'ഇവള് തീയാണ്'; ആരാധകരുടെ നെഞ്ചിടിപ്പുകൂട്ടി ജാക്വിലിന്; വൈറലായി ചിത്രങ്ങള്‍
അര്‍ധനഗ്നയായി ഇരിക്കുന്ന ജാക്വിലിനെയാണ് ചിത്രത്തില്‍ കാണുന്നത്
ബോളിവുഡ് താരസുന്ദരി ജാക്വിലിന് ഫെര്‍ണാണ്ടസിന് ആരാധകര്‍ ഏറെയാണ്. തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളുമെല്ലാം താരം പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ തീപിടിപ്പിക്കുന്നത് താരത്തിന്റെ പുതിയ ചിത്രങ്ങളാണ്. അര്‍ധനഗ്നയായി ഇരിക്കുന്ന ജാക്വിലിനെയാണ് ചിത്രത്തില്‍ കാണുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് മോഡിലുള്ള ചിത്രം ആരാധകരെ മാത്രമല്ല സഹതാരങ്ങളേയും അമ്പരപ്പിക്കുന്നതാണ്.
കറുത്തവസ്ത്രം നെഞ്ചോടു ചേര്‍ത്തു പിടിച്ചിരിക്കുകയാണ് ജാക്വിലിന്. ഫാര്‍ ഫാര്‍ എവേ എന്ന അടിക്കുറിപ്പിലാണ് ജാക്വിലിന് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കെയര്‍ലസ് ലുക്കിലും അതിസുന്ദരിയാണ് താരം. ഷാന്‍ മുട്ടത്തിലാണ് മേക്കപ്പ്. സ്റ്റാസി കര്ഡോസാണ് സ്റ്റൈല്‍ ചെയ്തത്. സെലിബ്രിറ്റികളും ആരാധകരും ഉള്‍പ്പടെ നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്.
പുതിയ ചിത്രം ഭൂത് പൊലീസിന്റെ ഷൂട്ടിങ് തിരക്കിലാണ് ഇപ്പോള്‍ ജാക്വിലിന്. സെയ്ഫ് അലി ഖാന്, യാമി ഗൗതം, അര്ജുന് കപൂര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രണ്‍വീര്‍ സിങ്ങിനൊപ്പമുള്ള സര്‍കസ്, സല്‍മാന്റെ കിക്ക് 2 എന്നിവയാണ് ജാക്വിലിന്റെ മറ്റ് ചിത്രങ്ങള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
'മൂന്ന് ഫാല്‍ക്കെ, നാല് ദേശീയ അവാര്‍ഡ്'; മറ്റാര്‍ക്കുമില്ലാത്ത ഭാഗ്യം; ഇനി എല്ലാം നെല്‍സന്റെ കയ്യില്‍

വീട്ടിലിരുന്ന് ദിവസം ₹10,000 വരുമാനം നേടാം; ഈ മെസേജ് കണ്ടാൽ സൂക്ഷിക്കുക

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya Plus KN 644 lottery result



