
സൽമാൻ ഖാനും സൊനാക്ഷിയും വിവാഹിതരായെന്ന് വ്യാജപ്രചാരണം; നിങ്ങൾ ഇത്ര വിഡ്ഡിയാണോ എന്ന് നടി
സൽമാൻ വിവാഹവേദിയിൽവച്ച് സൊനാക്ഷിയെ മോതിരം അണിയിക്കുന്ന രീതിയിൽ എഡിറ്റ് ചെയ്ത ചിത്രത്തോടൊപ്പമാണ് വ്യാജ വിവാഹ വാർത്ത പ്രചരിപ്പിച്ചത്
ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. താരത്തിന്റെ പ്രണയങ്ങളെല്ലാം ആരാധകർ ആഘോഷമാക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വാറലാവുന്നത് താരത്തിന്റെ വ്യാജ വിവാഹവാർത്തയാണ്. നടി സൊനാക്ഷി സിൻഹയുമായി താരത്തിന്റെ വിവാഹം കഴിഞ്ഞെന്ന തരത്തിലായിരുന്നു പ്രചരണം.
സൽമാൻ വിവാഹവേദിയിൽവച്ച് സൊനാക്ഷിയെ മോതിരം അണിയിക്കുന്ന രീതിയിൽ എഡിറ്റ് ചെയ്ത ചിത്രത്തോടൊപ്പമാണ് വ്യാജ വിവാഹ വാർത്ത പ്രചരിപ്പിച്ചത്. വളരെ അടത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിൽവച്ച് ബോളിവുഡ് താരങ്ങളായ സൽമാൻ ഖാനും സൊനാക്ഷി സിൻഹയും വിവാഹിതരായെന്നായിരുന്നു വാർത്ത. തമിഴ് ചലച്ചിത്ര താരങ്ങളായ ആര്യയുടെയും സയ്യേഷയുടെയും വിവാഹ ചിത്രമാണ് മോർഫ് ചെയ്തത്.
സൽമാൻഖാന്റെ വിവാഹചിത്രം വൻ വൈറലായതോടെ പ്രതികരണവുമായി സൊനാക്ഷി തന്നെ രംഗത്തെത്തി. ‘‘ഒരു യഥാർഥ ചിത്രവും എഡിറ്റ് ചെയ്ത ചിത്രവും തമ്മിലുള്ള വ്യത്യാസം പോലും മനസ്സിലാക്കാൻ പറ്റാത്ത അത്രയും വിഡ്ഢിയാണോ നിങ്ങൾ’’– ചിരിക്കുന്ന സ്മൈലികൾക്കൊപ്പമായിരുന്നു താരത്തിന്റെ കുറിപ്പ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: രാഹുൽഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാഗ്നിയിൽ ഡൽഹി

'ഒരു ഫ്ളോയിലങ്ങ് പറഞ്ഞുപോയതാ...'; മുഖ്യമന്ത്രിയുടെ 'ആന്‍ജിയോപ്ലാസ്റ്റി'യില്‍ ജോസ് ചാക്കോയുടെ മറുപടി

അഗാര്‍ക്കറുടെ 'നോ', നാല് വര്‍ഷം നീണ്ട കാത്തിരിപ്പ്; ഒടുവില്‍ തിരിച്ചെത്തി ഭുവനേശ്വര്‍

ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും കടുത്ത പ്രതിഷേധം, രാഹുല്‍ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍, കേരളത്തിന് എയിംസ് പരിഗണനയിലില്ല; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

Related News


'ഒരു ഫ്ളോയിലങ്ങ് പറഞ്ഞുപോയതാ...'; മുഖ്യമന്ത്രിയുടെ 'ആന്‍ജിയോപ്ലാസ്റ്റി'യില്‍ ജോസ് ചാക്കോയുടെ മറുപടി

അഗാര്‍ക്കറുടെ 'നോ', നാല് വര്‍ഷം നീണ്ട കാത്തിരിപ്പ്; ഒടുവില്‍ തിരിച്ചെത്തി ഭുവനേശ്വര്‍
