്‍ പിടിച്ചിട്ടുള്ളതുകൊണ്ട് പലതും മറന്നുപോയി.

ഇനി താന്‍ ഞങ്ങളെക്കുറിച്ച് എന്ത് വേണമെങ്കിലും പറഞ്ഞോ. കൂടെ വര്‍ക്ക് ചെയ്യുന്നവരോട് ഞങ്ങളെക്കുറിച്ച് മോശമായി പറയുമെന്നാണ് ഇയാളുടെ ഭീഷണി. ഇയാള്‍ വളര്‍ന്ന രീതികളും അനുഭവിച്ച ട്രോമകളുമുണ്ട്. അത് മറ്റ് പെണ്ണുങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. തന്റെ ഭാര്യമാരെ ഉപദ്രവിക്കുന്നതും മറ്റുള്ള പെണ്ണുങ്ങളെ അബ്യൂസ് ചെയ്യുന്നതവും ഇയാളുടെ പ്രതികാരം തീര്‍ക്കലാണോ എന്ന് സംശയമുണ്ട്.

എന്നെക്കൊണ്ട് ഇതെല്ലാം ഫിറോസ് ഖാന്‍ പറയിപ്പിച്ചതാണ്. ഞങ്ങള്‍ ആരോടൊപ്പം ജീവിച്ചെന്നോ കൊല്ലാന്‍ പോകുന്നു എന്നോ ഒക്കെയാണോ താന്‍ പറയാന്‍ പോകുന്നത്? വെട്ടി കെല്ലാനാണോ അതോ വലിച്ച് കീറാനാണോ തന്റെ ഭാവം? തന്റെ ബോംബല്ലെടോ ഇന്ന് പൊട്ടിയിരിക്കുന്നത്? മകന് വേണ്ടി ക്ഷമിച്ച് ക്ഷമിച്ച് അങ്ങേയറ്റം എത്തിയപ്പോഴാണ് എനിക്ക് ഇതെല്ലാം പറയേണ്ടി വന്നത്.

താന്‍ ഇനി എന്ത് വേണമെങ്കിലും കളിച്ചോ. വിശ്വസിക്കുന്നവര്‍ വിശ്വസിക്കട്ടെ. ഞങ്ങള്‍ അഥവാ തന്നെ വിട്ടു പോയിട്ടുണ്ടെങ്കില്‍ അത് തന്റെ കഴിവുകേടാണ്. ഒരു പെണ്ണിനെ നോക്കേണ്ട രീതിയില്‍ നോക്കാത്തതു കൊണ്ടും താന്‍ കണ്ട പെണ്ണുങ്ങളുടെ പിന്നാലെ നടന്നതു കൊണ്ടുമാണ് ഞങ്ങള്‍ പോയത്. ഇനി ഞാന്‍ തുടങ്ങുകയാണ്. എന്റെ കുഞ്ഞുങ്ങളുടെ പേര് ചീത്തയാകരുതെന്ന് കരുതിയാണ് ഇത്രയും കാലം ക്ഷമിച്ചത്. ഇനി നിയമത്തിന് വിട്ടു കൊടുക്കും. അവര്‍ തീരുമാനിക്കട്ടെ താന്‍ ആരാണെന്ന്.

എന്റെ മോന് അവന്റെ പപ്പയെ ജീവനാണ്. അവന്‍ വളരുമ്പോള്‍ സത്യം മനസിലാക്കട്ടെ. പണം വാങ്ങിയും പീഡിപ്പിച്ചും മറ്റുള്ളവരെ ഭീഷണിപ്പെടുത്തിയും താന്‍ എന്തുണ്ടാക്കി? വിവാഹമോചനം തരാതെയും ആദ്യ ഭാര്യയെ ഉപദ്രവിച്ചും നടക്കുന്ന താന്‍ ഒന്നിനും കൊള്ളാത്തവനാണ്. അവര്‍ മാധ്യമങ്ങളില്‍ വന്നില്ലെങ്കിലും നിയമപരമായി മുന്നോട്ട് പോകും. നിങ്ങളെപ്പോലെ ഒരു വൃത്തികെട്ടവന്‍ ഇനി ഈ ലോകത്ത് അന്തസ്സോടെ ജീവിക്കേണ്ടതില്ല, നിയമം നിങ്ങളെ വലിച്ചുകീറട്ടെ.

News Now

Summary

Sajna Noor makes startling revelations against ex husband Firoz Khan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates