സൗഹൃദം പറഞ്ഞ് പ്രഭാസും പൃഥ്വിയും; സലാറിലെ ആദ്യത്തെ ലിറിക്കൽ വിഡിയോ 

'സൂര്യാഗം' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്

പ്രഭാസ്, പൃഥ്വിരാജ്/ വിഡിയോ സ്ക്രീൻഷോട്ട്
Last Updated :22 January 2024, 7:50 pm IST
Edited by :migrator

പ്രഭാസും പൃഥ്വിരാജും ഒന്നിക്കുന്ന സലാറിലെ ആദ്യത്തെ ലിറിക്കൽ വിഡിയോ
പുറത്തിറങ്ങി. പ്രശാന്ത് നീൽ സംവിധാനം ചെയുന്ന ചിത്രത്തിലെ 'സൂര്യാഗം' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സലാർ. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'സലാർ ഭാഗം 1 സീസ്ഫയർ' ട്രെയിലറിന് ആരാധകർക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

ഹോംബലെ ഫിലിംസ് നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ഡിസംബർ 22ന് റിലീസ് ചെയ്യും. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ ചിത്രം തിയറ്ററുകളിൽ എത്തും.  രവി ബസ്രൂർ സം​ഗീതം ഒരുക്കിയ ​ഗാനം ഇന്ദുലേഖ വാര്യരാണ് ആലപിച്ചിരിക്കുന്നത്. 

സലാര്‍ കേരളത്തിലെ തീയേറ്ററുകളില്‍ എത്തിക്കുന്നത് പൃഥ്വിരാജ് പ്രോഡക്ഷന്‍സും, മാജിക് ഫ്രെയിംസും ചേര്‍ന്നാണ്. കൊടും ശത്രുക്കളാകുന്ന രണ്ട് സുഹൃത്തുക്കളുടെ കഥയാണ് സലാര്‍. രണ്ട് ഭാഗങ്ങളായിട്ടാണ് ചിത്രം എത്തുക. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now