News Now
ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

കോട്ടയം; സീരിയൽ താരങ്ങൾ സെൽഫിയെടുക്കാൻ അനുവദിക്കാത്തതിന്റെ പേരിൽ റിസോർട്ടിൽ കൂട്ടത്തല്ല്. കോട്ടയം തലയോലപ്പറമ്പിലെ സ്വകാര്യ റിസോർട്ടിലാണ് സംഭവമുണ്ടായത്. റിസോർട്ടിൽ വാടകയ്ക്ക് മുറിയെടുത്ത് ഫുട്ബോൾ കളി കാണാൻ എത്തിയ യുവാക്കളുടെ സെൽഫി ആവശ്യം അവിടെ താമസിച്ചിരുന്ന സീരിയൽ നടന്മാർ നിഷേധിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്.
സംഭവം അറിഞ്ഞെത്തിയ പൊലീസിനും മർദനമേറ്റു. പരുക്കേറ്റ സിപിഒ സുധീഷ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തലയോലപ്പറമ്പ് സ്വദേശി ജോൺ(27), പാലാംകടവ് സ്വദേശികളായ ഷബീർ(25), മുഹമ്മദ് ആസിക്(22), കോലേഴത്ത് അമീർ(23), തലപ്പാറ സ്വദേശി ടോമി(28), വൈക്കം സ്വദേശി ഋതിക്(25) എന്നിവർക്കെതിരെ കേസ് എടുത്തതായി എസ്എച്ച്ഒ ബിൻസ് ജോസഫ് പറഞ്ഞു. ഇന്നലെ പുലർച്ചെ 1.30ന് വടകരയിൽ സ്വകാര്യ വ്യക്തിയുടെ റിസോർട്ടിലാണ് സംഭവം. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

