ജയിൽ മോചിതയായതിന് പിന്നാലെ ഇൻസ്റ്റ​ഗ്രാമിലേക്ക് തിരിച്ചെത്തി സഞ്ജന ​ഗൽറാണി; നന്ദി പറഞ്ഞുകൊണ്ട് കുറിപ്പ്

90 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമായിരുന്നു മോചനം

സഞ്ജന ​ഗൽറാണി/ ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:38 am IST

ബാം​ഗളൂർ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി സഞ്‍ജന ഗല്‍റാണി കഴിഞ്ഞ ദിവസമാണ് ജയിൽ മോചിതയായത്. 90 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമായിരുന്നു മോചനം. ഇപ്പോൾ ഇതാ ഇൻസ്റ്റ​ഗ്രാമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് സഞ്ജന. തന്റെ കുടുംബത്തിനും ആരാധകർക്കും നന്ദി പറഞ്ഞുകൊണ്ടാണ് താരത്തിന്റെ തിരിച്ചുവരവ്. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായാണ് കുറിപ്പ് പങ്കുവെച്ചത്. 

എനിക്ക് മെസേജ് അയച്ച എല്ലാവരോടും നിറയെ സ്‌നേഹം. നിങ്ങളുടെ ഓരോ മെസേജും ഞാന്‍ വായിച്ചു. വിലമതിക്കാനാവാത്ത നിങ്ങളും ഉത്കണ്ഠ എനിക്ക് അനുഗ്രഹമായി തോന്നുന്നു. എന്റെ അരോഗ്യം മെച്ചപ്പെട്ടാല്‍ എത്രയും വേഗം സോഷ്യല്‍ മീഡിയയില്‍ തിരിച്ചുവരും. നിങ്ങളുടെ സ്‌നേഹത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല, പ്രത്യേകിച്ച് എന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും ഇന്‍സ്റ്റഗ്രാമേഴ്‌സിനോടും- സഞ്ജന കുറിച്ചു. 

Story image

സഹോദരി നിക്കി ​ഗൽറാണിക്കൊപ്പമുള്ള ചിത്രവും പങ്കുവെച്ചിട്ടുണ്ട്. മയക്കുമരുന്നു കേസിൽ അടുത്തിടെയാണ് ഉപാധികളോടെ സഞ്‍ജന ഗല്‍റാണിക്ക് ജാമ്യം ലഭിച്ചത്. ജാമ്യം ലഭിച്ച് ജയില്‍ മോചിതയായ സഞ്‍ജന ഗല്‍റാണി ഇപ്പോള്‍ കുടുംബത്തോടൊപ്പം വീട്ടില്‍ കഴിയുകയാണ്. ബാം​ഗളൂർ ക്രൈം ബ്രാഞ്ച് ആണ് സഞ്‍ജന ഗല്‍റാണിയെയും രാഗിണി ദ്വിവേദിയെയും സെപ്റ്റംബറില്‍ അറസ്റ്റ് ചെയ്‍തത്. ജയിലിലാവുന്നതിന് മുൻപുവരെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു സഞ്ജന.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now