'ഈ പ്രതിഷേധം ശരിയായ പാതയിലാണ്, ഞാന്‍ മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം'; പിന്തുണയുമായി സല്‍മാന്‍ ഖാന്‍

സൂപ്പര്‍ താരങ്ങളുടെ മൗനം ചോദ്യം ചെയ്യപ്പെടുന്നതിനിടെയാണ് സല്‍മാന്‍ ഖാന്‍ പിന്തുണയുമായെത്തിയത്.

Salman Khan
Salman Khan
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :23 ജൂലൈ 2026, 10:16 am IST

ഡല്‍ഹിയില്‍ സിജെപിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രതിഷേധ സമരത്തിന് പിന്തുണയുമായി ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാനും. മെച്ചപ്പെട്ട വിദ്യാഭ്യാസ സംവിധാനത്തിന് വേണ്ടി വിദ്യാര്‍ത്ഥികള്‍ ഒരുമിച്ചുവെന്നതില്‍ സന്തോഷമുണ്ടെന്നും സര്‍ക്കാര്‍ അവരുടെ ആവശ്യങ്ങള്‍ കേള്‍ക്കണമെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞു. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ പിന്തുണ ശക്തമാകുമ്പോഴും, സൂപ്പര്‍ താരങ്ങളുടെ മൗനം ചോദ്യം ചെയ്യപ്പെടുന്നതിനിടെയാണ് സല്‍മാന്‍ ഖാന്‍ പിന്തുണയുമായെത്തിയത്.

'വളരെ സമാധാനപൂര്‍വ്വമായൊരു മൂവ്‌മെന്റായിരുന്നു. അതിനൊരു ഹിംസാത്മകമായ വഴിത്തിരിവുണ്ടായെന്നത് സങ്കടകരമാണ്. പരുക്കേറ്റ വിദ്യാര്‍ത്ഥികള്‍ക്കും കുടുംബത്തിനുമൊപ്പമാണ് എന്റെ ഹൃദയം. പരീക്ഷ പേപ്പര്‍ ലീക്കാകുന്നത് ഗൗരവ്വകരായ വിഷയമാണ്. മെച്ചപ്പെട്ട വിദ്യാഭ്യാസ സംവിധാനത്തിനായി നമ്മുടെ രാജ്യത്തിലെ കുട്ടികള്‍ ഒരുമിച്ചു നില്‍ക്കുന്നുവെന്നതും മാതാപിതാക്കള്‍ അവര്‍ക്ക് പിന്തുണ നല്‍കുന്നു എന്നതും എനിക്ക് സന്തോഷം നല്‍കുന്നു' സല്‍മാന്‍ ഖാന്‍ പറഞ്ഞു.

''കഠിനാധ്വാനം ചെയ്യാനും സ്വന്തം ഭാവിക്കുവേണ്ടിയും, മികച്ചതും വിദ്യാഭ്യാസസമ്പന്നവുമായ ഒരു ഇന്ത്യയെ സൃഷ്ടിക്കാനുമുള്ള അവരുടെ സമര്‍പ്പണം, സത്യസന്ധത, ആത്മാര്‍ത്ഥത എന്നിവ പ്രകടമാക്കുന്ന അവരുടെ നിലപാടിനെ ഞാന്‍ അഭിനന്ദിക്കുന്നു. ഈ സമരം, ഈ പ്രതിഷേധം, ഇതൊരു ശരിയായ മാര്‍ഗമാണ്, വിദ്യാര്‍ത്ഥികള്‍ ഇത് സമാധാനപരമായിട്ടാണ് ചെയ്തത്. വളരെ ധൈര്യശാലികളും വീരരും വിദ്യാഭ്യാസത്തിനായി പ്രചോദിതരും ലക്ഷ്യബോധമുള്ളവരുമായ ഈ തലമുറ ഇന്ത്യയെ അഭിമാനഭരിതമാക്കും''.

വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാഭ്യാസ സംവിധാനവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ രാഷ്ട്രീയമായി ഹൈജാക്ക് ചെയ്യപ്പെടരുത്. ക്രെഡിറ്റ് നമ്മുടെ രാജ്യത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമുള്ളതാണ്. സര്‍ക്കാര്‍ അവരെ പിന്തുണയ്ക്കുമെന്നും വിദ്യാഭ്യാസ രംഗത്തെ ശക്തപ്പെടുത്തുമെന്നും എനിക്കുറപ്പാണ്. ഇതൊരു വിന്‍-വിന്‍ സാഹചര്യമാണ്. പോസിറ്റീവായ തീരുമാനത്തിനായി പ്രതീക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. വിദ്യാഭ്യാസം ആയിരിക്കണം അടുത്ത ട്രെന്റും ഫാഷനും. വര്‍ഷാവര്‍ഷം കൂടുതല്‍ ട്രെന്‍ഡിയായത് മാറണം. പുറമെ നിന്നും ഇന്ത്യയിലേക്ക് വന്ന് പഠിക്കുകയും ഇന്ത്യയെ വിഭ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റുകയും ചെയ്യണം.'' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

News Now

Summary

Salman Khan comes in support of CJP Protest. Says his heart goes to the students who got hurt.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates