
മുംബൈ ലഹരി പാർട്ടി: ഷാരൂഖ് ഖാന്റെ മകൻ പിടിയിൽ, ആര്യൻ എൻസിബി കസ്റ്റഡിയിൽ
ആര്യനടക്കം 13 പേരാണ് പിടിയിലായത്
മുംബൈ: ആഡംബര കപ്പലിൽ മയക്കുമരുന്ന് പാർട്ടിക്കിടെ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ അറസ്റ്റിൽ. മുംബൈ തീരത്തെത്തിയ കോർഡിലിയ ക്രൂയിസ് ആഡംബര കപ്പലിൽ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) നടത്തിയ റെയ്ഡിലാണ് ആര്യനടക്കം 13 പേരാണ് പിടിയിലായത്. റെയ്ഡിൽ കൊക്കെയ്ൻ, ഹാഷിഷ്, എംഡിഎംഎ അടക്കമുള്ള നിരോധിത മയക്കുമരുന്നുകൾ പിടിച്ചെടുത്തു.
ആര്യനെ ചോദ്യംചെയ്തുവരികയാണെന്നും താരപുത്രനെതിരെ കേസുകളൊന്നും ചാർജ്ജ് ചെയ്തിട്ടില്ലെന്നുമാണ് റിപ്പോർട്ട്. ആര്യന്റെ ഫോൺ പരിശോധിച്ച് പാർട്ടി സംഘാടകരുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച കപ്പലിൽ നടന്ന പാർട്ടിക്ക് ഇടയിലായിരുന്നു എൻസിബിയുടെ റെയ്ഡ്. യാത്രക്കാരുടെ വേഷത്തിൽ ഉദ്യോഗസ്ഥർ കപ്പലിൽ കയറുകയായിരുന്നു. കൊക്കെയ്ൻ, ഹാഷിഷ്, എംഡിഎംഎ അടക്കമുള്ള നിരോധിത മയക്കുമരുന്നുകൾ പിടിച്ചെടുത്തു.
മുംബൈ തീരത്തുനിന്ന് കപ്പൽ നടുക്കടലിൽ എത്തിയപ്പോൾ റേവ് പാർട്ടി തുടങ്ങി. പാർട്ടിക്കിടെ പരസ്യമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ അടക്കമാണ് അറസ്റ്റ് ചെയ്തത്. സംഗീത പരിപാടി എന്ന നിലയിൽ സംഘടിപ്പിച്ച് ഒക്ടോബർ 2 മുതൽ നാല് വരൊണ് കപ്പലിൽ പാർട്ടി നടത്താൻ നിശ്ചയിച്ചിരുന്നത്. നൂറോളം ടിക്കറ്റുകളാണ് വിറ്റ് പോയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
