പെട്ടെന്ന് വണ്ടി ബ്രേക്ക് ഡൗണായി, അലാറാം കേട്ടു, ഡോർ തനിയെ തുറന്നു; പ്രേതാനുഭവം പറഞ്ഞ് ​ഗൗരി കൃഷ്ണൻ

പണ്ട് പ്രേതമുണ്ടോ എന്ന് തനിക്ക് സംശയമായിരുന്നെന്നും നേരിട്ട് അനുഭവിച്ചപ്പോൾ ബോധ്യപ്പെട്ടു എന്നുമാണ് ​ഗൗരി പറയുന്നത്

ഗൗരി കൃഷ്ണൻ/ചിത്രം ഇൻസ്റ്റാ​ഗ്രാം
Last Updated :20 January 2024, 9:19 am IST
Edited by :migrator

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ​ഗൗരി കൃഷ്ണൻ.  പൗര്‍ണമിത്തിങ്കള്‍ എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരം ‌സോഷ്യൽ മീഡിയയിലും ആക്റ്റീവാണ്. തന്റെ യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ തനിക്കുണ്ടായ പ്രേതാനുഭവം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. ഒരു രാത്രി യാത്രയ്ക്കിടെയാണ് സംഭവമുണ്ടായത്. 

പണ്ട് പ്രേതമുണ്ടോ എന്ന് തനിക്ക് സംശയമായിരുന്നെന്നും നേരിട്ട് അനുഭവിച്ചപ്പോൾ ബോധ്യപ്പെട്ടു എന്നുമാണ് ​ഗൗരി പറയുന്നത്. കാട്ടാക്കട ഒരു കല്യാണത്തിന്റെ റിസപ്ഷന് പോയി തിരിച്ച് വരുമ്പോഴേക്കും പതിനൊന്ന് മണിയായി. തിരുവനന്തപുരത്തെ വെള്ളനാട് നിന്ന് കാട്ടാക്കടയ്ക്ക് പോകുന്ന വഴിയില്‍ ഒരു സ്ഥലമുണ്ട്. അവിടെ പൊതുവെ പ്രേതാനുഭവമുണ്ടാകാറുണ്ട് എന്നാണ് ​ഗൗരി കൃഷ്ണ പറയുന്നത്. 

പെട്ടന്ന് വണ്ടി ഓഫാകുകയും ബൈക്ക് വീഴുകയും എന്തൊക്കെയോ കാണുകയും ചെയ്യാറുണ്ട്. എന്നാൽ അതേക്കുറിച്ച് താൻ അറിഞ്ഞിരുന്നില്ല എന്നാണ് ​ഗൗരി പറയുന്നത്. പുതിയ വണ്ടി വഴിയിൽ ബ്രേക്ക് ഡൗണായെന്നും ഓഫായി കിടക്കുന്ന വണ്ടിയിൽ നിന്ന് അലാറം കേള്‍ക്കാൻ തുടങ്ങിയെന്നും താരം വ്യക്തമാക്കി.

ഞങ്ങള്‍ യാത്ര ചെയ്തുകൊണ്ടിരിക്കെ പെട്ടന്ന് കാര്‍ ബ്രേക്ക് ഡൗണ്‍ ആയി. അതോടെ ലൈറ്റ് എല്ലാം ഓഫ് ആയി. എന്റേത് പുതിയ വണ്ടിയായിരുന്നു. ഒരു കംപ്ലൈറ്റും വരേണ്ട സാധ്യതയില്ല. പെട്ടന്ന് വണ്ടിയില്‍ നിന്നും അലാറം കേള്‍ക്കുന്നു. ഓഫായി കിടന്ന വണ്ടിയില്‍ നിന്ന് എങ്ങിനെയാണ് ശബ്ദമുണ്ടാകുന്നത് എന്ന് ചിന്തിക്കുമ്പോഴേക്കും ഡോര്‍ ഓപ്പണ്‍ ചെയ്തതിന്റെ സിംപല്‍ വന്നു. എന്തിനാ ഡോര്‍ തുറന്നത് എന്ന് ഞാന്‍ സായിയോട് ചോദിക്കുന്നുണ്ട്. ഞാന്‍ ചെയ്തില്ല എന്ന് അവന്‍ പറയുന്നു. നോക്കിയപ്പോള്‍ എന്റെ ഡോര്‍ ആണ് തുറന്നത്. എന്തോ പന്തികേട് തോന്ന് ഞാന്‍ ഡോര്‍ അടച്ചതും കാര്‍ ഓണായി, ലൈറ്റും വന്നു.- ​ഗൗരി കൃഷ്ണ പറഞ്ഞു. വിശ്വസിച്ചാലും ഇല്ലെങ്കിലും ഇത് സത്യമാണെന്നും ​ഗൗരി പറയുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now