സഹോദരിയുടെ വിവാഹത്തിനായി ഓടിനടക്കുകയാണ് ഷൈൻ. എന്നാൽ ഷൈനിന് പിന്നാലെ കാമറകളുമാണ് ഒരു കൂട്ടവും പിന്നാലെയുണ്ട്

ഷൈൻ ടോം ചാക്കോ സഹോദരിയുടെ മനസമ്മത ചടങ്ങിൽ/ വിഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 9:19 am IST

News Now

നടൻ ഷൈൻ ടോം ചാക്കോയുടെ സഹോദരിയുടെ മനസമ്മതമായിരുന്നു കഴിഞ്ഞ ദിവസം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് തന്റെ പിന്നാലെ നടക്കുന്ന മാധ്യമങ്ങളോടുള്ള ഷൈനിന്റെ പ്രതികരണമാണ്. സഹോദരിയുടെ വിവാഹത്തിനായി ഓടിനടക്കുകയാണ് ഷൈൻ. എന്നാൽ ഷൈനിന് പിന്നാലെ കാമറകളുമാണ് ഒരു കൂട്ടവും പിന്നാലെയുണ്ട്. തന്റെ പിന്നാലെ ഇങ്ങനെ നടക്കരുത് എന്നാണ് താരം കാമറ ടീമിനോട് പറഞ്ഞത്. 

എപ്പോഴും ഇങ്ങനെ പിന്നാലെ നടക്കുന്നത് ശരിയല്ലട്ടാ, എന്റെ പെങ്ങളുടെ കല്യാണമാണ്, എനിക്ക് ഒരുപാട് സ്ഥലത്തേക്ക് ഓടേണ്ടതായി വരും. ഞാൻ അങ്ങോട്ടോടി ഇങ്ങോട്ടോടി നെട്ടോട്ടോടി എന്നു പറയരുത്. പരിപാടിക്ക് വരുമ്പോൾ അതല്ലേ എടുക്കേണ്ടത്. നിങ്ങൾ അതിനിടക്ക് റീൽസ് ഉണ്ടാക്കാൻ നോക്കരുത്.- ഷൈൻ ടോം പറഞ്ഞത്. 

ക്രീം കുർത്തയും ജാക്കറ്റും അണിഞ്ഞ് സ്റ്റൈലിഷായാണ് താരം ചടങ്ങിന് എത്തിയത്. ചടങ്ങിന് അതിഥികളെ സ്വീകരിച്ചും അവരോട് വിശേഷങ്ങൾ ചോദിച്ചും നിറഞ്ഞു നിൽക്കുന്ന ഷൈനിനെയാണ് വിഡിയോയിൽ കാണുന്നത്. തന്റെ പിന്നാലെ നടക്കുന്ന കാമറാമാന്മോരോട് അകത്തേക്ക് കയറി ഇരിക്കാനും താരം പറയുന്നുണ്ട്. 

അടിയാണ് അവസാനമായി പുറത്തിറങ്ങിയ ഷൈൻ ടോം ചിത്രം. അഹാന കൃഷ്ണ നായികയായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. ഫായിസ് സിദ്ധിഖാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഗോവിന്ദ് വസന്ത ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates