
'പല്ല് തേക്കാൻ ബ്രഷ് പോലും എടുക്കാൻ വയ്യാത്ത അവസ്ഥ, എന്നെ ആരും രക്ഷിക്കില്ലേ എന്നൊക്കെ ചിന്തിച്ചു'; 'ജയിലർ 2' അനുഭവം പറഞ്ഞ് നടി
എന്നെ തല്ലിയാൽ പോലും എനിക്ക് വേദന എടുക്കില്ല.

'ജയിലർ' എന്ന ചിത്രത്തിലൂടെ സിനിമാ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് മിർണ മേനോൻ. 'ജയിലർ 2' വിലും നടി പ്രധാന വേഷത്തിലെത്തന്നുണ്ട്. ഇപ്പോഴിതാ 'ജയിലർ 2' വിലെ മറക്കാനാകാത്ത ഒരനുഭവം പങ്കുവയ്ക്കുകയാണ് മിർണ. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സിനിമ വികടൻ എന്ന യൂട്യൂബ് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
"ഒരു ദിവസം എനിക്ക് തീരെ സുഖമില്ലാതെ വന്നു. ഷൂട്ടിങ്ങിനൊന്നും എനിക്ക് പോകാൻ വയ്യ. ആ സിനിമയിലെ പ്രധാനപ്പെട്ട ഒരു രംഗമാണ് എനിക്ക് അന്ന് ഷൂട്ട് ചെയ്യേണ്ടത്. അന്ന് രാവിലെ എഴുന്നേറ്റപ്പോൾ മുതൽ എനിക്ക് തീരെ വയ്യ. അങ്ങനെ ഞാനെന്റെ സ്റ്റാഫിനെ വിളിച്ച് പറഞ്ഞ്, അവർ എനിക്ക് ഗുളികയൊക്കെ കൊണ്ടുവന്ന് തന്നു. ഞാൻ ഗുളിക കഴിച്ചിട്ടും എനിക്ക് ഓക്കെ ആകുന്നില്ല.
അതായത്, പറയുകയാണെങ്കിൽ പല്ല് തേക്കാൻ ബ്രഷ് എടുക്കാൻ പോലും എന്നെക്കൊണ്ട് പറ്റുന്നില്ല. അത്രയും ക്ഷീണമുണ്ട് എനിക്ക്. 6.30യ്ക്ക് ആണ് നമുക്ക് സെറ്റിൽ എത്തേണ്ടത്. ഞാൻ പിന്നെ മാനേജരെ വിളിച്ച് ആശുപത്രിയിൽ പോകണം അര മണിക്കൂർ വൈകുമെന്ന കാര്യം പറഞ്ഞു. പക്ഷേ ആ സമയത്ത് ഒറ്റ ആശുപത്രിയിലും ഡോക്ടർമാരില്ല. നാലഞ്ച് ആശുപത്രിയിൽ ചെന്നിട്ടും ഡോക്ടർമാരില്ല.
എന്നിട്ട് ഒരു ആശുപത്രിയിലെത്തി അവിടുത്തെ ഡോക്ടറോട് അടിയന്തിരമായി വരാൻ പറഞ്ഞ് ഞങ്ങൾ കാത്തിരുന്നു. എന്നെ ആരും രക്ഷിക്കാനില്ലേ എന്നൊക്കെയാണ് എന്റെ മനസിൽ. അങ്ങനെ ഡോക്ടർ വന്നു. എന്നിട്ട് എന്നോട് പറഞ്ഞു, കുറച്ച് ഹൈ ഡോസുള്ള ഒരു ഇൻജെക്ഷൻ എടുക്കാം എന്ന് പറഞ്ഞു. ആറ് മണിക്കൂർ നേരത്തേക്ക് കുഴപ്പമൊന്നുമുണ്ടാകില്ല, എന്ന് പറഞ്ഞ് ഇൻജെക്ഷൻ എടുത്തു.
അതിന് ശേഷവും ബുദ്ധിമുട്ട് തോന്നുകയാണെങ്കിൽ കഴിക്കാനായി ഒരു ഗുളികയും തന്നു. പ്രധാനപ്പെട്ട സീൻ ആയതുകൊണ്ട്, സെറ്റിലേക്ക് പോകുന്ന വഴി ഞാൻ ആ ഗുളിക കൂടി കഴിച്ചു. അന്ന് രാവിലെ വെറും വയറ്റിൽ ഞാനൊരു ഗുളിക കഴിച്ചു. പിന്നെ ഇൻജെക്ഷൻ എടുത്തു. അതുകഴിഞ്ഞ് ഒരു ഗുളിക കൂടി കഴിച്ചു. ഇത്രയും ആയപ്പോൾ എന്റെ ശരീരം മരച്ച് ഇരിക്കുന്ന പോലെയായി. അതായത്, എന്നെ തല്ലിയാൽ പോലും എനിക്ക് വേദന എടുക്കില്ല.
