ജീവിതത്തിൽ നല്ലൊരു പാർട്ണർ ഉണ്ടാവുക എന്നത് എല്ലാവർക്കും കിട്ടുന്ന ഭാഗ്യം അല്ല.

Lekha Ambujakshan, Seema G Nair
Lekha Ambujakshan, Seema G NairSource by : ഫെയ്സ്ബുക്ക്
Last Updated :6 October 2026, 3:27 pm IST
Guest Author :Hima Prakash

News Now

കാൻസറിന്റെ അതിജീവന യാത്രകളും പോരാട്ടങ്ങളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ നിരന്തരം പങ്കുവച്ചിരുന്ന ലേഖ അംബുജാക്ഷന്റെ വിയോ​ഗത്തിൽ വൈകാരിക കുറിപ്പുമായി നടി സീമ ജി നായർ. ലേഖയുടെ വിയോഗം താങ്ങാൻ അവരുടെ കുടുംബത്തിന് ശക്തിയുണ്ടാകട്ടെ എന്ന പ്രാർഥനകളോടെയാണ് സീമയുടെ കുറിപ്പ്.

2019 ൽ പുറത്തിറങ്ങിയ 'മുട്ടായിക്കള്ളനും മമ്മാലിയും' എന്ന ചിത്രത്തിന്റെ നിർമാണം, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിക്കുകയും അതിലെ ഗാനങ്ങൾക്ക് സംഗീതവും രചനയും നൽകുകയും ചെയ്തിരുന്നു ലേഖ അംബുജാക്ഷൻ. സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ഫോളോവേഴ്‌സ് ഉണ്ടായിരുന്ന അവർ, തന്റെ കാൻസർ അതിജീവന യാത്രയും പ്രിയപ്പെട്ടവരുമൊത്തുള്ള നിമിഷങ്ങളും നിരന്തരം പങ്കുവച്ചിരുന്നു.

ലേഖയുടെ ഭർത്താവ് അംബുജാക്ഷനാണ് മരണവാർത്ത സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. "ലേഖ അംബുജാക്ഷൻ വിടവാങ്ങി. കഴിഞ്ഞ കുറെ നാളുകളായി ഞാൻ ലേഖയുടെയും ഭർത്താവിന്റെയും റീലുകളും പോസ്റ്റുകളും കാണുന്നുണ്ടായിരുന്നു, കുറച്ച് നാളുകൾക്കു മുന്നേ അംബുജാക്ഷനെ ഞാൻ വിളിച്ചിരുന്നു. ജീവിതത്തിൽ നല്ലൊരു പാർട്ണർ ഉണ്ടാവുക എന്നത് എല്ലാവർക്കും കിട്ടുന്ന ഭാഗ്യം അല്ല.

അപൂർവങ്ങളിൽ അപൂർവമായി മാത്രമേ അതിന് ഭാഗ്യം കിട്ടു. ഇവർ രണ്ടുപേരും എത്ര ഭാഗ്യം ചെയ്തവർ ആണെന്ന് പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട്, ഇവരുടെ സ്നേഹം ചിലപ്പോൾ ഈശ്വരന്മാർക്ക് പോലും അസൂയ തോന്നിക്കാണും. ഫൈറ്റ് ചെയ്യാവുന്നതിലും അപ്പുറം ലേഖയും കുടുംബവും ഫൈറ്റ് ചെയ്തു.

ഇവിടുന്ന് പോകാൻ ഒട്ടും ഇഷ്ടമില്ലാതെയായിരിക്കും ലേഖ ഭർത്താവിനെയും മക്കളെയും വിട്ടുപോയിരിക്കുന്നത്. അവരുടെ കാര്യം ഓർക്കുമ്പോൾ നെഞ്ചിൽ വല്ലാത്തൊരു വിങ്ങൽ. എത്ര കാലം കഴിയും അംബുവിനും മക്കൾക്കും ഇതിൽ നിന്ന് കരകയറാൻ എന്നറിയില്ല. അതിനുള്ള ശക്തി ഈശ്വരന്മാർ കൊടുക്കട്ടെ. ലേഖയ്ക്ക് നിത്യ ശാന്തി നേരുക എന്നല്ലാതെ എന്ത് പറയാൻ പറ്റും".- സീമ ജി നായർ കുറിച്ചു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Summary

Seema G Nair shares heartfelt note on Lekha Ambujakshan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates