
'വരാഹരൂപ'ത്തോടെ തന്നെ കാന്താര പ്രദര്‍ശിപ്പിക്കാം; ഹൈക്കോടതി വിധിക്കു സ്റ്റേ
ഒറിജിനല്‍ വരാഹരൂപം ഉള്‍പ്പെടുത്തി കാന്താര പ്രദര്‍ശിപ്പിക്കരുതെന്ന കേരള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡല്‍ഹി: ഒറിജിനല്‍ വരാഹരൂപം ഉള്‍പ്പെടുത്തി കാന്താര പ്രദര്‍ശിപ്പിക്കരുതെന്ന കേരള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. കേസില്‍ കേരള സര്‍ക്കാരിനു നോട്ടീസ് അയക്കാന്‍ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ഉള്‍പ്പെട്ട ബെഞ്ച് നിര്‍ദേശിച്ചു.
പകര്‍പ്പവകാശ ലംഘന കേസില്‍ അന്തിമ വിധി വരുന്നതു വരെ ഒറിജനല്‍ വരാഹരൂപം സിനിമയില്‍ ഉള്‍പ്പെടുത്തരുതെന്നാണ് കേരള ഹൈക്കോടതി ഉത്തരവ്. ഇതാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. കേസില്‍ നിര്‍മാതാവ് വിജയ് കിര്ഗണ്ടൂരിനെയും സംവിധായകനും നടനുമായ ഋഷഭ് ഷെട്ടിയെയും അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിട്ടയയ്ക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
സ്റ്റേ ഏര്‍പ്പെടുത്തിക്കൊണ്ടു ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ നിര്‍മാതാക്കള്‍ നല്കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി നടപടി.
വരാഹരൂപത്തിനെതിരായ പകര്‍പ്പവകാശ പരാതിയില്‍ കോഴിക്കോട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ ഹൈക്കോടതി നിര്‍മാതാക്കള്‍ക്കു മുന്‍കൂര്‍ ജാമ്യം നല്‍കിയിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
മുംബൈയിലും പ്രതിഷേധം; ഇമ്രാന് ഖാന് കസ്റ്റഡിയില്‍; പൊലീസ് വാഹനത്തില്‍ നിന്നും നടന്റെ സെല്‍ഫി

'ബൗളർമാർ എന്തിനാ, മെഷീൻ വച്ച് പന്തെറിഞ്ഞാൽ പോരെ'!

Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍


