
'ഷോലെ' തിരക്കഥാകൃത്ത്; സൽമാൻ ഖാന്റെ പിതാവ് സലിം ഖാൻ ആശുപത്രിയിൽ
തന്റെ അച്ഛൻ ഒരു ഭക്ഷണപ്രിയനാണെന്ന് സൽമാൻ ഖാൻ ദ് ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിൽ മുൻപ് വെളിപ്പെടുത്തിയിരുന്നു.
മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന്റെ പിതാവും പ്രശസ്ത തിരക്കഥാകൃത്തുമായ സലിം ഖാൻ (90) ആശുപത്രിയിൽ. മുംബൈ ബാന്ദ്രയിലെ ലീലാവതി ആശുപത്രിയിലാണ് സലിം ഖാനെ പ്രവേശിപ്പിച്ചിരിക്കുന്നത്. കുറച്ചു ദിവസങ്ങളായി ചികിത്സയുടെ ഭാഗമായി സലിം ഖാനെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നുവെന്നും ചൊവ്വാഴ്ച രാവിലെ അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റി എന്നുമാണ് പുറത്തുവരുന്ന വിവരം.
ഇന്ന് രാവിലെ സൽമാൻ ഖാനും മകൾ അൽവിര ഖാൻ, മരുമകൻ അതുൽ അഗ്നിഹോത്രി, ചെറുമകൻ അയാൻ അഗ്നിഹോത്രി എന്നിവർ ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. സലിം ഖാന്റെ ആരോഗ്യാവസ്ഥയെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ജാവേദ് അക്തറിനൊപ്പം ഷോലെ, ഹാത്തി മേരെ സാത്തി, സഞ്ജീർ, മിസ്റ്റർ ഇന്ത്യ തുടങ്ങിയ ഐക്കണിക് സിനിമകൾക്ക് തിരക്കഥയൊരുക്കിയാണ് സലിം ഖാൻ ശ്രദ്ധ നേടിയത്.
1960 ൽ നടനായാണ് സലിം ഖാൻ തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. തീസരി മൻസിൽ, സർഹാദി ലൂട്ടേര തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. 'പ്രിൻസ് സലിം' എന്നായിരുന്നു അദ്ദേഹം സിനിമയിൽ അറിയപ്പെട്ടിരുന്നത്. കഴിഞ്ഞ നവംബർ 24 നായിരുന്നു സലിം ഖാൻ തന്റെ 90-ാം ജന്മദിനം ആഘോഷിച്ചത്. തന്റെ അച്ഛൻ ഒരു ഭക്ഷണപ്രിയനാണെന്ന് സൽമാൻ ഖാൻ ദ് ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിൽ മുൻപ് വെളിപ്പെടുത്തിയിരുന്നു.
"രണ്ട് അല്ലെങ്കിൽ മൂന്ന് പൊറോട്ട, പിന്നെ ചോറ്, പിന്നെ ഇറച്ചി, മധുരപലഹാരം. ഒരു ദിവസം രണ്ട് നേരം അദ്ദേഹത്തിന്റെ ഭക്ഷണ രീതി ഇങ്ങനെയാണെന്നും" സൽമാൻ പറഞ്ഞിരുന്നു. 1970 കളിലാണ് ജാവേദ് അക്തറിനൊപ്പം സലിം ഖാൻ തിരക്കഥകളെഴുതാൻ ആരംഭിച്ചത്. ബോളിവുഡ് സിനിമാ രംഗത്ത് ഒരു വിപ്ലവം തന്നെ സൃഷ്ടിക്കാൻ സലിം- ജാവേദ് എന്ന ഐക്കണിക് കോമ്പോയ്ക്ക് കഴിഞ്ഞിരുന്നു.
സൽമ ഖാനെ ആണ് സലിം ഖാൻ ആദ്യം വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ സൽമാൻ ഖാൻ, അർബാസ് ഖാൻ, സൊഹൈൽ ഖാൻ, അൽവിര ഖാൻ അഗ്നിഹോത്രി എന്നീ നാല് മക്കളുണ്ട്. പിന്നീട് നടി ഹെലനെ സലിം ഖാൻ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ അർപ്പിത ഖാൻ എന്നൊരു മകളുമുണ്ട്.
News Now
'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

Summary
Cinema News: Actor Salman Khan's father Salim Khan hospitalised.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'നിങ്ങളുടെ അമ്മയുടെയോ സഹോദരിയുടെയോ ചിത്രം ഇതുപോലെ എടുത്ത് കാണിക്കാൻ പറയണം'; നടിമാരുടെ ദൃശ്യങ്ങൾ മോശമായി പകർത്തുന്നവരോട് നടൻ

'പ്രസവിച്ച ഒരു സ്ത്രീയെ എന്തിനാണ് നിങ്ങൾ പരിഹസിക്കുന്നത് ?'; ബോഡി ഷെയ്മിങ് നടത്തുന്നവരോട് രൂക്ഷമായി പ്രതികരിച്ച് സൽമാൻ ഖാൻ
