അപ്പാനി ശരത്തിനൊപ്പം ഭാര്യ രേഷ്മയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

അപ്പാനി ശരത്തും രേഷ്മയും/ യൂട്യൂബ് സ്ക്രീൻഷോട്ട്
Last Updated :20 January 2024, 8:47 am IST

News Now

നടൻ അപ്പാനി ശരത്ത് ആദ്യമായി സംവിധായകനാവുന്ന വെബ് സീരീസ് മോണികയുടെ ആദ്യ എപ്പിസോഡ് പുറത്ത്. ഹോം എലോൺ എന്ന ആദ്യ എപ്പിസോഡിന് ഏഴു മിനിറ്റോളമാണ് ദൈർഘ്യം. ഇതിനോടകം മികച്ച പ്രതികരണമാണ് വെബ്സീരിസിന് ലഭിക്കുന്നത്. അപ്പാനി ശരത്തിനൊപ്പം ഭാര്യ രേഷ്മയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

കോമഡി പശ്ചാത്തലത്തിലാണ് വെബ് സീരീസ് ഒരുക്കിയിരിക്കുന്നത്. ലോക്ക് ഡൗണ്‍  സമയത്ത് ഒരു വീട്ടില്‍ നടക്കുന്ന രസകരമായ സംഭവങ്ങളാണ് വെബ് സീരീസിൽ പറയുന്നത്. ഡോണി എന്ന കോളജ് വിദ്യാർത്ഥിയായാണ് ശരത്ത് എത്തുന്നത്. മോളി എന്ന മോണിക്കയുടെ വേഷത്തിലാണ് രേഷ്മ എത്തുന്നത്. ഇരുവരും ആദ്യമായാണ് നായികാ നായകന്മാരായി അഭിനയിക്കുന്നത്. 

കനേഡിയന്‍ പ്രൊഡക്ഷന്‍ കമ്പനിയായ ക്യാന്‍റ്ലൂപ്പ് മീഡിയ പ്രൊഡക്ഷന്‍സിന്‍റെ ബാനറിൽ വിഷ്ണുവാണ് ചിത്രം നിർമിച്ചത്. പത്ത് എപ്പിസോഡുകളുള്ള മോണിക്ക കാനഡയിലും കേരളത്തിലുമായിട്ടാണ് ചിത്രീകരിച്ചത്. അപ്പാനി ശരത്ത് , രേഷ്‍മ ശരത്ത്, സിനോജ് വര്‍ഗ്ഗീസ്, മനു എസ് പ്ളാവിള, കൃപേഷ് അയ്യപ്പന്‍കുട്ടി, (കണ്ണന്‍), ഷൈനാസ് കൊല്ലം,എന്നിവരാണ് മോണിക്കയിലെ അഭിനേതാക്കള്‍. മോണിക്കയുടെ രചന നിർവഹിച്ചിരിക്കുന്നതും ശരത്ത് തന്നെയാണ്. തിരക്കഥ, സംഭാഷണം- മനു എസ് പ്ലാവില, ക്യാമറ-സിബി ജോസഫ്, ഫോര്‍ മ്യൂസിക്കാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates