അവരെ സൂക്ഷിക്കുക എന്നുള്ളത് നമ്മുടെ ഓരോരുത്തരുടെയും കർത്തവ്യമാണ്.

Sooraj Santhosh
Sooraj SanthoshSource by : ഇൻസ്റ്റ​ഗ്രാം
Last Updated :13 October 2026, 5:07 pm IST
Guest Author :Hima Prakash

News Now

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി നടത്തുന്ന പ്രതിഷേധത്തെ പിന്തുണച്ച് ​ഗായകൻ സൂരജ് സന്തോഷ്. കൊച്ചി കുസാറ്റിൽ വച്ച് നടന്ന സം​ഗീത പരിപാടിക്കിടെയാണ് ​ഗായകൻ ഡൽഹി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.

ഡൽഹി സമരത്തിനെതിരെ സംസാരിക്കുന്നവർ കീടങ്ങളാണെന്നും അത്തരക്കാരെ സൂക്ഷിക്കണമെന്നും സൂരജ് പറഞ്ഞു. "രാജ്യത്ത് എന്താണ് നടന്നു കൊണ്ടിരിക്കുന്നതെന്ന് നിങ്ങളെല്ലാവരും കണ്ടുകൊണ്ടിരിക്കുകയാണ്. അത് കാണാതെ പോകാൻ നമ്മളെ കൊണ്ട് പറ്റില്ല.

എസ്ഐആറിന്റെ പേരിൽ തെരഞ്ഞെടുപ്പ് പട്ടികയിൽ ക്രമക്കേട് കാണിച്ച ഉദ്യോ​ഗസ്ഥനെ പിന്തുണയ്ക്കുന്ന ഭരണകൂടത്തിനെതിരെ സമരം ചെയ്യുന്ന യുവതലമുറയെ അടിച്ചമർത്തുന്ന ഈ കേന്ദ്ര സർക്കാരിനെ എന്ത് പേരിട്ട് വിളിക്കണമെന്ന് എനിക്കറിയില്ല. ഇത്രയും പേർ ഈ സം​ഗീതനിശ ആസ്വദിക്കുമ്പോൾ നമുക്കും കൂടി വേണ്ടിയിട്ടാണ് നമ്മുടെ യുവത്വം ഇന്ന് ഡൽഹിയിൽ അടി കൊണ്ടുകൊണ്ടിരിക്കുന്നത്.

ഈ കാര്യം മറക്കാതെ ഇതിനെക്കുറിച്ച് സ്വയം പഠിപ്പിക്കണം. സമരത്തെ എതിർക്കുന്നവർക്ക് അവരവരുടേതായ ലക്ഷ്യമുണ്ട്. എന്താണ് അവരുടെ ലക്ഷ്യം ?. വർ​ഗീയമായി ഭിന്നിപ്പിക്കുക എന്നൊരു ഒറ്റ ലക്ഷ്യം മാത്രമേയുള്ളൂ. അത്തരത്തിലുള്ള കീടങ്ങളെ തിരിച്ചറിയുക. അവരെ സമൂഹത്തിൽ നിന്നും മാറ്റി നിർത്തുക.

അവരെ സൂക്ഷിക്കുക എന്നുള്ളത് നമ്മുടെ ഓരോരുത്തരുടെയും കർത്തവ്യമാണ്. നിങ്ങൾ ഓരോരുത്തരെയും ഈ അവസരത്തിൽ ഓർമിപ്പിക്കുകയാണ്. വിപ്ലവങ്ങൾ ജയിച്ചിട്ടേ ഉള്ളൂ. ചരിത്രം അതാണ്. ചരിത്രം അതാണ് നമ്മളെ പഠിപ്പിക്കുന്നത്". - സൂരജ് പറഞ്ഞു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Summary

Sooraj Santhosh support Delhi Protest.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates