
'സൽമാൻ എന്നെ ചതിച്ചു', പ്രണയം തകർന്നതിന്റെ കാരണം പറഞ്ഞ് സോമി അലി
സൽമാൻ ഖാനുമായി വേർപിരിഞ്ഞ് 20 വർഷത്തിന് ശേഷമാണ് സോമി അലിയുടെ തുറന്നു പറച്ചിൽ
സൽമാൻ ഖാൻ തന്നെ ചതിച്ചെന്ന് മുൻ കാമുകിയുടെ നടിയുമായ സോമി അലി. പ്രണയം അവസാനിപ്പിച്ചതോടെയാണ് ഇന്ത്യയും സിനിമയും താൻ വിട്ടതെന്നും താരം വ്യക്തമാക്കി. സൽമാൻ ഖാനുമായി വേർപിരിഞ്ഞ് 20 വർഷത്തിന് ശേഷമാണ് സോമി അലിയുടെ തുറന്നു പറച്ചിൽ.
''രണ്ട് പതീറ്റാണ്ടിലേറെയായി ആ പ്രണയം തകര്‍ന്നിട്ട്. കാരണം ലളിതമായിരുന്നു. സല്‍മാന്‍ എന്നെ ചതിച്ചു. ഞാന്‍ പ്രണയം അവസാനിപ്പിച്ചു. ഞാന്‍ അമേരിക്കയിലേക്ക് തിരികെ പോന്നു. അതിന് ശേഷം അഞ്ച് വര്‍ഷത്തോളം സല്‍മാനോട് സംസാരിച്ചില്ല. പ്രണയം തകര്‍ന്നതിന് ശേഷം ഇന്ത്യയില്‍ എന്നെ പിടിച്ചുനിര്‍ത്തുന്ന ഒന്നും തന്നെ ഉണ്ടായിരുന്നില്ല. സല്‍മാനോടുള്ള ആകര്‍ഷണം തലയ്ക്ക് പിടിച്ച കാലത്താണ് ഞാന്‍ ബോളിവുഡില്‍ ഭാഗ്യം പരീക്ഷിക്കുന്നത്. മുംബൈയിലെത്തി മോഡലിങും രണ്ട് സിനിമകളും ചെയ്തതിന് ശേഷം മാത്രമാണ് അദ്ദേഹത്തെ ഞാന്‍ നേരിട്ട് കണ്ടത്. എല്ലാം അവസാനിപ്പിച്ച ശേഷം അമേരിക്കയില്‍ തിരികെയെത്തി പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു'' സോമി അലി പറഞ്ഞു.
ഒരു കാലത്ത് ബോളിവുഡിലെ ചൂടുപിടിച്ച ചര്‍ച്ചയായിരുന്നു നടന്‍ സല്‍മാന്‍ ഖാനും നടി സോമി അലിയും തമ്മിലുള്ള പ്രണയം. പാകിസ്താനില്‍ ജനിച്ച സോമി അലി അമേരിക്കയിലാണ് വളര്‍ന്നതും പഠിച്ചതും. 1988 കാലഘട്ടത്തില്‍ സോമി അലി മുംബൈയിലെത്തി. തുടർന്ന് മോഡലിങ്ങിലും ബോളിവുഡിലും സജീവമാവുകയായിരുന്നു. ആ കാലത്താണ് സൽമാൻ ഖാനുമായി പ്രണയത്തിലാവുന്നത്. അഞ്ച് വര്‍ഷങ്ങളോളം നീണ്ട പ്രണയം അവസാനിപ്പിച്ച് സോമി അലി അമേരിക്കയിലേക്ക് തിരിച്ചുപോയി. പിന്നീട് സിനിമയില്‍ അഭിനയിച്ചില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍

'ഡാ ഞാന്‍ ചെയ്യും ഡാ'; ഡ്യൂപ്പില്ലാതെ ആക്ഷന്‍ ചെയ്ത് മമ്മൂക്ക; കിക്കെടുത്തപ്പോള്‍ ഞെട്ടിപ്പോയെന്ന് സ്റ്റണ്ട് മാസ്റ്റര്‍

'ആമിർ അലി ചേസിങ് നടത്തിക്കളിക്കുന്നു! ഇതേത് ദുബൈ ആണ് ? വലിയ പിടിപാടുണ്ടായിട്ടും അഹമ്മദ് അലി ജയിലിൽ; ചർച്ചയായി 'ഖലീഫ'

'ഞങ്ങള്‍ മൂന്നു പേരല്ലേ ഉള്ളൂ, പിന്നെന്താ പ്രശ്നം?'; ഡല്‍ഹി പൊലീസുമായി തര്‍ക്കിച്ച് ജോണ്‍ ബ്രിട്ടാസ് - വിഡിയോ

Related News


'ഡാ ഞാന്‍ ചെയ്യും ഡാ'; ഡ്യൂപ്പില്ലാതെ ആക്ഷന്‍ ചെയ്ത് മമ്മൂക്ക; കിക്കെടുത്തപ്പോള്‍ ഞെട്ടിപ്പോയെന്ന് സ്റ്റണ്ട് മാസ്റ്റര്‍

'ആമിർ അലി ചേസിങ് നടത്തിക്കളിക്കുന്നു! ഇതേത് ദുബൈ ആണ് ? വലിയ പിടിപാടുണ്ടായിട്ടും അഹമ്മദ് അലി ജയിലിൽ; ചർച്ചയായി 'ഖലീഫ'
