
News Now
'രണ്ട് വർഷം നീണ്ട പോരാട്ടം'; ഒടുവിൽ കോടതിയിൽ നിന്ന് നീതി കിട്ടിയെന്ന് ബാല, സന്തോഷം പങ്കുവച്ച് നടൻ

യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷം ഒമ്പത് മന്ത്രിമാർ വിദേശയാത്ര നടത്തി; ഔദ്യോഗിക സന്ദർശനം ഒന്നു മാത്രം, ബാക്കിയെല്ലാം വ്യക്തിപരം

ഹെയർ ഡൈ പുരട്ടുന്നതിന് മുമ്പ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും
കാറളത്ത് വയോധികയെ കൊലപ്പെടുത്തിയത് സാരി കഴുത്തിൽ മുറുക്കി, 16 പവന് നഷ്ടമായി; അന്വേഷണത്തിന് എസ്ഐടി

തിരുപ്പതി: വ്യാഴാഴ്ച ജവാന് സിനിമ റിലീസിന് മുന്പായി തിരുപ്പതി ക്ഷേത്രം സന്ദര്ശിച്ച് ബോളിവുഡ് നടന് ഷാരൂഖ് ഖാന്. നയന്താരയ്ക്കും വിഘ്നേഷിനുമൊപ്പം ക്ഷേത്രദര്ശനത്തിനെത്തിയ ഷാരൂഖിനൊപ്പം മകള് സുഹാനഖാനും ഉണ്ടായിരുന്നു. ഇവരുടെ ക്ഷേത്രദര്ശനത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില് വ്യാപകമായി പ്രചരിച്ചു.
ആരാധകരുടെ ക്യാമറകള് വിടാതെ പിന്തുടര്ന്നപ്പോള് അവരില് നിന്ന് രക്ഷപ്പെടാന് താരം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രാര്ഥനകള്ക്ക് ശേഷം ഷാരൂഖ് ആരാധകരെ അഭിവാദ്യം ചെയ്യുന്നതും വീഡിയോയില് കാണാം. വെള്ള കൂര്ത്തയും പൈജാമയും ഷാളുമായിരുന്നു ഷാരൂഖിന്റെ വേഷം. നയന്താരയും സുഹാനയും വെള്ള സല്വാര് ധരിച്ചപ്പോള് പരമ്പരാഗത വേഷത്തിലായിരുന്നു വിഘ്നേഷ് ശിവന്.
Ahead of the release of his movie #Jawaan Popular Bollywood actor Shahrukh Khan visited the Hindu Hill shrine of Lord Venkateswara atop Tirumala hills in Tirupati and offered prayers. He was accompanied by his daughter Suhana and actress Nayanthara. #AndhraPradesh pic.twitter.com/8NwjUnpnsW
â Ashish (@KP_Aashish) September 5, 2023
ദിവസങ്ങള്ക്ക് മുന്പ് ഷാരൂഖ്ഖാന് ജമ്മുവിലെ വൈഷ്ണോ ദേവി ക്ഷേത്രവും സന്ദര്ശിച്ചിരുന്നു. ഇതിനകം തന്നെ ചിത്രത്തിന്റെ ടിക്കറ്റുകള് വിറ്റുതീര്ന്നിട്ടുണ്ട്. ആദ്യദിനം തന്നെ ചിത്രം നൂറ് കോടി കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അങ്ങനെ സംഭവിച്ചാല് ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ചിത്രമാകും ജവാന്. സിദ്ധാര്ഥ് ആനന്ദ് സംവിധാനം ചെയത പഠാന് ആദ്യദിനം 100 കോടി ക്ലബ്ബില് കയറിയിരുന്നു.
സെപ്റ്റംബര് ഏഴിന് ജവാന് തിയേറ്ററുകളില് എത്തും. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില് ചിത്രം റിലീസ് ചെയ്യും. പഠാന്റെ ബോക്സ് ഓഫീസ് വിജയം ആവര്ത്തിക്കാനുള്ള എല്ലാ ചേരുവകളും ജവാനിലും ഉണ്ടെന്നാണ് ട്രെയിലറും ഗാനങ്ങളും നല്കുന്ന സൂചന. നയന്താര, വിജയ് സേതുപതി, പ്രിയാമണി എന്നിവരടങ്ങുന്ന വമ്പന് താരനിരയുമായാണ് ചിത്രം എത്തുന്നത്. ദീപിക പദുകോണ് അതിഥി വേഷത്തിലെത്തുന്നുണ്ട്. റെഡ് ചില്ലീസിന്റെ ബാനറില് ഗൗരി ഖാനാണ് ചിത്രം നിര്മിക്കുന്നത്.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


