പ്രായം കുറച്ച് പറഞ്ഞു, ഷാരൂഖിനെതിരെ കേസ് നൽകുമെന്ന് ആരാധകൻ; വൈറലായി താരത്തിന്റെ മറുപടി

ട്വിറ്ററിൽ ആരാധകൻ ഷാരൂഖിനോട് ചോദിച്ച ഒറു ചോദ്യവും അതിന് താരം നൽകിയ മറുപടിയുമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

ഷാരൂഖ് ഖാൻ/ ചിത്രം ട്വിറ്റർ
Last Updated :20 January 2024, 9:17 am IST
Edited by :migrator

മുംബൈ: നാല് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം കിങ് ഖാന്റെ ​ഗംഭീര തിരിച്ചു വരവായിരുന്നു പത്താൻ. റിലീസായി ഒരു മാസത്തിനുള്ളിൽ ചിത്രം ആയിരം കോടി ക്ലബിലുമെത്തി. പത്താൻ ഇപ്പോഴും ആ​ഗോളതലത്തിൽ തിയേറ്ററുകളെ ഇളക്കിമറിക്കുകയാണ് അതിന്റെ ഭാ​ഗമായി ഷാരൂഖ് ഖാൻ ആരാധകരുമായി സമൂഹമാധ്യമങ്ങളിലൂടെ സ്ഥിരമായി സംവദിക്കാറുമുണ്ട്. ഇപ്പോഴിതാ ട്വിറ്ററിൽ ആരാധകൻ ഷാരൂഖിനോട് ചോദിച്ച ഒറു ചോദ്യവും അതിന് താരം നൽകിയ മറുപടിയുമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

'ഖാൻ സാബ്, നിങ്ങൾ 57 വയസായെന്ന് കള്ളം പറഞ്ഞതിന് ഞാൻ കേസ് നൽകാൻ പോവുകയാണ്' എന്നായിരുന്നു ആരാധകന്റെ ചോദ്യം 
ഷർട്ടിടാതെ നിൽക്കുന്ന താരത്തിന്റെ ചിത്രത്തിന് താഴെയായിരുന്നു ആരാധകന്റെ കമന്റ്. തൊട്ടു പിന്നാലെ താരത്തിന്റെ മറുപടിയുമെത്തി. 'ദയവായി അങ്ങനെ പറയരുത്. എനിക്ക് ഇപ്പോൾ 30 വയസാണ് പ്രായം. അതുകൊണ്ടാണ് എന്റെ അടുത്ത സിനിമയ്‌ക്ക് ജവാൻ എന്ന് പേരിട്ടിരിക്കുന്നത്'. എന്നായിരുന്നു ഷാരൂഖിന്റെ കമന്റ്. ചോദ്യവും ഉത്തരവും ആരാധകർ ഏറ്റെടുത്തതോടെ സംഭവം വൈറലായി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now