നാളെ തിരുവനന്തപുരത്ത് വച്ചാണ് ഇരുവരുടെയും വിവാഹ നിശ്ചയം

യുവകൃഷ്ണയും മൃദുലയും
Last Updated :20 January 2024, 8:34 am IST

News Now

സീരിയലുകളിലൂടെ കുടുംബപ്രേക്ഷകരുടെ ഇഷ്ട താരങ്ങളായ നടി മൃദുല വിജയ്‌യും നടൻ യുവകൃഷ്ണയും വിവാഹിതരാകുന്നു. നാളെ തിരുവനന്തപുരത്ത് വച്ചാണ് ഇരുവരുടെയും വിവാഹ നിശ്ചയം. അടുത്ത വർഷമാണ് വിവാഹം. 

2015 മുതൽ സീരിയൽ അഭിനയത്തിൽ സജീവമാണ് മൃദുല. ഒരു പൊതുസുഹൃത്ത് വഴി വന്ന ആലോചന രണ്ട് കുടുംബക്കാരും ആലോചിച്ച് ഉറപ്പിക്കുകയായിരുന്നു. അഭിനയമല്ലാതെ മാജിക്കും മെന്റലിസവുമാണ് യുവയുടെ ഇഷ്ടമേഖലയാണ്.

തിരുവനന്തപുരം സ്വദേശിയാണ് മൃദുല.  വിജയകുമാറും റാണിയുമാണ് മാതാപിതാക്കൾ. ഏക സഹോദരി പാർവ്വതി. സംഗീത-നൃത്ത അധ്യാപികയായ കൃഷ്ണവേണിയാണ് യുവയുടെ അമ്മ. നന്ദിനിയും നന്ദിതയുമാണ് സഹോദരിമാർ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates