1998 ഒക്‌ടോബര്‍ 16നാണ് ചിത്രം പുറത്തിറക്കിയത്. സൗഹൃദത്തെയും പ്രണയത്തെയും വൈകാരികമായി ചിത്രീകരിച്ച ഹിന്ദി സിനിമ വന്‍ ഹിറ്റായിരുന്നു.

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 9:26 am IST

News Now

തന്റെ യാത്രയെ ഊഷ്മളമാക്കിയതിന് പ്രേക്ഷകരോട് നന്ദി പറയുന്നുവെന്ന് സംവിധായകന്‍ കരണ്‍ ജോഹര്‍. 'കുച്ച് കുച്ച് ഹോത്താ ഹേ' എന്ന സിനിമയുടെ 25 വര്‍ഷം ആഘോഷിക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. 

ഷാരൂഖ് ഖാനെ നായകനാക്കി കജോള്‍, റാണി മുഖര്‍ജി എന്നിവര്‍ മത്സരിച്ചഭിനയിച്ച ചിത്രമാണ് കുച്ച് കുച്ച് ഹോത്താഹേ. 
1998 ഒക്‌ടോബര്‍ 16നാണ് ചിത്രം പുറത്തിറക്കിയത്. സൗഹൃദത്തെയും പ്രണയത്തെയും വൈകാരികമായി ചിത്രീകരിച്ച ഹിന്ദി സിനിമ വന്‍ ഹിറ്റായിരുന്നു. 'കുച്ച് കുച്ച് ഹോതാ ഹേ', 'ലഡ്കി ബാഡി അഞ്ജാനി ഹേ', 'സാജന്‍ജി ഘര്‍ ആയേ', 'കോയി മില്‍ ഗയാ' തുടങ്ങിയ ഗാനങ്ങള്‍ ഇപ്പോഴും ജനപ്രിയമാണ്. 

'പ്യാര്‍ ദോസ്തി ഹേ', 'കുച്ച് കുച്ച് ഹോതാ ഹേ രാഹുല്‍, തും നഹി സംജോഗെ' മുതല്‍ 'തുസ്സി ജാ രഹേ ഹോ?' തുടങ്ങിയ ഡയലോഗുകള്‍ ഇപ്പോഴും ആരാധകരുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നു. സിനിമയിലെ ചില ദൃശ്യങ്ങള്‍ കരണ്‍ ജോഹര്‍ എക്‌സിലൂടെ പങ്കുവെച്ചു. ലഭിക്കുന്ന എല്ലാ സ്‌നേഹത്തോടും നന്ദി പറയുന്നുവെന്നും കരണ്‍ കുറിച്ചു. ഒപ്പം സഹപ്രവര്‍ത്തകരോടും നന്ദി പറഞ്ഞു. 

മൂന്ന് കോളേജ് സഹപാഠികളായ രാഹുല്‍ (ഷാരൂഖ്), അഞ്ജലി (കജോള്‍), ടീന (റാണി മുഖര്‍ജി) എന്നിവരുടെ കഥ പറയുന്ന ചിത്രം പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചു. 'റോക്കി ഔര്‍ റാണി കി പ്രേം കഹാനി' ആണ് തന്റെ പുതിയ ചിത്രമെന്നും കരണ്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates