
'ഓരോ ദിവസവും നിന്നോടുള്ള പ്രണയം കൂടുന്നു, നീ ദൈവത്തിന്റെ സമ്മാനം'; കുറിപ്പുമായി ഷാജി കൈലാസ്
'നീ എന്റെ ഭാര്യയായ ദിവസമാണ് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസം'
സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് ഷാജി കൈലാസും ആനിയും വിവാഹിതരാവുന്നത്. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. ദാമ്പത്യജീവിതം രണ്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും ഇവരുടെ പ്രണയത്തിന് മധുരം ഏറുകയാണ്. ആനിയുടെ പിറന്നാൾ ദിനത്തിൽ ഷാജി കൈലാസ് കുറിച്ച വരികളിൽ ഇരുവരുടേയും പ്രണയം നമുക്കറിയാം. ഓരോ ദിവസം കഴിയുന്തോറും നിന്നോട് എനിക്ക് പ്രണയം കൂടുകയാണെന്നാണ് അദ്ദേഹം കുറിക്കുന്നത്. ആനിയുടെ ഫോട്ടോയും ഷാജി കൈലാസ് ഷെയര്‍ ചെയ്തിട്ടുണ്ട്.
നീ എന്റെ ഭാര്യയായ ദിവസമാണ് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസം. ഓരോ ദിവസം കഴിയുന്തോറും നിന്നോട് എനിക്ക് പ്രണയം കൂടുന്നു. എന്റെ ഭാര്യ, എന്റെ ജീവിത പങ്കാളി, എന്റെ അടുത്ത സുഹൃത്ത്, എന്റെ ഹീറോ എന്നിങ്ങനെ നിന്നെ എനിക്ക് ദൈവം സമ്മാനിച്ചു. ജീവിതത്തില്‍ നീ തന്ന എല്ലാ സ്നേഹത്തിനും വെളിച്ചത്തിനും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. എന്റെ പ്രണയത്തിന് പിറന്നാൾ ആശംസകൾ. മുഴുവനായി ആഘോഷിക്കൂ.- ഷാജി കൈലാസ് കുറിച്ചു.
ഇതിനു മുൻപും ആനിയോടുള്ള പ്രണയം പറയുന്ന കുറിപ്പുകൾ ഷാജി കൈലാസ് പങ്കുവെച്ചിട്ടുണ്ട്. 1996ലാണ് ഇരുവരും വിവാഹിതരാവുന്നത്. ജഗൻ, ഷാരോണ്‍, റുഷിൻ എന്നീ മക്കളാണ് ഷാജി കൈലാസ്- ആനി ദമ്പതിമാര്‍ക്കുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ജോൺ ബ്രിട്ടാസിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഡൽഹിയിൽ അരങ്ങേറുന്നത് നാസി ജർമ്മനിയെ ഓർമ്മിപ്പിക്കുന്ന നരനായാട്ട്; ചോരയിൽ മുക്കിക്കൊല്ലാൻ നോക്കേണ്ടെന്ന് പിണറായി വിജയൻ

റൂട്ടിനെ 'വെട്ടി' സ്മിത്ത്! ടെസ്റ്റില്‍ ചരിത്ര നേട്ടം

'പല്ല് തേക്കാൻ ബ്രഷ് പോലും എടുക്കാൻ വയ്യാത്ത അവസ്ഥ, എന്നെ ആരും രക്ഷിക്കില്ലേ എന്നൊക്കെ ചിന്തിച്ചു'; 'ജയിലർ 2' അനുഭവം പറഞ്ഞ് നടി


