കഴിഞ്ഞ ദിവസങ്ങളിൽ മുംബൈയിലെ സ്റ്റുഡിയോയിൽ വച്ച് വെബ്‍ സീരീസിന്റെ പരീക്ഷണ ചിത്രീകരണം നടത്തിയെന്നും റിപ്പോർട്ട്

ചിത്രം: ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 9:00 am IST

News Now

ബോളിവുഡ് സൂപ്പർതാരം ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ സംവിധാനത്തിലേക്ക്. ഒരു വെബ് സീരിസും ഒരു ഫീച്ചര്‍ സിനിമയും ആര്യൻ ഖാൻ സംവിധാനം ചെയ്യാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. റെഡ് ചില്ലീസ് എന്റര്‍ടെയ്‍ൻമെന്റിന് വേണ്ടിയാണ് ആര്യൻ ഖാൻ സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മുംബൈയിലെ സ്റ്റുഡിയോയിൽ വച്ച് വെബ്‍ സീരീസിന്റെ പരീക്ഷണ ചിത്രീകരണം നടത്തിയെന്നും പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. 

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ആര്യൻ തന്നെയാണ്. ജേഴ്സ് സിനിമയിലെ നായിക പ്രിത കമാനിയും പരീക്ഷണ ചിത്രീകരണത്തിന്റെ സെറ്റിലുണ്ടായിരുന്നതായി റിപ്പോർട്ടുകൾ. വൈകാതെ ഷൂട്ടിങ് തിയതി പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. മകന് സംവിധാനത്തോടാണ് താൽപ്പര്യമെന്ന് ഷാരുഖ് ഖാൻ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്തായാലും താരപുത്രന്റെ സിനിമ പ്രവേശനത്തെ വളരെ പ്രതീക്ഷയോടെയാണ് ആരാധകർ നോക്കി കാണുന്നത്. 

ആര്യൻ ഖാൻ ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ആയിരുന്നു നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ആര്യന്‍ ഖാന്‍ ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്‍തത്. മുംബൈ തീരത്ത് കോ‍ർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിൽ ലഹരിപ്പാര്‍ട്ടി നടക്കവേ ആയിരുന്നു അറസ്റ്റ്. ഇവരില്‍ ചിലരില്‍ നിന്ന് കൊക്കെയിന്‍, ഹാഷിഷ, എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകള്‍ പിടികൂടിയിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാൽ ആര്യനെതിരെ തെളിവില്ലെന്ന് കണ്ടെത്തിയ മുംബൈ ഹൈക്കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates