
ശാലിനി തിരിച്ചുവരുന്നു? അഭിനയിക്കുന്നത് മണിരത്നത്തിന്റെ പൊന്നിയിൻ സെൽവത്തിൽ
നീണ്ട 21 വർഷത്തെ ഇടവേളക്ക് ശേഷമാണ് താരത്തിന്റെ മടങ്ങിവരവ്
ബാലതാരമായി എത്തി പിന്നീട് നായികയായി മലയാളികളുടെ ഹൃദയം കീഴടക്കിയ നടിയാണ് ശാലിനി. മലയാളത്തിലും തമിഴിലും നിറഞ്ഞു നിന്ന താരം സൂപ്പർതാരം തല അജിത്തുമായുള്ള വിവാഹശേഷം അഭിനയത്തിൽ നിന്ന് വിടപറയുകയായിരുന്നു. ലൈംലൈറ്റിൽ നിന്ന് പൂർണമായി മാറി നിൽക്കുന്ന താരം ഇപ്പോൾ തിരിച്ചുവരവിന് ഒരുങ്ങുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
നീണ്ട 21 വർഷത്തെ ഇടവേളക്ക് ശേഷമാണ് താരത്തിന്റെ മടങ്ങിവരവ്. സൂപ്പർഹിറ്റ് സംവിധായകൻ മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്‍വനിലാണ് ശാലിനി അഭിനയിക്കുമെന്നാണ് റിപ്പോർട്ടുകൾ. ചെറിയ വേഷമാണെങ്കിലും വളരെ പ്രധാനപ്പെട്ടതാണ് വേഷം. ശാലിനിക്ക് മാത്രമേ ഈ കഥാപാത്രത്തോട് നീതി പുലർത്താൻ പറ്റുകയൊള്ളൂവെന്ന മണിരത്നത്തിന്റെ വാക്കുകളാണ് താരത്തിന്റെ മടങ്ങി വരവിന് കാരണമായത്.
മികച്ച സിനിമയിലൂടെ ശാലിനി തിരിച്ചുവരുന്നതിൽ അജിത്തിനും സന്തോഷമുണ്ടെന്നും റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു. എന്നാൽ ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ല. തെന്നിന്ത്യയിലേയും ബോളിവുഡിലേയും വൻ താരനിര അണിനിരക്കുന്ന ചിത്രമാണ് പൊന്നിയിൻ സെൽവം. ഐശ്വര്യ റായി ബച്ചന്‍, വിക്രം, കാര്‍ത്തി, ജയറാം, തൃഷ, വിക്രം പ്രഭു, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ജയം രവി, റഹ്മാന്‍, കിഷോര്‍, റിയാസ് ഖാന്‍, ലാല്‍, ശരത്കുമാര്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ വേഷമിടുന്നത്. മണിരത്നം സംവിധാനം ചെയ്ത അലൈപ്പായുദേയിൽ ശാലിനിയായിരുന്നു നായിക. ചിത്രം വലിയ വിജയമായിരുന്നു. 2000 നടന്‍ അജിത്തുമായുള്ള വിവാഹശേഷമാണ് ശാലിനി അഭിനയത്തോട് വിടപറഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: അഭിജീത് ദിപ്കെയുടെ മുത്തശ്ശി മരിച്ചു; കസ്റ്റഡിയില്‍ നിന്ന് വിട്ടേക്കും

അഭിജീത് ദിപ്കെയുടെ മുത്തശ്ശി മരിച്ചു; കസ്റ്റഡിയില്‍ നിന്ന് വിട്ടേക്കും

പ്രതിരോധശേഷി മെച്ചപ്പെടാൻ, ഡയറ്റിൽ ചേർക്കാം ഈ 5 പഴങ്ങൾ



