
'മരിക്കണമെങ്കില്‍ എന്റെ ആയുസ് തീരണം, അതിന് ഫാന്‍ പൊട്ടി വീണാലും മതി'; ദിവസങ്ങള്‍ മുമ്പ് മരണത്തെക്കുറിച്ച് സന്തോഷ് പറഞ്ഞത്
നിനക്ക് നീന്താനറിയില്ലല്ലോ നീയിതെങ്ങനെ കടലിലൊക്കെ ചാടുന്നുവെന്ന് വിജയരാഘവന് ചോദിച്ചിട്ടുണ്ട്.

നടന് സന്തോഷ് കെ നായരുടെ മരണ വാര്‍ത്തയിലേക്കാണ് ഇന്ന് സിനിമാ ലോകം ഉണര്‍ന്നത്. വില്ലനായും സഹനടനായുമെല്ലാം കയ്യടി നേടിയിട്ടുള്ള നടനാണ് സന്തോഷ് നായര്‍. ഈയ്യടുത്ത് വലിയ വിജയമായ മോഹിനിയാട്ടത്തിലാണ് ഒടുവിലായി സന്തോഷ് നായരെ സ്ക്രീനില്‍ കണ്ടത്. സന്തോഷിന്റെ മരണ വാര്‍ത്തയ്ക്ക് പിന്നാലെ സിനിമയോടുള്ള അദ്ദേഹത്തിന്റെ അര്‍പ്പണ ബോധം വ്യക്തമാക്കുന്ന വാക്കുകള്‍ വൈറലായി മാറുകയാണ്.
മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്കിയ അഭിമുഖത്തിലെ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. എത്ര റിസ്കുള്ള രംഗമാണെങ്കിലും രണ്ടാമതൊന്ന് ചിന്തിക്കാതെ ചെയ്യാന്‍ തയ്യാറാകുന്നതിനെക്കുറിച്ചാണ് സന്തോഷ് സംസാരിക്കുന്നത്. അങ്ങനെ പറ്റിയൊരു പരുക്ക് കാരണം വര്‍ഷങ്ങള്‍ക്ക് ശേഷവും പിന്തുടര്‍ന്ന വേദനയെക്കുറിച്ചും സന്തോഷ് സംസാരിച്ചിരുന്നു. ആ വാക്കുകളിലേക്ക്:
83 ല്‍ ഓമനിക്കാന്‍ ഓര്‍മ്മ വയ്ക്കാന്‍ എന്ന സിനിമ ചെയ്യുമ്പോള്‍ സംഭവിച്ചതാണ്. ഫൈറ്റിനിടെ സ്ലിപ്പ് ആയതാണ്. അന്ന് ഒരാള്‍ അവിടെ വച്ച് തന്നെ സെറ്റാക്കി തന്നത് അതുപോലെ തന്നെയിരുന്നു. രണ്ട് മൂന്ന് വര്‍ഷത്തിന് മുമ്പ് അതൊന്ന് ഷേക്ക് ആയി ഇളകി. അതിനാല്‍ ചെറിയൊരു വേദനയുണ്ട്. പക്ഷെ ഇത്രയും കൊല്ലം ഇതുവച്ചു തന്നെയാണ് ചെയ്തത്. ഇനിയും ഇത് വച്ച് തന്നെയാണ് ചെയ്യാന്‍ പോകുന്നതും. ഓടണം എന്ന് പറഞ്ഞാല്‍ ഓടാന്‍ ഒക്കില്ലെന്ന് പറയില്ല. ഓടും. ചാടണം എന്ന് പറഞ്ഞാല്‍ ചാടും. ഇളകിയാല്‍ പിന്നേയും പിടിച്ചിടും. അത്ര തന്നെയല്ലേ ഉള്ളൂ.
ആ സമയത്തെ എല്ലാവരും അങ്ങനെയാണ്. കൈ പൊള്ളിയാല്‍ അയ്യോ എന്ന് വിളിക്കാം, പക്ഷെ മുറിയില്‍ ചെന്ന് മാത്രം. നമ്മളെ വിളിക്കുന്നു, എനിക്ക് ഇത്ര രൂപ തരണമെന്ന് പറയുന്നു. അവരത് തരാമെന്ന് പറയുന്നു. പിന്നീട് എന്നില്‍ നിന്നും അവര്‍ക്ക് വേണ്ടത് കൊടുക്കുകയെന്നത് എന്റെ ചുമതലയാണ്. വെള്ളത്തില്‍ ചാടാന്‍ പറഞ്ഞാല്‍ ചാടും. ഫൈറ്റ് ചെയ്യുന്ന എല്ലാവര്ക്കും കയ്യിനും കാലിനും പ്രശ്നമുണ്ട്.
പണ്ട് സൈന്യം ചെയ്യുന്ന സമയത്ത് വെള്ളത്തില്‍ ചാടാന്‍ പറഞ്ഞപ്പോള്‍ ഹാജ ചോദിച്ചു, അയ്യോ ഇവിടെ എങ്ങനെ ചാടും? ജോഷിയേട്ടന് ചാടുന്നവരെ കാണിച്ച് തരാമെന്ന് പറഞ്ഞിട്ട് എന്നോട് ഇത് ചെയ്തൂടെടാ എന്ന് ചോദിച്ചു. ഓ പിന്നെന്താ ചെയ്യാം എന്ന് ഞാന്‍ പറഞ്ഞു. ഷോട്ട് എടുത്തു. നിങ്ങള്‍ എന്തോന്ന് കാണിക്കുന്നതെന്ന് ഹാജ ചോദിച്ചു. വെള്ളത്തിലല്ലേ വീഴുന്നത് അതിന് എന്ത് പ്രശ്നം എന്ന് ഞാന്‍ ചോദിച്ചു. പാറയുടെ പുറത്തല്ലല്ലോ. പാറയുടെ പുറത്താണെങ്കിലും ചാടുക തന്നെ.
കടലിലൊക്കെ ചാടുമ്പോള്‍ നിനക്ക് നീന്താനറിയില്ലല്ലോ നീയിതെങ്ങനെ കടലിലൊക്കെ ചാടുന്നുവെന്ന് വിജയരാഘവന് ചോദിച്ചിട്ടുണ്ട്. വെള്ളത്തില്‍ വീണാല്‍ എടുത്ത് വെളിയിലിടില്ലേ, പിന്നെന്താണ് എന്നാണ് ഞാന്‍ ചോദിക്കാറുള്ളത്. ഞാന്‍ മരിച്ചു പോകണമെങ്കില്‍ എന്റെ ആയുസ് തീര്‍ന്നിരിക്കണം. അതിന് ഞാന്‍ വീടിന്റെ അകത്തിരുന്നാലും മതി. ഒരു ഫാന്‍ പൊട്ടി വീണാല്‍ പോരെ. സമയം അവസാനിക്കാനാണെങ്കില്‍ അത് മതി. അപ്പോള്‍ ഒരു പ്രവര്‍ത്തി ചെയ്തു കൊണ്ടിരിക്കുമ്പോള്‍ ആയാലെന്താണ്?
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

Summary
Santhosh K Nayar recently spoke about risky stunts and death.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





