ഇടിക്കൂട്ടിൽ രാഷ്ട്രീയം പറയാൻ വീണ്ടും പാ രഞ്‌ജിത്, സാർപട്ടാ പരമ്പരൈ രണ്ടാം ഭാ​ഗം ഉടൻ 

സാര്‍പട്ടാ പരമ്പരൈ രണ്ടാം ഭാ​ഗം വരുന്നു 

സാർപട്ടാ പരമ്പരൈ രണ്ടാം ഭാ​ഗം/ ചിത്രം ഫെയ്‌സ്‌ബുക്ക്
Last Updated :20 January 2024, 9:17 am IST
Edited by :migrator

ഇടിക്കൂട്ടിലേക്ക് വീണ്ടും പാ രഞ്‌ജിത്തിന്റെ സാര്‍പട്ടാ പരമ്പരൈ എത്തുന്നു. 2021 ജൂലൈയില്‍ ഒടിടിയില്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടനുണ്ടാകുമെന്ന് ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്ത് സംവിധായകൻ പാ രഞ്ജിത് ഫെയ്‌സ്‌ബുക്കിലൂടെ അറിയിച്ചു. നടൻ ആര്യയും 
സമൂഹമാധ്യമങ്ങളിലൂടെ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്.

പഴയകാല മദ്രാസിന്റെ പശ്ചാത്തലത്തില്‍ ബോക്‌സിങ്ങും അതിലുണ്ടാകുന്ന കുടിപ്പകയുമൊക്കെ പറഞ്ഞുപോകുന്ന കഥയിലെ കബിലൻ മുനിരത്‌നം എന്ന കേന്ദ്ര കഥാപാത്രത്തെ ആര്യയാണ് അവതരിപ്പിച്ചത്. ആര്യയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇത്. ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിലും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആര്യ തന്നെയാണ്.

ജതിന്‍ സേത്തിയുടെ നാട് സ്റ്റുഡിയോസ്, പാ രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷൻസും, ആര്യയുടെ ദി ഷോ പീപ്പിൾ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് തീരുമാനം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now