
എയ്ഡ്സ് രോഗിയായ നായകന്, ബോളിവുഡ് മുഴുവന്‍ മുഖം തിരിച്ച സിനിമ; വെറും 'ഒരു രൂപ' വാങ്ങി അഭിനയിച്ച സല്മാന് ഖാന്!
ബോളിവുഡിലെ എല്ലാവരും നോ പറഞ്ഞു. അങ്ങനെയാണ് ഞാന്‍ സല്മാന് ഖാനെ വിളിക്കുന്നത്

ബോളിവുഡിലെ സൂപ്പര്‍ താരമാണ് സല്മാന് ഖാന്. സിനിമ കുടുംബത്തില്‍ നിന്നുമാണ് സല്മാന് സിനിമയിലെത്തുന്നത്. പതിയെ ബോളിവുഡിലെ സൂപ്പര്‍ താരമായി വളരുകയായിരുന്നു. ഡിസംബര്‍ 27 ന് സല്മാന് ഖാന് 60 വയസ് തികഞ്ഞിരിക്കുകയാണ്. ഇപ്പോഴും അവിവാഹിതനായി തുടരുന്ന സല്മാന് ഖാന്റെ കരിയറും ജീവിതവുമൊക്കെ എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നതാണ്.
സമീപകാലത്തായി ഒട്ടും താല്പര്യമില്ലാതെയാണ് സല്മാന് ഖാന് അഭിനയിക്കുന്നതെന്ന വിമര്‍ശനം ശക്തമാണ്. പലപ്പോഴും തന്റെ അണ്‍പ്രൊഫഷണല്‍ സമീപനത്തിന്റെ പേരില്‍ സല്മാന് ഖാന് വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ കരിയറില്‍ മറ്റാരും ചെയ്യാത്ത കാര്യങ്ങള്‍ ചെയ്തിട്ടുണ്ട് സല്മാന് ഖാന്. അതിലൊന്നായിരുന്നു എച്ച്ഐവി ബാധിതനായ കഥാപാത്രമാകാന്‍ തയ്യാറായത്.
ഫിര്‍ മിലേംഗെ എന്ന സിനിമയിലാണ് സല്മാന് ഖാന് എച്ച്ഐവി ബാധിതനായെത്തിയത്. സിനിമയുടെ നിര്‍മാതാവായ ശൈലേന്ദ്ര സിങ് ആണ് ആ കഥ പങ്കുവെക്കുന്നത്. 2004 ലാണ് ഫിര്‍ മിലേംഗെ പുറത്തിറങ്ങുന്നത്. ചിത്രത്തില്‍ സല്മാന് ഖാന്റെ കഥാപാത്രം മരണപ്പെടുകയും ചെയ്യും. മറ്റാരും ചെയ്യാന്‍ തയ്യാറാകാത്ത വേഷമായിരുന്നു അത്.
''അന്ന്, ഇന്നും, സല്മാന് യുവാക്കളുടെ ഐക്കണ്‍ ആണ്. ഇന്ത്യയുടെ റാമ്പോയും ടെര്‍മിനേറ്ററും സൂപ്പര്മാനുമൊക്കെയായ സല്മാന് ഖാനെ എയ്ഡ്സിനെക്കുറിച്ചുള്ള സിനിമ ചെയ്യാന്‍ കണ്‍വിന്‍സ് ചെയ്യിപ്പിക്കുകയെന്നതിനെപ്പറ്റി ചിന്തിക്കൂ. അദ്ദേഹത്തെ എച്ച്ഐവി ബാധിക്കുന്നതും മരിക്കുന്നതുമാണ് കഥ. ബോളിവുഡിലെ എല്ലാവരും നോ പറഞ്ഞു. അങ്ങനെയാണ് ഞാന്‍ സല്മാന് ഖാനെ വിളിക്കുന്നത്'' അദ്ദേഹം പറയുന്നു.
സല്മാന് ഖാന് മരിക്കുന്ന ക്ലൈമാക്സ് ആരാധകര്‍ക്ക് ഇഷ്ടമായില്ലെങ്കിലും സല്മാന് ഖാന് കാരണം സിനമയുടെ സന്ദേശം വലിയ ചര്‍ച്ചയായി മാറിയെന്നും അദ്ദേഹം പറയുന്നു. വെറും ഒരു രൂപ മാത്രമായിരുന്നു ആ ചിത്രത്തിനായി സല്മാന് ഖാന് പ്രതിഫലം വാങ്ങിയതെന്നും അദ്ദേഹം ഓര്‍ക്കുന്നുണ്ട്. സൗജന്യമായി തന്നെ അഭിനയിക്കാന്‍ സല്മാന് തയ്യാറായിരുന്നു. പക്ഷെ തന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് അദ്ദേഹം ഒരു രൂപ വാങ്ങിയതെന്നും അദ്ദേഹം പറയുന്നു. ശില്പ ഷെട്ടി, അഭിഷേക് ബച്ചന് എന്നിവരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ഫിര്‍ മിലേംഗെ.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Salman Khan did this movie for just one rupee. Bollywood said no to the character who had HIV.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ബിഗ് ബോസ് ഷോയ്ക്കിടെ സല്മാന് ഖാന് 'നെഞ്ചുവേദന', വേദിയില്‍ കുഴഞ്ഞു വീണു; പിന്നാലെ മാപ്പ് പറഞ്ഞ് താരം

'നിങ്ങളുടെ അമ്മയുടെയോ സഹോദരിയുടെയോ ചിത്രം ഇതുപോലെ എടുത്ത് കാണിക്കാൻ പറയണം'; നടിമാരുടെ ദൃശ്യങ്ങൾ മോശമായി പകർത്തുന്നവരോട് നടൻ


