
News Now
പ്രതിശ്രുത വധുവിനെ പുഴയിൽ ചാടി മരിച്ച നിലയിൽ കണ്ടെത്തി

നടത്തത്തിനൊരു ലളിതമായ പരിഹാരം; മഴയും വെയിലും പേപ്പട്ടി ശല്യവും വാഹനങ്ങളുമൊന്നും പ്രശ്നമാകില്ല!

വരുന്നു തുലാവര്‍ഷം, വ്യാഴാഴ്ച മുതല്‍ ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സിയറയുടെ പ്ലാറ്റ്ഫോം; പുതിയ ജീപ്പ് എസ് യുവി വരുന്നു, ടാറ്റയുമായി പങ്കാളിത്തം, ലോഞ്ച് 2028ല്‍

നടി ഭാനുപ്രിയയുടെ ആരോഗ്യാവസ്ഥയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന മോശം പരാമർശങ്ങൾക്കെതിരെ പ്രതികരിച്ച് സഹോദരിയും നടിയുമായ ശാന്തിപ്രിയ. അടുത്തിടെ നൽകിയ ഒരഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ശാന്തിപ്രിയ. അടുത്തകാലത്ത് ചില വലിയ പ്രൊജക്ടുകൾ ഭാനുപ്രിയയെ തേടിയെത്തിയിരുന്നു.
എന്നാൽ സിനിമയെക്കുറിച്ചുള്ള വാഗ്ദാനങ്ങൾ പാലിക്കപ്പെടാത്തത് അവരെ മാനസികമായി തളർത്തിയെന്നും ശാന്തിപ്രിയ പറഞ്ഞു. "കുറച്ചു നാളായി അവരുടെ മനസ് വല്ലാതെ വേദനിച്ചിരുന്നു. ചില സിനിമകൾ ചെയ്യാൻ അവരെ സമീപിച്ചെങ്കിലും ചിത്രീകരണ സമയത്ത് കഥാപാത്രങ്ങളിൽ വരുത്തിയ മാറ്റങ്ങൾ അവരെ വിഷമിപ്പിച്ചു.
വലിയ സിനിമകളായിരുന്നു അവ. ആദ്യം സമ്മതിച്ച കഥയായിരുന്നില്ല സെറ്റിലെത്തിയപ്പോൾ കണ്ടത്. ഏകദേശം 280-ഓളം സിനിമകൾ പൂർത്തിയാക്കിയ, ഇത്രയേറെ അവാർഡുകൾ നേടിയ ഒരാളോട് കാണിക്കേണ്ട മര്യാദയായിരുന്നില്ല അത്. അവരെ അത്തരമൊരു സാഹചര്യത്തിൽ കാണാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല.
ഭർത്താവ് മരിച്ച ശേഷം ചേച്ചി കുറച്ച് നാൾ ഡിപ്രഷനിലായിരുന്നു. ചേച്ചി അങ്ങനെ എവിടെയും പോകാറില്ല. 80 സ് റീയൂണിയന് പക്ഷേ ചേച്ചിയെ ഇതുവരെയും ആരും ക്ഷണിച്ചിട്ടില്ല. ഇതേക്കുറിച്ച് മിണ്ടരുതെന്ന് ചേച്ചി എന്നോടു പറയും, പക്ഷേ ഞാൻ തുറന്നു പറയും.
ചേച്ചിയുടെ നമ്പർ അറിയാത്തതോ കോണ്ടാക്ട് ഇല്ലാത്തതോ ആണ് കാരണമെങ്കിൽ എന്നെയോ ചേട്ടനെയോ വിളിക്കാമല്ലോ, ചേട്ടനെ ഇൻഡസ്ട്രിയിൽ എല്ലാവർക്കും അറിയാവുന്നതാണ്. ഇനി ചേച്ചി സിനിമ ചെയ്യില്ല. പക്ഷേ ഞാൻ അഭിനയിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്.
‘ബാഡ് ഗേൾ’ സിനിമയിൽ എനിക്കു വേണ്ടി ഡബ്ബ് ചെയ്തത് ചേച്ചിയായിരുന്നു. ചേച്ചിയുടെ മനോനിലയിൽ യാതൊരു തകരാറുമില്ല. സോഷ്യൽ മീഡിയയിൽ വ്യാജ വാർത്തകൾ പോസ്റ്റ് ചെയ്യുന്നവരോട് ഒരഭ്യർഥന മാത്രം, ദയവ് ചെയ്ത് ചേച്ചിയെക്കുറിച്ച് ഇല്ലാത്ത വാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക.
യൂട്യൂബിൽ അനാവശ്യമായി ആരൊക്കെയോ ചേച്ചിയെക്കുറിച്ച് ഒന്നുമറിയാതെ സംസാരിക്കും. അത് തെറ്റാണ്. വേണമെങ്കിൽ നടപടിയെടുക്കാം. പക്ഷേ അതിന്റെ ആവശ്യമില്ല. ചേച്ചിക്ക് വേറെ വീടുണ്ട്, മകൾ ലണ്ടനിലാണ് പഠിക്കുന്നത്. ഇടയ്ക്ക് അങ്ങോട്ടു പോകും.
മറ്റു സമയങ്ങളിെല്ലാം ഞങ്ങൾക്കൊപ്പമാണ്.’’- ശാന്തിപ്രിയ പറഞ്ഞു. രാജശില്പി, കൊച്ചു കൊച്ചു സന്തോഷങ്ങൾ, അഴകിയ രാവണൻ തുടങ്ങിയ സിനിമകളിലെ ഭാനുപ്രിയയുടെ കഥാപാത്രങ്ങൾ മലയാളികൾ ഒരിക്കലും മറക്കില്ല.
2018 ൽ മുൻ ഭർത്താവ് ആദർശ് മരിച്ചതിന് പിന്നാലെയാണ് ഭാനുപ്രിയയുടെ ജീവിതത്തിൽ പ്രതിസന്ധികൾ ആരംഭിച്ചത്. മറവി രോഗത്തിന്റെ പിടിയിലായ ഭാനുപ്രിയ 2024 ൽ ശിവകാർത്തികേയൻ നായകനായെത്തിയ അയലാൻ എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്.
Summary
Cinema News: Actress Shanti Priya reveals her sister Bhanupriya health condition.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





