
News Now
'മറ്റൊരു നായകനായിരുന്നേല്‍ വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്

പട്ടികജാതി വികസന വകുപ്പിൽ 200 ഒഴിവുകൾ; എഞ്ചിനീയർ, ഓവർസിയർ, കംപ്യുട്ടർ അസിസ്റ്റന്റ് തസ്തിക

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി എസ്ബിഐ വക മിനിബസ്

Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു
മലയാളത്തിന്റെ പ്രിയതാരമാണ് നീരജ് മാധവ്. ഫാമിലി മാനിലെ കഥാപാത്രം ശ്രദ്ധ നേടിയതോടെ ബോളിവുഡില്‍ ശക്തമായ സാന്നിധ്യമാവുകയാണ് താരം. നെറ്റ്ഫഌക്സ് ഹിന്ദി ആന്തോളജി ചിത്രമായ ഫീല്‍സ് ലൈക്ക് ഇഷ്കിലാണ് നീരജ് അവസാനമായി എത്തിയത്. താരം അഭിനയിച്ച ഇന്റര്‍വ്യൂ എന്ന ഷോട്ട്ഫിലിം മികച്ച അഭിപ്രായമാണ് നേടുന്നത്.
ഫീല്‍സ് ലൈക്ക് ഇഷ്കില് രാജീവ് സമൂസ കഴിക്കുന്നത് കാണിക്കുന്നില്ലെങ്കിലും കാമറയ്ക്ക് പുറകിലിരുന്ന് മുഴുവന്‍ സമൂസയും ഞാന്‍ തിന്നുകയായിരുന്നു. ഞാന്‍ കഴിച്ചതില്വച്ച് ഏറ്റവും രുചികരമായ സമൂസയായിരുന്നു ഇത്. അതിനൊപ്പമുണ്ടായിരുന്ന ഉപ്പിലിട്ട പച്ചമുളക് പെര്‍ഫക്റ്റ് കോമ്പിനേഷനാണ്. സയന് ഖാനും ഷോട്ട്സിന് ഇടയില്‍ കുറേ കഴിച്ചു. ഉച്ചയോടെ സമൂസ തിന്ന് വയറു നിറഞ്ഞതിനാല്‍ ഞങ്ങള്‍ ലഞ്ചു പോലും കഴിച്ചില്ല- നീരജ് കുറിച്ചു.
സമൂസ എവിടെ നിന്നു വാങ്ങിയതാണെന്ന് പ്രൊഡക്ഷനോട് ചോദിക്കാന്‍ വിട്ടുപോയെന്നും താരം പറയുന്നുണ്ട്. കൂടാതെ മികച്ച സമൂസ കിട്ടുന്ന സ്ഥലങ്ങള്‍ പറഞ്ഞു തന്നാല്‍ താന്‍ അവിടെവന്ന് കഴിക്കാമെന്നും താരം കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