പിന്നെ ഞാൻ ഡീ ഹൈഡ്രേറ്റഡ് ആയി. മുഖമൊക്കെ നീര് വച്ച് ഒരുമാതിരി ആയി. പക്ഷേ ആ സീനിന് അത് ഓക്കെയായിരുന്നു. അതുകൊണ്ട് എന്റെ ലുക്ക് പ്രശ്നമല്ലായിരുന്നു. പക്ഷേ എനിക്ക് ഇമോഷൻസ് ഫീൽ ചെയ്യുന്നില്ല. നെൽസൺ സാർ രണ്ട് ടേക്കിൽ കൂടുതൽ എന്റെ എടുക്കാറേ ഇല്ല. ഇത് കഴിഞ്ഞപ്പോൾ എനിക്ക് സംശയമായി ഞാനിത് നന്നായി തന്നെയാണോ ചെയ്തത് എന്നോർത്ത്.
അങ്ങനെ മൂന്നാമത് ഒരു ടേക്ക് എടുക്കാമെന്ന് ഞാനങ്ങോട്ട് പറഞ്ഞു. അപ്പോൾ നെൽസൺ സാർ പറഞ്ഞു, അത് ഓക്കെ ആണെന്ന്. ഞാൻ പറഞ്ഞു, സാർ എനിക്ക് ശരിയാകത്തെ പോലെ തോന്നി എന്ന്. ഇല്ല ഇല്ല എനിക്ക് ഓക്കെയാണെന്ന് അദ്ദേഹം പറഞ്ഞു. നൂറ് ശതമാനവും ഓക്കെയാണോ എന്ന് ഞാൻ ചോദിച്ചു. എല്ലാം കറക്ടാണ് കുഴപ്പം ഒന്നുമില്ലെന്ന് ഞാൻ പറഞ്ഞു. പക്ഷേ ഇന്നും ആ സീൻ ഓർക്കുമ്പോൾ എനിക്കെന്തോ പോലെ തോന്നും. ഞാൻ യാത്ര ചെയ്യുമ്പോഴും ഒക്കെ അതോർക്കും.
ശോ... ഞാൻ ചെയ്തത് ശരിയായോ എന്നൊക്കെ. പിന്നെ ഡബ്ബിങിന് പോയപ്പോൾ ഞാൻ ആ സീൻ കണ്ടു, കുഴപ്പം ഒന്നും തോന്നിയില്ല. പക്ഷേ നമ്മുടെ മനസിൽ ഇങ്ങനെ തോന്നുമല്ലോ. അന്ന് എനിക്ക് വേണ്ടി സെറ്റിൽ എല്ലാവരും കാത്തിരുന്നു. ഏകദേശം ഒരു മണിക്കൂർ വൈകിയാണ് ഞാൻ അന്ന് സെറ്റിലെത്തിയത്". - മിർണ മേനോൻ പറഞ്ഞു.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
News Now
Jantar Mantar Protest: ഗ്യാനേഷിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകുമെന്ന് രാഹുൽ
ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ
ഒടിഞ്ഞ ലാത്തിയുമായി വി ജോയ് സഭയിൽ, കേരളത്തിലുള്ളത് കഴിഞ്ഞ 10 വർഷം ഭരിച്ച പൊലീസ് തന്നെയെന്ന് ചെന്നിത്തല; അടിയന്തരപ്രമേയത്തിന് അനുമതിയില്ല

ഭക്ഷണത്തില്‍ ഉപ്പോ, പഞ്ചസാരയോ കൂടിയാല്‍ പിഴ; യുഎഇയില്‍ 5,00,000 ദിര്‍ഹം വരെ നല്‍കണം

Summary
Mirnaa talks about Jailer 2 experience.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'എനിക്ക് അബദ്ധം പറ്റിയതാണ്, സ്പെഷ്യൽ ജൂറി അവാർഡ് തരാമായിരുന്നുവെന്ന് ഐ വി ശശി പറഞ്ഞു', 'സ്പിരിറ്റ്' വിവാദത്തിൽ നന്ദു

'നിനക്കിത് എന്തിന്റെ കേടാ ?ഇങ്ങനെ കാണിച്ചാൽ നിഷേധം ആണെന്ന് പറയത്തില്ലേ ?' എന്ന് ഭർത്താവ് ചോദിച്ചു'; 'ഉള്ളൊഴുക്ക്' ഒഴിവാക്കി കൊണ്ടിരുന്നത് അതിനാൽ'



