'കുട്ടികൾ ഇല്ലെങ്കിലും ഞങ്ങൾക്ക് കുഴപ്പമില്ലായിരുന്നു; പക്ഷേ ഇത് സർ‌പ്രൈസായി'

എനിക്ക് കാര്യങ്ങളെല്ലാം ഉൾക്കൊള്ളാൻ കഴിയുന്ന ഒരു മാനസികാവസ്ഥയിൽ ഞാൻ എത്തിയിരുന്നു.

Samantha
Samantha വിഡിയോ സ്ക്രീൻഷോട്ട്
Edited by :Hima Prakash
Last Updated :11 സെപ്റ്റംബർ 2026, 6:16 pm IST

കൺമണിക്കായുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യൻ താരം സാമന്ത ഇപ്പോൾ. ഗ‌ർഭിണിയായതിന് പിന്നാലെ സാമന്ത സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുത്തിരിക്കുകയാണ്. ഇപ്പോഴിതാ ദ് ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് സാമന്ത നൽകിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

'മാ ഇൻഡി ബംഗാരം' എന്ന സിനിമയിലെ 'തസ്സാദിയ' ഗാനത്തിന്റെ ചിത്രീകരണത്തിനിടെയാണ് താൻ ഗർഭിണിയാണെന്ന് അറിഞ്ഞതെന്ന് അഭിമുഖത്തിൽ താരം വെളിപ്പെടുത്തി. "മക്കളുണ്ടാകുന്ന കാര്യത്തിൽ ഞാനും രാജും ഒരുപോലെ സ്വതന്ത്രമായ നിലപാടിലാണ് എത്തിയിരുന്നത്. എനിക്ക് കാര്യങ്ങളെല്ലാം ഉൾക്കൊള്ളാൻ കഴിയുന്ന ഒരു മാനസികാവസ്ഥയിൽ ഞാൻ എത്തിയിരുന്നു.

അതായത്, കുട്ടികൾ ഉണ്ടായാലും ഇല്ലെങ്കിലും കുഴപ്പമില്ല എന്ന നിലപാടിലായിരുന്നു ഞാനും രാജും. രണ്ടായാലും എനിക്ക് കുഴപ്പമില്ലായിരുന്നു; എനിക്കും അദ്ദേഹത്തിനും അതൊരു പ്രശ്നമായിരുന്നില്ല. അതുകൊണ്ട്, ഇതൊരു സർപ്രൈസ് ആയിരുന്നു. 'തസ്സാദിയ'യുടെ ചിത്രീകരണത്തിന്റെ ആദ്യ ദിവസമാണ് ഞാൻ ഗർഭിണിയാണെന്ന വിവരം അറിയുന്നത്.

അത് അറിഞ്ഞ ഉടനെ പോയി ഡാൻസ് ചെയ്യണമായിരുന്നു. ചെറിയ തരത്തിലുള്ള അസ്വസ്ഥതകൾ എനിക്ക് അന്ന് അനുഭവപ്പെട്ടിരുന്നു. ഞാൻ വലിയ ആകാംക്ഷയിലാണ്. എല്ലാവരും എന്നോട് പറഞ്ഞു ഒരു കു‌ഞ്ഞ് ജീവിത്തിൽ വരുന്നതോടെ എല്ലാം മാറുമെന്ന്.

ആ വലിയ മാറ്റത്തിന് ഞാൻ ഇപ്പോൾ റെഡിയാണ് എന്ന് എനിക്ക് തോന്നുന്നു".- സാമന്ത പറഞ്ഞു. സാമന്തയ്ക്കും സംവിധായകൻ രാജ് നിദിമോരുവിനും ഈ വർഷം ഡിസംബറിൽ ആദ്യ കൺമണി ജനിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. 2025​ ​ഡി​സം​ബ​ർ​ ​ഒ​ന്നി​നാ​ണ് ​സാ​മ​ന്ത​യും സംവിധായകൻ ​രാ​ജ് ​നി​ദി​മോ​രു​വും​ ​വി​വാ​ഹി​ത​രാ​യ​ത്. ​

News Now

Summary

Samantha calls her pregnancy a surprise.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics