
'ഡോണാ'കാന്‍ വേറെ ആളെ തേടണ്ട, തിരികെ വരാമെന്ന് ഷാരൂഖ് ഖാന്; പക്ഷെ 'ഒരു കണ്ടീഷനുണ്ട്'! ചതിയെന്ന് ആരാധകര്‍
ഡോണ്‍ ത്രീയില്‍ നിന്നും രണ്‍വീര്‍ സിങ് പിന്മാറി

ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഡോണ്‍ ത്രീ. ഫര്ഹാന് അക്തര്‍ ഒരുക്കിയ ആദ്യ രണ്ട് ഭാഗങ്ങളും വലിയ വിജയങ്ങളായിരുന്നു. ഷാരൂഖ് ഖാന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നാണ് ഡോണ്‍. എന്നാല്‍ മൂന്നാം ഭാഗത്തില്‍ ഷാരൂഖിന് പകരം രണ്‍വീര്‍ സിങ് ഡോണ്‍ ആകുമെന്നായിരുന്നു നേരത്തെ ഫര്ഹാന് അറിയിച്ചത്.
എന്നാല്‍ ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഡോണ്‍ ത്രീയില്‍ നിന്നും രണ്‍വീര്‍ സിങ് പിന്മാറിയെന്നാണ്. ധുരന്ധര്‍ നേടിയ വന്‍ വിജയത്തോടെ, അടുത്ത ചിത്രമായ പ്രളയ്ക്ക് വേണ്ടി കൂടുതല്‍ സമയം ചെലവിടാന്‍ രണ്‍വീര്‍ തീരുമാനിച്ചെന്നും ഇതോടെയാണ് താരം പിന്മാറിയതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം രണ്‍വീറും ഫര്‍ഹാനും തമ്മിലുള്ള അഭിപ്രായ ഭിന്നതകളും പിന്മാറ്റത്തിന് കാരണമായി പറയപ്പെടുന്നുണ്ട്.
നേരത്തെ രണ്‍വീറിനൊപ്പം ചിത്രത്തില്‍ അഭിനയിക്കാനിരുന്ന കിയാര അദ്വാനിയും വിക്രാന്ത് മാസിയും ചിത്രത്തില്‍ നിന്നും പിന്മാറിയിരുന്നു. ഇപ്പോഴിതാ ഡോണ്‍ ത്രീയിലേക്ക് മടങ്ങിയെത്താന്‍ ഷാരൂഖ് ഖാന് തയ്യാറായതായാണ് ഏറ്റവും പുതിയ വാര്‍ത്ത. തനിക്ക് പകരം വേറൊരാളെ തേടേണ്ടതില്ലെന്ന് കിങ് ഖാന് അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പക്ഷെ ഒരു നിബന്ധനയുണ്ടെന്ന് മാത്രം.
ആറ്റ്ലി സംവിധാനം ചെയ്യുകയാണെങ്കില്‍ ഡോണ്‍ ത്രീ താന്‍ ചെയ്യാമെന്നാണ് ഷാരൂഖ് ഖാന് അറിയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആറ്റ്ലി ഒരുക്കിയ ജവാനിലൂടെയാണ് ഷാരൂഖ് ഖാന് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയത്. ചിത്രം ബോക്സ് ഓഫീസില്‍ വലിയ വിജയവും നേടിയിരുന്നു. അതിനാല്‍ ഒരിക്കല്‍ കൂടി ആറ്റ്ലിയ്ക്കൊപ്പം സിനിമ ചെയ്യാന്‍ ഷാരൂഖ് ഖാന് ആഗ്രഹിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കൃതി സനോണ്‍ ആയിരിക്കും നായികയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഷാരൂഖ് ഖാന് തിരികെ വരുന്നതില്‍ ആരാധകര്‍ക്ക് സന്തോഷമാണ്. എന്നാല്‍ സംവിധായകന്റെ സ്ഥാനത്ത് ഫര്ഹാന് അക്തറിന് പകരം ആറ്റ്ലിയെത്തുന്നതില് ആരാധകര്‍ തൃപ്തരല്ല. ആദ്യ രണ്ട് ഭാഗങ്ങളും ഒരുക്കിയ ഫര്ഹാന് സംവിധായകന് എന്ന നിലയില്‍ ആറ്റ്ലിയേക്കാള് മികവ് തെളിയിച്ചിട്ടുള്ളയാളാണെന്നാണ് ആരാധകര്‍ പറയുന്നത്. ഫര്‍ഹാന്റെ കാഴ്ചപ്പാടിലൂടെ ഷാരൂഖ് ഖാനെ കാണുന്നതില്‍ പുതുമയുണ്ടാകുമെന്നും ആറ്റ്ലിയാണെങ്കില് ആ മാജിക് നഷ്ടപ്പെട്ടേക്കുമെന്നുമാണ് ആരാധകര്‍ പറയുന്നത്.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Shahrukh Khan is ready come back to Don 3 as Ranveer Singh opted out. But he has a coniditon. Fans are not happy with it.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ആ സീനില്‍ ഷാരൂഖ് ഖാനോട് ശരിക്കും ദേഷ്യം വന്നു; ആ പെണ്‍കുട്ടിയോട് പ്രതികാരം വീട്ടുന്നത് പോലെയായിരുന്നു: വിജയ് സേതുപതി

ബിഗ് ബോസ് ഷോയ്ക്കിടെ സല്മാന് ഖാന് 'നെഞ്ചുവേദന', വേദിയില്‍ കുഴഞ്ഞു വീണു; പിന്നാലെ മാപ്പ് പറഞ്ഞ് താരം


