
1000 കോടിയിൽ ജവാൻ: നേട്ടം 18ാം ദിവസം, ഡബിൾ റെക്കോർഡുമായി ഷാരുഖ് ഖാൻ
ആഗോളതലത്തിൽ 1004.92 കോടി രൂപയാണ് കളക്റ്റ് ചെയ്തത്

ഷാരുഖ് ഖാനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന ജവാൻ 1000 കോടി ക്ലബ്ബിൽ ഇടംനേടി. റിലീസ് ചെയ്ത് 18ാം ദിവസമാണ് ജവാന്റെ മിന്നും നേട്ടം. ജവാൻ നിർമാതാക്കളായ റെഡ് ചില്ലീസ് ആണ് ആയിരം കോടതിയിൽ കടന്ന വിവരം അറിയിച്ചത്. ആഗോളതലത്തിൽ 1004.92 കോടി രൂപയാണ് കളക്റ്റ് ചെയ്തത്.
ഇതോടെ ഒരു അപൂർവ നേട്ടവും കിങ് ഖാന്റെ പേരിലായി. ഒരേവർഷം രണ്ട് സിനിമകൾ ആയിരം കോടിയിൽ എത്തിച്ച ആദ്യത്തെ നടനായിരിക്കുകയാണ് ഷാരുഖ് ഖാൻ. ജനുവരിയിൽ റിലീസ് ചെയ്ത പത്താനും 1000 കോടിയിൽ എത്തിയിരുന്നു. ആയിരം കോടി ക്ലബ്ലില്‍ ഇടം ആദ്യ തമിഴ് സംവിധായകനായി അറ്റ്‌ലിയും മാറി.
History in the maKING ft. Jawan!
â Red Chillies Entertainment (@RedChilliesEnt) September 25, 2023
Have you watched it yet? Go book your tickets now! https://t.co/B5xelU9JSg
Watch #Jawan in cinemas - in Hindi, Tamil & Telugu. pic.twitter.com/rhJSF0vdsw
18ാം ദിവസം ഇന്ത്യയില്‍ നിന്ന് 15 കോടി രൂപയാണ് ചിത്രം നേടിയത്. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള കളക്ഷന്‍ 560 കോടിക്ക് മുകളിലായി. കേരളത്തിലും തമിഴ്നാട്ടിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതിനു മുമ്പ് ഹിന്ദിയിൽ നിന്നും ആയിരം കോടി ക്ലബ്ബിലെത്തിയത് ആമിർ ഖാന്റെ ദംഗലും ഷാറുഖിന്റെ പഠാനുമാണ്. ഈ വർഷം ജനുവരിയിൽ റിലീസിനെത്തിയ പഠാൻ, 27 ദിവസം കൊണ്ടാണ് ആയിരം കോടിയിലെത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി



