'എന്റെ ഉറ്റ സുഹൃത്ത്, പ്രണയം, കരുത്ത്'; രാജ് കുന്ദ്രയുടെ പിറന്നാള്‍ ദിനത്തില്‍ ശില്‍പാ ഷെട്ടി

ബ്ല്യൂ ഫിലിം നിര്‍മാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിനു ശേഷം സോഷ്യല്‍ മീഡിയയില്‍ നിന്ന് അകലം പാലിക്കുകയാണ് രാജ് കുന്ദ്ര

ചിത്രം: ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 9:06 am IST
Edited by :migrator

ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്ക് പിറന്നാള്‍ ആശംസകളുമായി ശില്‍പ ഷെട്ടി. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് പിറന്നാള്‍ ആശംസ അറിയിച്ചത്. തന്റെ സുഹൃത്തായും പ്രണയമായും കരുത്തായും കൂടെ നില്‍ക്കുന്നതിന് നന്ദി പറഞ്ഞുകൊണ്ടുള്ളതാണ് പോസ്റ്റ്. 

മനസില്‍ താലോലിക്കാന്‍ അനവധി ഓര്‍മകള്‍, നമ്മടെ സന്തോഷകരമായ ദിനങ്ങള്‍, എന്റേതെന്നു പറയാനുള്ള കുടുംബം, നിങ്ങളുടെ സ്‌നേഹം. നിങ്ങള്‍ എന്റെ ഉറ്റ സുഹൃത്തും കുട്ടികളുടെ അച്ഛനും എന്റെ പ്രണയവും ശക്തിയുമായതിന് നന്ദി. ഹാപ്പി ബര്‍ത്ത്‌ഡേ മൈ കുക്കീ... കൂടുതല്‍ ശക്തിയും ആരോഗ്യവും സംരക്ഷണവും ലഭിക്കാനായി ആശംസിക്കുന്നു.- ശില്‍പ ഷെട്ടി കുറിച്ചു. മക്കള്‍ക്കും കുടുംബത്തിനുമൊപ്പമുള്ള രാജ് കുന്ദ്രയുടെ നല്ല നിമിഷങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിഡിയോയ്‌ക്കൊപ്പമാണ് പോസ്റ്റ്. 

ബ്ല്യൂ ഫിലിം നിര്‍മാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിനു ശേഷം സോഷ്യല്‍ മീഡിയയില്‍ നിന്ന് അകലം പാലിക്കുകയാണ് രാജ് കുന്ദ്ര. ശില്‍പ ഷെട്ടിയും ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷം അറസ്റ്റിലായ രാജ് കുന്ദ്ര മൂന്നു മാസത്തോളമാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞത്. അതിനുപിന്നാലെ ഇവര്‍ വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now