
'എന്റെ കഥ അവസാനിക്കേണ്ടത് അങ്ങനെയായിരുന്നില്ല, ഇപ്പോള്‍ എന്തിനും തയാര്‍'; ആരാധകരോട് സാമന്ത
പ്രതിസന്ധികളെ എങ്ങനെയാണ് മറികടന്നത് എന്ന ആരാധകന്റെ ചോദ്യത്തിന് താരം നല്കിയ മറുപടിയാണ് ശ്രദ്ധനേടുന്നത്

ജീവിതത്തില്‍ ഒന്നിനു പിന്നാലെ വരുന്ന പ്രതിസന്ധികളെയെല്ലാം മനോധൈര്യത്തോടെ മറികടക്കുകയാണ് നടി സാമന്ത. വിവാഹമോചനം ഏല്‍പ്പിച്ച ആഘാതത്തെ മറികടന്ന് സിനിമയില്‍ സജീവമായതിനു പിന്നാലെ താരം മയോസിറ്റിസ് രോഗബാധിതയാവുകയായിരുന്നു. വേദന നിറഞ്ഞ ആ കാലഘട്ടത്തേക്കുറിച്ച് താരം തുറന്നു പറഞ്ഞിരുന്നു. ഇപ്പോള്‍ വീണ്ടും സിനിമയില്‍ സജീവമാവുകയാണ് താരം. പ്രതിസന്ധികളെ എങ്ങനെയാണ് മറികടന്നത് എന്ന ആരാധകന്റെ ചോദ്യത്തിന് താരം നല്കിയ മറുപടിയാണ് ശ്രദ്ധനേടുന്നത്.
സുഹൃത്തേ, എങ്ങനെയാണ് നിങ്ങള്‍ക്ക് ഇത്ര കരുത്ത് ലഭിച്ചത്. ഈ പ്രതിസന്ധികളെ മറികടന്ന് നിങ്ങള്‍ എങ്ങനെയാണ് മുന്നോട്ടുപോയത്?- എന്നായിരുന്നു ചോദ്യം. ഇതിന് താരം നല്കിയ മറുപടി ഇങ്ങനെ; കാരണം അങ്ങനെയായിരുന്നില്ല എന്റെ ജീവിതം അവസാനിക്കേണ്ടിയിരുന്നത്. ഞാനാണ് അത് തീരുമാനിക്കുന്നത്. സാമന്ത നായികയായി എത്തുന്ന ശാകുന്തളം റിലീസിന്റെ ഭാഗമായി ആരാധകരുമായി സംസാരിക്കാന്‍ താരം.
Because this is not how my story will end
â Samantha (@Samanthaprabhu2) April 9, 2023
I decide #Shaakuntalam https://t.co/nslxTvxZua
പരാജയത്തേക്കാള്‍ തോല്‍വികളാണ് നിങ്ങളെ കൂടുതല്‍ പഠിപ്പിക്കുകയെന്നും പരാജയം നിങ്ങളെ കൂടുതല്‍ മികച്ചതാക്കുമെന്നും താരം ഒരു ആരാധകനോട് പറഞ്ഞു. ശാകുന്തളത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത് രണ്ട് വര്‍ഷം മുന്‍പായിരുന്നു. അതില്‍ നിന്ന് ഇപ്പോള്‍ ചിത്രം റിലീസ് ചെയ്യുന്നതുവരെയുള്ള സാമന്തയുടെ യാത്രയേക്കുറിച്ച് ഒരു ആരാധക ചോദിച്ചു. ഇക്കാലയളവില്‍ ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചു എന്നാണ് താരം പറഞ്ഞത്. അപ്രതീക്ഷിതമായ കാര്യങ്ങള്‍, ജീവിത പാഠങ്ങള്‍. ഞാന്‍ ഇപ്പോള്‍ എന്തിനും തയാറാണെന്നാണ് തോന്നുന്നത്.- എന്നായിരുന്നു സാമന്ത കുറിച്ചത്.
Gosh!!
â Samantha (@Samanthaprabhu2) April 9, 2023
So much has happened
Unimaginable things.. life lessons..
I guess I am prepared for anything now#Shaakuntalam https://t.co/t6qZQOheFt
I think more than the successes, it is the failures that teach you great lessons.. the failures always change you for the better#Shaakuntalam https://t.co/m0zJ213Hi8
â Samantha (@Samanthaprabhu2) April 9, 2023
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കളര്‍ എല്‍സിഡി ഡിസ്പ്ലേ, സ്വിച്ച്ഗിയര്‍, വില 2.54 ലക്ഷം രൂപ; ട്രയംഫ് ബോണ്‍വില്ലെ ടി4 വിപണിയില്‍

'രതീഷ് പക്കാ ബിജെപിക്കാരന്; നിയമനം ഞാനോ ഓഫീസോ അറിയാതെ'; പിരിച്ചിവിടാന്‍ നിര്‍ദേശം നല്കി മന്ത്രി

എത്ര പഠിച്ചിട്ടും ഓർമയിൽ നിൽക്കുന്നില്ലേ? കാരണം ഇതാകും
'ലോകത്തിന് വേറെ പണിയുണ്ട്, ആളുകൾ നമ്മളെ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയല്ല; അവർക്ക് അവരുടേതായ ജീവിതമുണ്ട്'


